അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞ് ഉപ്പാ തിരിച്ചു പോയി.
ഉപ്പയെ എയർപോർട്ടിൽ ആക്കി ഞാൻ തിരിച്ചു വന്നു.
ഞാൻ നേരെ ഉമ്മയെ തിരഞ്ഞു. ഉമ്മ ആകെ വിഷമത്തോടെ ഇരിക്കുകയായിരുന്നു. ഞാൻ ഉമ്മയെ പോയി കെട്ടിപ്പിടിച്ചു.
“സാരമില്ല ഉമ്മാ, ഉപ്പാ നമുക്ക് വേണ്ടിയല്ലേ പോവുന്നെ, സമാധാനപ്പെടെ, എന്നും പറഞ്ഞു ഉമ്മയെ ചേർത്തു പിടിച്ചു.
… ഉമ്മ മെല്ലെ എന്റെ കൈ വിഡീച് ഇരുന്ന് കരഞ്ഞു.
“ഉമ്മാ ഉമ്മക്കിതെന്ത് പറ്റി, ഇപ്പൊ പണ്ടത്തെ പോലെ എന്നോട് സംസാരിക്കാനോ ഒരുമിച്ച് ഇരിക്കാനോ ഒന്നും വരുന്നില്ലല്ലോ “
“മനുഷ്യർക്ക് എന്നും ഒരേ പോലെ ആവാൻ പറ്റുമോ, ചിലപ്പോ ഞാൻ മാറിയിട്ടുണ്ടാവും “ എന്നും പറഞ്ഞ് നേരെ അടുക്കളയിലേക്ക് പോയി.
പിന്നെ ഞാൻ ഒന്നും സംസാരിക്കാൻ പോയില്ല.
എങ്ങനെ എങ്കിലും ഉമ്മയെ പഴയ പോലെ ആക്കണം എന്ന് ഞാൻ തീരുമാനിച്ചു.
രാത്രി ഭക്ഷണം കഴിക്കാനായി ഞാൻ ചെന്നപ്പോൾ ഉമ്മാ എനിക്കുള്ളതെല്ലാം എടുത്ത് വച്ചിരുന്നു.
“ഉമ്മാ ഉമ്മ വരുന്നില്ലേ “.
“ഇല്ല, നീ കഴിച്ചോ, ഞാൻ കഴിച്ചോളാം “.
“.. ഉമ്മ എന്റെകൂടെ കഴിക്കുന്നുണ്ടെങ്കിലേ ഞാൻ കഴിക്കു അല്ലെങ്കി എനിക്കും വേണ്ട “ എന്ന് പറഞ്ഞു ഞാൻ പ്ലേറ്റ് നീക്കി വെച്ചു.
“വേണെങ്കി കഴിച്ചോ, എന്നെ നോക്കി ഇരിക്കേണ്ട, “എന്നും പറഞ്ഞ് ഉമ്മാ റൂമിൽ പോയി കിടന്നു.
ഞാനും ഒന്നും കഴിക്കാത്തെ പോയി കിടന്നു.
പിറ്റേ ദിവസം രാവിലെയും ഞാൻ കഴിക്കാതെ പോവുന്നത് കണ്ടപ്പോൾ ഉമ്മ എന്നെ വിളിച്ചു.
“റാഷി കഴിച്ചിട്ട് പോടാ, നീ ഇന്നലെയും ഒന്നും കഴിച്ചില്ലല്ലോ “
“എനിക്ക് ഇനി ഒന്നും വേണ്ട, ഞാൻ പട്ടിണി കിടന്നു മരിച്ചാൽ ഇവടെ ആർക്കാ വിഷമം “. ഉമ്മാ എന്റെ ഒപ്പം കഴിച്ചാലേ ഞാൻ കഴിക്കു “.
“മോനെ എന്നാ വാ ഞാനും കഴിക്കാം “
“ഞാൻ ഓടിപ്പോയി ഉമ്മയെ കെട്ടിപ്പിടിച്ചു “
“ഉമ്മാ ഉമ്മക്കു എന്താ പറ്റി എന്നോട് എന്തിനാ ഇങ്ങനെ പെരുമാറുന്നു, ഇങ്ങനെ ആണെങ്കി ഞാൻ നെഞ്ച് പൊട്ടി ചാവും “.
“ഒന്നുമില്ല മോനെ ഉപ്പയുടെ വീഴ്ചയും, ഗൾഫിലേക്കുള്ള പോക്കും എല്ലാം കൂടെ ആയപ്പോ എനിക്ക് എന്റെ സമനില തെറ്റിയ പോലെ ആയി “.