” ചെക്കന് പറഞ്ഞാ മതിയല്ലോ…? കാശ് എങ്ങനെ എങ്കിലും നോക്കാമെന്ന് വയ്ക്കാം… അതിന്റെ ആവശ്യമെന്താ…. നാട്ടിൽ വേറെ േകാളജ് ഇല്ലാത്ത പോലെ… ”
അച്ഛന് തീരെയില്ല തൃപ്തി…
അറ്റ കൈക്ക് ശരത്ത് അമ്മയുടെ സഹായം തേടി..
” ഉറപ്പൊന്നും പറേന്നില്ല… ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം…!”
അല്പം ബാലൻസ് ഇട്ടാണ് അമ്മ പറഞ്ഞത്…
െകട്ടിയോന്മാരുടെ ഭാഗത്തു നിന്നും എന്തെങ്കിലും സാധിക്കാൻ പറ്റിയ സമയം ഏതാണ് എന്ന് മറ്റ് ഏതൊരു പെണ്ണിനേയും പോലെ ശരത്തിന്റെ അമ്മയ്ക്കും അറിയാം…. അത് ഉദ്ദേശിച്ച് തന്നെയാണ് അമ്മ ബാലൻസ് ഇട്ടാണെങ്കിലും ശരത്തിനോട് പറഞ്ഞത്…
അമ്പത് പിന്നിട്ട കൃഷ്ണൻ നായർക്കും നാല്പത്തഞ്ച് കാരി സത്യഭാമയ്ക്കും ആ കെ കൂടി ഉള്ള സന്താനമാ ശരത്ത്
കല്യാണം കഴിഞ്ഞ് നാലഞ്ച് വർഷം കഴിഞ്ഞാണ് സത്യഭാമ പുഷ്പിച്ചത്..