അങ്ങനെയിരിക്കെ ഒരു ദിവസം വൈഗയുടെ ജോലിസംബന്ധമായ ഒരു കാര്യത്തിനു വേണ്ടി അജിത്തും വൈഗയോടൊപ്പം പോകേണ്ടിവന്നു. അജിത്തായിരുന്നു കാറോടിച്ചത്, കുറച്ചു കാലം കൊണ്ട് തന്നെ തന്നെക്കാളും നന്നായി ഡ്രൈവ് ചെയ്യുന്ന അജിത്തിനെ ആരാധനയോടെ ആ കരിമിഴി കണ്ണുകൾ നോക്കിയിരുന്നുപോയി. അവളെന്നു വീതിയുള്ള ബോർഡറുള്ള അതിൽ നിറയെ ചിത്രപ്പണികൾ ഉള്ള ചുവന്ന സാരിയായിരുന്നു ഉടുത്തിരുന്നത്, മുടി പോണിടെയ്ൽ പോലെ കെട്ടിവെച്ചിരുന്നു. കയ്യില് കുപ്പിവളകളും ഉണ്ടായിരുന്നു, സാംസങിന്റെ ഫ്ളിപ് ഫോണും പിടിച്ചുകൊണ്ട് വൈഗ മുന്നിൽ തന്നെയിരുന്നു, ഇടക്ക് ഫോണിലും ഇടക്ക് അജിത്തിന്റെ മുഖത്തുമായിരുന്നു അവളുടെ നോട്ടം.
അജിത്തിന്റെ കൂടെ ജോലി ചെയുന്ന ആളുടെ അച്ഛന്റെ കേസാണ്. വൈഗ ഒരു അഡ്വക്കേറ്റ് കൂടി ആയതുകൊണ്ടാണ് അജിത് ആ കേസ് വൈഗയോട് നോക്കാൻ പറ്റുമോ എന്ന് നിർദേശിച്ചത്. വൈഗ ആ കേസ് ഏറ്റെടുത്തു. സംഭവം കൈക്കൂലി വാങ്ങിയിട്ട് സസ്‌പെൻഡ് ആ കേസ് ആയിരുന്നു അത്. കേസിന്റെ ഒരു പ്രധാന സാക്ഷിയെ കാണാൻ വേണ്ടി അയാളുടെ അടുത്തേക്ക് പോകണമായിരുന്നു. അജിത് ഫ്രീ ആണെങ്കിൽ കൂടെ ഒന്ന് വരാൻ വൈഗയും അജിത്തിനോട് റിക്വസ്റ്റ് ചെയ്തു. കുണ്ടന്നൂർ ആയിരുന്നു അയാളുടെ ഫ്ലാറ്റ്. റോഡരികിൽ നിന്നും ഒത്തിരി ഉള്ളിലേക്ക് പോകണമായിരുന്നു. അയാൾ ആണെങ്കിൽ ഒരു മുഴു കുടിയൻ. അയാൾ കള്ള സാക്ഷി പറഞ്ഞതുകൊണ്ടാണ് കേസിലെ വാദി ഭാഗം കേസിൽ അകപ്പെട്ടത്. അയാളെ ഒരു തരത്തിൽ സ്വാധീനിച്ചിട്ടു ആ ഒരു സംതൃപ്തിയോടെ ആണ് അവർ രണ്ടുപേരും ലിഫ്റ്റിൽ കയറിയത്. പക്ഷേ ലിഫ്റ്റ് എടുത്ത് ജസ്റ്റ് ഒന്ന് മൂവ് ചെയ്യാൻ തുടങ്ങിയതും കറണ്ട് പോയി. ആ ഫ്ലാറ്റ് ആണെങ്കിൽ അധികമാരും താമസമില്ലാത്ത ഒരു ഒറ്റപ്പെട്ട ബിൽഡിങ് ആണ്. കരണ്ട് പോയാൽ അവിടെ റിപ്പയർ ചെയ്യാൻ ഒരു സെക്യൂരിറ്റി പോലുമില്ല. ഉച്ചയായത് കൊണ്ട് നല്ല ചൂടും! കറന്റിപ്പോ വരുമെന്ന് കാത്തിരുന്നെങ്കിലും സമയമിങ്ങനെ കടന്നു പോയി. ഒടുക്കം ലിഫ്റ്റിൽ ഒരുമണിക്കൂർ നിന്ന് അവർ രണ്ടുപേരും നന്നായി വിയർത്തു. മൊബൈൽ ഫോൺ ആണെങ്കിൽ റേഞ്ച് കിട്ടുന്നില്ല. ചൂടുകാരണം അജിത് മറ്റു വഴികൾ ഇല്ലാതെ അവന്റെ ഷർട്ട് ബട്ടൻസ് രണ്ടെണ്ണം അഴിച്ചു. കുറേ നേരം കഴിഞ്ഞപ്പോൾ അവർക്ക് തങ്ങളുടെ ജീവിതം ഇവിടെ അവസാനിക്കുമോ എന്നുവരെ സംശയം തോന്നി.