വൈഗമാല [കൊമ്പൻ] [Updated]

Posted by

“അജിത്!!!!!!!!!” വൈഗ ആഹ്ലദാത്തോടെ വിളിച്ചതും അവന്റെ മുഖത്തു ചിരിയായിരുന്നില്ല, മറിച്ചു തന്റെ കാമുകിയെ സംരക്ഷിക്കാനായി പാഞ്ഞെത്തിയ രണവീരന്റെ രൗദ്രഭാവമായിരുന്നു. തന്റെ നേർക്ക് പാഞ്ഞെടുത്ത ഓരോരുത്തരെയും നിലത്തു കമിഴ്ത്തിയടിച്ചും നെഞ്ചിൻ കൂടു തകർക്കുന്ന പോലെയിടിച്ചും അവന്റെ വെറികൂത്ത് നിഷ്കരുണം നടത്തിക്കൊണ്ടിരുന്നു. ടോണിയും ടോറിയും ഒന്നിച്ചു ചാടിവന്നു അജിത്തിന്റെ നെഞ്ചിലേക്ക് ഇരുവരും ചേർന്ന് ചവിട്ടിയതും അജിത് തെറിച്ചു നിലത്തേക്ക് വീണു. പക്ഷെ അവൻ ചാടിയെണീറ്റുകൊണ്ട് ഇരുവരെയും അടുത്ത അടി ഒന്നിച്ചു തടഞ്ഞു!

വൈഗ അടുത്ത നിമിഷം അവളുടെ പിസ്റ്റൾ എടുത്തുകൊണ്ട് ടോണിയുടെ മുതുകിൽ വെടിയുതിർത്തതും അവൻ കുഴഞ്ഞു വീണു. ടോറി അജിത്തിനെ നെഞ്ഞത് ഇടിക്കാൻ തുനിഞ്ഞതും അവന്റെ ഇടുപ്പിൽ പിടിച്ചുകൊണ്ട് ടോണിയുടെ മേലെ തന്നെ എടുത്തിട്ടു. ബാക്കിയുള്ള ഗുണ്ടകളിൽ ഒരാൾ വൈഗയുടെ തോക്ക് കൈക്കലാക്കാൻ നോക്കുന്ന നേരം, നീളൻ മരത്തിന്റെ പിടിയുള്ള മൂന്നു കിലോഗ്രാം ഭാരവുമുള്ള ചുറ്റിക കൊണ്ട് അവന്റെ തോളിൽ തന്നെ അടിച്ചു. അവന്റെ തോളു പൊളിഞ്ഞുകൊണ്ട് നിലത്തേക്ക് പിടഞ്ഞു വീണതും കലി തീരാതെ അവന്റെ മുഖത്തേക്ക് കാല് ഉയർത്തികൊണ്ട് അവിടെ ചവിട്ടാതെ പകരം അവന്റെ കഴുത്തിൽ തന്നെ ഷൂസിട്ട കാലുകൊണ്ട് അജിത് ചവിട്ടിമെതിച്ചു. അജിത്തിന്റെ ഉഗ്ര കോപം കണ്ടു ഭയന്നുകൊണ്ട് വൈഗ അജിത്തിനെ ചുറ്റിപിടിച്ചു.

“വേണ്ട അജിത്! പോകാം നമുക്ക്!!!!” ബോധം കെട്ടു കിടക്കുന്നടോമിയുടെയും ടോറിയുടെയും മൊബൈൽ രണ്ടും എടുത്തുകൊണ്ട് അജിത് അവരോടു പറഞ്ഞു.

“നിങ്ങളെ രണ്ടും പൂട്ടാനുള്ള തെളിവ് ഇതിൽ തന്നെ കാണില്ലേ! നിങ്ങളെ രണ്ടിനേം കൊന്നിട്ട് കേസിന്റെ പിറകെ പോകുന്നതിലും നല്ലതല്ലേ ഇത്! അതുകൊണ്ട് മേലിൽ ഇതും പറഞ്ഞു ഞങ്ങളുടെ പിറകെ വന്നാൽ ഇതെടുത്തു പോലീസിൽ ഏല്പിക്കും കേട്ടല്ലോ!”

“അജിത് പ്ലീസ്!!!”

“മാന്യമായ തൊഴിലും ചെയ്തു ഈവിച്ചാൽ നിങ്ങള്ൾക്ക് കൊള്ളാം, എന്റെ ദാനമാണ് രണ്ടിന്റെയും ജീവൻ അത് മറക്കരുത്….” അജിത് അവന്റെ കാല് ടോറിയുടെ നെഞ്ചിൽ നിന്നുമെടുത്തുകൊണ്ട് കയ്യും മടക്കി നടന്നു. ഒപ്പം വൈഗയും.

കാറിൽ കയറിയതും വണ്ടിയോടിച്ചത് അജിത് ആയിരുന്നു. ടാറിട്ട റോഡിൽ നിന്നും ഇടതു വശത്തുള്ള ഉൾവഴിയിലേക്ക് അവൻ സ്റ്റിയറിങ് തിരിച്ചു. മഴ കാരണം വഴി നിറയെ ചളിയുണ്ടായിരുന്നു, ചളിയിൽ തെന്നാതെ വൈഗയെയും കൊണ്ട് കാർ വേഗം മുൻപോട്ട് പോയി. ആ ഇട റോഡിനു ഇരു സൈഡിലും ഒരാൾ പൊക്കത്തിൽ കറുത്ത ഇലകൾ നിറഞ്ഞ ചെടികൾ വള്ളികളോടപ്പം പടർന്നു പിടിച്ചു കിടക്കുന്നു. വൈഗ ഒന്നും മിണ്ടാതെ അജിത്തിന്റെ കൈകോർത്തു പിടിച്ചിരുന്നു. അവളുടെ കണ്ണിലേക്ക് നോക്കുമ്പോ ഈ അബദ്ധത്തിൽ അജിത്തിനെ കൂടെ ബുധിമുട്ടിച്ചതിലുള്ള നിരാശയായിരുന്നു. അതെല്ലാം താണ്ടി കാർ ചെന്നു നിന്നത് വിജനമായ സ്‌കൂൾ ഗ്രൗണ്ടിന്റെ അറ്റത്തുള്ള ജക്കാരണ്ട മരത്തിന്റെ ചോട്ടിലാണ്. ആരുടേയും കണ്ണുകൾക്കപ്പുറമായി ആ കാർ അവിടെ കിടന്നു. മഴ കോരി ചൊരിഞ്ഞുകൊണ്ടിരുന്നു. അജിത് തന്റെ ഫോൺ പോക്കറ്റിൽ നിന്നുമെടുത്തപ്പോൾ ഭാമയുടെ മിസ്ഡ് കാൾ, അവൻ ഭാമയെ ഫോൺ ചെയ്തതും ആദ്യ റിങ്ങിൽ തന്നെ ഭാമ ഫോണെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *