തിരിച്ചറിഞ്ഞ പ്രണയം 2
Thiricharinja Pranayam Part 2 | Author : Kavalkkaran |
Previous Part
ഞങ്ങളുടെ നേരേ ബസ് സ്റ്റോപ്പിൽ നിന്നും നടന്നു വരുന്ന ഒരു പെൺകുട്ടി അവളുടെ ആ കണ്ണുകൾ ഒരു നിമിഷം എൻ്റെ ഹ്രദയം നിലച്ച് പോയോ എന്ന് പോലും ഞാൻ സംശയിച്ചു ആ കണ്ണുകളിൽ നോക്കും തോറും ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം എൻ്റെ ഹ്രദയം വല്ലാതെ ഇടിക്കുന്നു എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു അവൾ നടന്ന് ഞങ്ങ ളുടെ അടുത്ത് വന്ന നിമിഷം ദൈവമേ എൻ്റെ ശരീരം തളരുന്ന പോലെ ആ മിഴികൾ വെല്ലാതെ പിടക്കുന്നു ആ നോട്ടം എന്നെ കീഴ്പ്പെടുത്തി കളയുവാണല്ലോ
അന്നമ്മേ എന്നൊരു വിളിയാണ് എനിക്ക് ഒരു ഞെട്ടലോടെ മുഖം അവളിൽ നിന്നും തിരിക്കാൻ സാധിച്ചത്
അന്നമ്മേ? എടി അന്നമ്മേ നീ എന്നാ ഓർത്തോണ്ടിരിക്കുവ
എഹ്. എന്നാ നീ പറഞ്ഞത്
അപ്പോൾ ഞാൻ വിളിച്ചത് നീ കേട്ടില്ലെ
ആ കേട്ടു
എ ടി ഇത് എൻ്റെ ചേട്ടായി ബിജു ജോസഫ്
ചേട്ടായി ഇത് എൻ്റെ കൂട്ടുകാരി അന്നമ്മ
അപ്പോൾ ആണ് ഞാൻ ആളെ കൂടുതൽ ശ്രദ്ധിക്കുന്നത് ആളൊരു സുന്ദരിക്കുട്ടിയാണല്ലോ ആ വട്ട മുഖവും ഉരുണ്ട കവിളിണകളും നുണക്കുഴിയും കൺമഷിയെഴുതിയ നീണ്ട കണ്ണുകളും തുടുത്ത ചുണ്ടുകളും അഴിച്ചിട്ട പനങ്കുല പോലുള്ള മുടിയും ആകെ മൊത്തത്തിൽ ഒരു മാലാഖയെപ്പോലെയുണ്ട്
ഹായ് അന്നമ്മ