രമിത 🥰 [MR WITCHER]

Posted by

രമിത

Ramitha | Author : Mr Witcher


 

 

കമ്പിക്കുട്ടനിലെ എല്ലാ കലകാരന്മാർക്കും നമസ്കാരം… കുറെ കാലങ്ങൾ ആയി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണ് ഞാൻ… ഇപ്പോൾ ഒരു കഥ എഴുതണം എന്നാ ആഗ്രഹത്താൽ എഴുതുന്നു.. അക്ഷരതെറ്റുകൾ പൊറുക്കുക….

ഹായ് എന്റെ പേര് ഗോകുൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കും. എനിക്കു ഇപ്പോൾ 22 വയസ്സാണ്. M COM ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടിൽ അമ്മ ഗീതയും, ചേട്ടൻ രാഹുലും ചേട്ടന്റെ ഭാര്യ എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയ ചേട്ടത്തി ആരതി യും ആണ് ഉള്ളത്. ചേട്ടന് ബാങ്കിൽ ആണ് ജോലി, ചേട്ടത്തി സ്കൂൾ ടീച്ചർ. അമ്മ വീട്ടിൽ തന്നെ ആണ്.. ഇതാണ് എന്റെ ഫാമിലി

………………………………………….

പെട്ടന്ന് തന്നെ ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയി.. ഉടനെ തന്നെ ബാക്കിൽ നിന്നും ആരോ എന്നെ പിടിച്ചു തള്ളുകയും ഒരാൾ എന്റെ തലയിൽ ശക്തി ആയി അടിക്കുകയും ചെയ്തു പെട്ടന്ന് ഉണ്ടായ അടിയിൽ തന്നെ എന്റെ ബോധം പോയി… അടുത്ത് ഞാൻ ഉണരുമ്പോൾ ഞാൻ ഒരിടത്തു ഇരിക്കുന്നു തൊട്ടു മുന്നിൽ ഒരു കുട്ടി ഇരുന്നു കരയുന്നു.. എവിടേയോ കണ്ടു നല്ല പരിചയം ഉണ്ടായിരുന്നു എന്നാൽ അടി കിട്ടിയ കാരണം ഒന്നും നേരെ പറ്റുന്നില്ല…

 

ഞാൻ നോക്കുമ്പോൾ മുറിയിൽ പോലീസ് ഉൾപ്പെടെ കുറേപേർ ഉണ്ട്… പതിയെ പതിയെ എന്റെ ബോധം പിന്നെയും പോയി തുടങ്ങി.. പകുതി ബോധത്തിൽ ഞാൻ മനസ്സിലായി എന്നെ ഹോട്ടൽ റൂമിൽ നിന്നും ഒരു പെൺകുട്ടിയുടെ കൂടെ പൊക്കിയിരിക്കുന്നു… എല്ലാം പൂർത്തിയായി…

 

പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും, നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം… എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും ആയി നിൽക്കുന്ന എന്റെ ഭാര്യയും…..

Leave a Reply

Your email address will not be published. Required fields are marked *