രമിത 🥰 [MR WITCHER]

Posted by

” സർ അത് ”

” ഇനി ഒന്നും പറയണ്ട ചേട്ടൻ ആണെന്ന് കരുതി പറയുന്നതാ. എന്റെ അനിയൻ നാട്ടിൽ പോയി വാ ”

സർ ന്റെ വാക്കുകൾ എന്റെ കണ്ണുകൾ നിറയിച്ചു. എനിക്ക് എന്റെ വീട്ടുകാരെ കാണണം എന്നാ ആഗ്രഹം ഉണ്ടാക്കി. എന്റെ കണ്ണ് നിറയുന്ന കണ്ട സർ എന്നെ കൂടപ്പിറപ്പിനെ പോലെ ചേർത്ത് പിടിച്ചു…

………………………………………….

പിന്നെ എല്ലാ ജോലികളും തീർത്തു ഞാൻ ഞായർ തന്നെ നാട്ടിലേക്കുള്ള വണ്ടി കയറി. എന്നെ യാത്ര ആക്കി മടങ്ങുമ്പോൾ മിന്നു ന്റെ കണ്ണ് നിറയുന്ന കണ്ടു കഴിഞ്ഞ 3 കൊല്ലം എനിക്കു അവൾ കൂടപ്പിറപ്പു തന്നെ ആയിരുന്നു. അവൾക്കും ഞാൻ അങ്ങനെ തന്നെ ആയിരുന്നു. അവരെ ഒക്കെ ഒരു മാസ്സത്തേക്കു പിരിയുന്നതിൽ എനിക്കും ചെറിയ വിഷമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വീട്ടിൽ പോകുന്നു എന്നതിൽ സന്തോഷവും.

ബസിൽ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ എല്ലാം ഓർക്കുക ആയിരുന്നു. എന്റെ ജീവിതവും എന്റെ പ്രേശ്നവും എല്ലാം.

………………….

പതിവുപോലെ ഞാൻ കട്ടിലിൽ നല്ല സുഖം ആയി ഉറങ്ങുക ആയിരുന്നു….

“ഡാ എഴുന്നേക്കു..”

അനക്കം ഇല്ല.ഒരു ചവിട്ടായിരുന്നു ചേട്ടത്തി തന്നത്

“എന്താ ചേട്ടത്തി ഇത് ഒന്നു ഉറങ്ങാനും സമ്മതിക്കില്ലേ.”

“അയ്യടാ മോനെ ഉറങ്ങിയത് മതി. ഇന്ന് ആദ്യ ദിവസ്സം അല്ലേ വേഗം റെഡി ആയി പോകാൻ നോക്ക് ചെക്കാ. അവന്റെ ഉറക്കം “😄

ചേട്ടത്തി ആയിരുന്നു.. എന്നെ സ്ഥിരമായി വിളിക്കുന്നത്‌ എന്റെ ചേട്ടത്തി ആണ്.. ഈ വീട്ടിൽ ഇപ്പോൾ ഏറ്റവും കൂട്ട് എന്റെ ചേട്ടത്തി ആണ്. എന്റെ എല്ലാ കുരുത്തക്കേടിനും കൂട്ട് ചേട്ടത്തി ആയിരുന്നു. ചേട്ടത്തിക്കു ഞാൻ സ്വന്തം അനിയൻ തന്നെ ആയിരുന്നു..

ഇന്ന് പിജി യുടെ ആദ്യ ദിവസ്സം ആയിരുന്നു. ചേട്ടൻ ആണ് എനിക്കു കോളേജ് ഇല്ല അഡ്മിഷൻ ശരി ആക്കി തന്നത്. അഡ്മിഷൻ എടുത്തു ഓഫീസിൽ പോയത് എനിക്കു നല്ല ഓർമയുണ്ട്.

കോളേജ് നെ പറ്റി പറയുക ആണേൽ നല്ല പ്രേശ്നക്കാർ പഠിക്കുന്ന കോളേജ് ആണെന്ന് കേട്ടിട്ടുണ്ട്. എന്റെ സ്വഭാവത്തിനു പറ്റിയ കോളേജ് അല്ല. എന്റെ സ്വഭാവം എന്ന് പറയുന്നത് ആരോടും ഒരു പ്രേശ്നത്തിനും ഞാൻ പോകില്ല. ഇങ്ങോട്ടു ആരേലും വന്നാൽ അവൻ നേരെ പോകില്ല. കുറച്ചു കാലം കളരിയും കരോട്ടയും പഠിച്ചത് കൂടി ആണെന്ന് കുട്ടിക്കോ. ഒരു പ്രശ്നം ഉണ്ടായാൽ ഒന്നു പറഞ്ഞു രണ്ടാമത്തെന് ഞാൻ അടിച്ചിരിക്കും അതാണ് ഞാൻ.😄😄😄

Leave a Reply

Your email address will not be published. Required fields are marked *