അജിത് പക്ഷെ വീട്ടിൽ നിന്നുമിറങ്ങി കലിപ്പോടെ കറുത്ത ഹിമാലയൻ ബുള്ളറ്റിന്റെ കിക്കർ ആഞ്ഞടിച്ചു. വീടിന്റെ പടി കടന്നവന്നിറങ്ങിയതും ഭാമ തന്റെയമ്മ വൈഗയുടെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ട് അവളുടെ ബെഡ്റൂമിലേക്കോടി. കതകടച്ചുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് കമിഴ്ന്നു വീണു.
സോഫയിൽ കഴുത്തു ചേർത്തുകൊണ്ട് റൂഫിലേക്ക് നോക്കുമ്പോ വൈഗയുടെ മനസ് ചുഴിയിൽ പെട്ട വഞ്ചി കണക്കെ നിലയില്ലാതെ എങ്ങോ ഒഴുകി മറിഞ്ഞു. ചിന്തകളുടെ ഇരുൾ മറവലേക്ക് അവൾ ദിക്കറിയാതെ താഴ്ന്നു പോയി. മഹേഷും താനും കോളേജ് മുതൽ പ്രണയിച്ചിരുന്നു. പക്ഷെ തന്റെ കരിയർ ഗ്രോത് അവന്റെയുള്ളിൽ അസൂയയുണ്ടെന്നും താൻ അപ്പിയർ ചെയുന്ന പല കേസുകളിലും തന്നെ തോൽപ്പിക്കാൻ രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും അറിഞ്ഞപ്പോൾ വൈഗ അതിശകതമായി പ്രതികരിച്ചു. അന്ന് കോടതിമുറിയിൽ നിന്നിറങ്ങുമ്പോ മഹേഷിന്റെ കരണം പുകച്ചതും ഒടുവിൽ വീട് വിട്ടു ഇറങ്ങിയതുമെല്ലാം അവളോർത്തു. ഡിവോഴ്സിന് ശേഷം മഹേഷ് ഇപ്പൊ ഹൈദരാബാദിലാണ്! അർത്ഥമില്ലാത്ത പ്രണയത്തോടവൾക്ക് പുച്ഛമായിരുന്നു! അവളത്രമാത്രം അന്ന് മഹേഷിനെ ഇഷ്ടപ്പെട്ടിരുന്നു, പക്ഷെ ഇപ്പൊഴവൾ ജീവിക്കാനും ജീവിച്ചു ജയിക്കാനും വേണ്ടി മാത്രമാണ് ആ മുഖം മനസിലോർക്കുന്നത്. എവിടെയും തളരാനാണോ വീഴാനോ അവളൊരുക്കമായിരുന്നില്ല. ഭാമയെ കൺവിൻസ് ചെയ്യാമെന്ന കോൺഫിഡൻസ് ഉള്ളതുകൊണ്ടാവണം വൈഗ വിയർത്തൊഴുകുന്ന മുഖം കഴുകി ഓഫീസിലേക്ക് പോകാനൊരുങ്ങി.
കറുത്ത നിറമുള്ള Raven ഷിഫോൺ സാരിയായിരുന്നു അവളന്നു ധരിച്ചിരുന്നത്. ഒപ്പം മുട്ട് കൈ ഇൽ നിന്നും ഒരല്പം കൂടെ നീളമുള്ള ബ്ലൗസും.കയ്യിൽ കറുത്ത വളകൾ അതിനു മാച്ചിങ് ആയി ധരിച്ചിരുന്നു. ഫാഷൻ സ്റ്റോൺ പതിപ്പിച്ച കമ്മലും ചെറിയ ഒരു സ്വർണ്ണമാലയും അവളുടെ കഴുത്തിലുണ്ടായിരുന്നു. കയ്യിൽ ഒരു മകളുടെ പേരെഴുതിയ സ്വർണ്ണമോതിരവും അവളെന്നും ഇടുമായിരുന്നു. ആഢ്യത്വവും പ്രൗഢിയും അവളുടെ മുഖത്ത് എന്നും കാണാമായിരുന്നു.
ദേഷ്യം വരുമ്പോഴാണ് വൈഗ കൂടുതൽ കറുപ്പിച്ചു കണ്ണെഴുതുക, സ്വാഭാവികമായും അന്നതുണ്ടായി. തന്റെ ജ്വലിക്കുന്ന സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആണുങ്ങൾ അവളെ മോഹിക്കുന്നത് അടുത്തുവരുമ്പോഴേ അവൾക്ക് തിരിച്ചറിയാനുള്ള വരവും അവൾക്ക് ലഭിച്ചിരുന്നു. ഇടതൂർന്ന മുടി ഇരുവശത്തേക്കും വിരിച്ചിട്ടുകൊണ്ട് ക്ലിപ്പ് കോൺ ഇട്ടാണ് സാധാരണ കാണുക. ചിലപ്പോ ആ മുടി പാതി പകുത്തെടുത് അവളുടെ നിറമാറിലും ആയിരിക്കും.