വൈഗമാല [കൊമ്പൻ] [Updated]

Posted by

വൈഗമാല

Vaigamala | Author : Komban


 

രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ കൊച്ചിക്കായൽ നീളെ മഴവെള്ളം തുളച്ചിറങ്ങിക്കൊണ്ടിരുന്നു. വീശി മഥിക്കുന്ന ഇളം കാറ്റിൽ പോലും കായലിന്റെ തീരത്തെ പ്രൗഢിയുള്ള കൊന്ന മരം ഇടയ്ക്കൊക്കെ ആടിയുലകയും ചെയ്യുന്നതിനാൽ മഞ്ഞ നിറത്തിൽ ആലിപ്പഴം പൊഴിയുന്നപോലെ കൊന്നപ്പൂക്കൾ ആ വീട്ടുമുറ്റത്ത് പാത വിരിച്ചു. കൊന്നപ്പൂവിനോട് മത്സരിക്കാനെന്ന വണ്ണം പാശ്ചാത്യ ശൈലിയിൽ നിർമ്മിച്ച ആ വീടിന്റെ മേൽക്കൂരയോട് ചേർന്ന് ബോഗൻ വില്ലയുമുണ്ടായിരുന്നു. ആ റോസ് നിറത്തിലുള്ള പൂക്കളും നനഞ്ഞു വിറച്ചു വീണത് വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന വൈഗയുടെ കാറിനു മീതെയാണ്. കറുത്ത മിനി കൂപ്പറിന് മുകളിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന പൂക്കൾ കാണുമ്പോൾ ഭോഗതളർച്ചയിൽ വിയർത്തൊട്ടിയ ആണിന്റെ ദേഹത്ത് മുലയും അമർത്തി കിടക്കുന്ന പെണ്ണിനെ ഓർമിപ്പിക്കുന്ന വണ്ണമായിരുന്നു.

ക്രീം നിറത്തിലുള്ള പെയിന്റ് അടിച്ച വീട് പുറമെ നിന്ന് കാണാൻ ഇരു നിലയാണെന്നു തോന്നുമെങ്കിലും, അതിന്റെ മേൽക്കൂര സാധാരണയിലുമുയർന്നിട്ടായിരുന്നു. വീടിന്റെ അകത്തെ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് സോഫയിലിരിക്കുന്ന വൈഗ അമർത്തി ശ്വാസമെടുത്തു. അവളുടെ നോട്ടത്തിൽ സൂക്ഷ്മതയും നിശ്ചയാദാർഢ്യവുമുണ്ടായിയുരുന്നു. തന്റെ മുന്നിലിരിക്കുന്ന അഴകൊത്ത ചേലുള്ളവനോട് കൂർത്ത നോട്ടത്തോടെ പറഞ്ഞു.

“അജിത്, നീ എന്ത് കരുതി ? എന്റെ മുന്നിൽ വന്നു ഭാമയുമായുള്ള ഇഷ്ടം പറഞ്ഞാൽ ഞാനുടനെ വിവാഹത്തിന് സമ്മതിക്കുമെന്നോ! ഹം!!!. സ്വന്തമെന്നു പറയാൻ നിനക്കാരാണ്. പഠിച്ചതും വളർന്നതും ഊട്ടിയിലെവിടെയോ ആണെന്ന് ഭാമ പറഞ്ഞിരുന്നു. അജിത് നീ പണത്തിനു വേണ്ടിയാണു ഭാമയെ നീ പ്രേമിക്കുന്നതെങ്കിൽ ഐ ക്യാൻ ഗിവ് യു ദിസ് ബ്ലാങ്ക് ചെക്ക്! നിനക്കിഷ്ടമുള്ളതെഴുതിയെടുക്കാം…”

മുഖത്തടിച്ച പോലെയാണ് വൈഗ കയ്യിലെ കീറിയ ചെക്കും നീട്ടി അജിത്തിനോടത് ചോദിച്ചത്. 10 വർഷത്തോളമായി ഒറ്റയ്ക്ക് ജീവിച്ചു ജയിച്ച പെണ്ണിന്റെ എല്ലാ ശൗര്യവും അവളുടെയാ വാക്കുകളിൽ കാണാം!. മഹേഷിനെ ഡിവോഴ്സ് ആയതിൽ പിന്നെ ആണും പെണ്ണും ആയുള്ള ഏക സുഹൃത്തു അവളുടെ മകൾ ഭാമയാണ്.

മഴയുടെ തണുപ്പുണ്ടെങ്കിലും വൈഗയ്ക്ക് അജിത്തിന്റെ മുഖത്തുള്ള കോൺഫിഡൻസ് കാണുമ്പോ അവളൊരല്പം വിയർത്തിരുന്നു. ഭാമയ്ക്ക് അജിത്തുമായുള്ള ബന്ധം വൈഗയ്ക്ക് മുൻപേ അറിവുള്ള കാര്യം തന്നെയാണ്, പക്ഷെ രാവിലെ ഓഫീസിലേക്കിറങ്ങാൻ നേരം തന്റെ വീട്ടിൽ കയറി അവളെ പെണ്ണ് ചോദിച്ചതാണ് വൈഗയെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *