ആവിര്‍ഭാവം 3 [Sethuraman]

Posted by

നല്ല സുഹൃത്തുക്കളെ പോലെ അവര്‍ ചില തമാശകള്‍ പങ്കുവെച്ചും ജിമ്മിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ച് സമയം കളഞ്ഞു. ഇടക്ക് പക്ഷെ ഒരു ചെസ്സ്‌ കളിയുടെ ചാരുതയോടെ ഇരുവരും അന്യോന്ന്യം വ്യക്ത്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ഒരു അണ്‍കംഫര്‍ട്ടബള്‍ സോണ്‍ എത്താതിരിക്കാന്‍, സംസാരം അതിരു വിടരുതെന്ന് നിര്‍ബന്ധമുള്ള പോലെ പക്ഷെ രണ്ടാളും ലിമിറ്റ് പുലര്‍ത്തി. എന്താണ് ഇരുവര്‍ക്കും ആവശ്യം എന്ന് വിട്ടുപറയാത്ത ഒരു കളി.
നാണത്തിന്‍റെ അതിര്‍ വരമ്പുകളോട് കൂടിയ കാമിനിയുടെ ചാറ്റ് വളരെ ഹൃദ്യമായിരുന്നു. കുസൃതിയോടെയുള്ള ഒരു തരം പഞ്ചാര നിറച്ച എഴുത്ത്. അരുണ്‍ അത് വളരെയധികം ആസ്വദിച്ചു. അന്ന് അവന്‍ സമയം ശ്രദ്ധിക്കുന്നതിന് മുന്നെത്തന്നെ അവര്‍ തമ്മിലുള്ള ചാറ്റ് ഒരു മണിക്കൂര്‍ പിന്നിട്ടു. അവര്‍ തമ്മില്‍ ചില കുടുംബ ഫോട്ടോകളും തങ്ങളുടെ മുഖത്തിന്‍റെ മാത്രം ഫോട്ടോകളും കൈമാറി. അവന്‍റെ പുതിയ ഹാരിയറിനൊപ്പമുള്ള മൂന്നാറില്‍ നിന്നെടുത്ത ഫോട്ടോ കിട്ടിയപ്പോള്‍, നന്നായിട്ടുണ്ടെന്ന് കാമിനി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് അവിടെ ഒരു വീട് ഉണ്ടെന്ന വിവരം അവള്‍ പങ്കുവെച്ചു. അതിന് മുന്നില്‍ നിന്നുള്ള അവളുടെ ഫോട്ടോ അയച്ചുകൊടുത്തു, എനിട്ടൊരു ചോദ്യവും, “നന്നായിട്ടുണ്ടോ?”
വെള്ളയില്‍ റോസാപൂക്കളുടെ ഡിസൈന്‍ ഉള്ള, കാല്‍മുട്ടിന് താഴെ നില്‍ക്കുന്ന ഒരു ലൂസ് സ്കേര്‍ട്ടും, കൈത്തണ്ട്ടയുടെ അല്‍പ്പം മുകളില്‍ എത്തുന്ന, ഫ്രില്ലോട് കൂടിയ കൈകളുള്ള ഒരു വെള്ള, അരവരെ ഇറക്കമുള്ള ലൂസ് ടോപ്പുമായിരുന്നു അവളുടെ വേഷം, കാലില്‍ സ്കെച്ചെര്‍സിന്‍റെ ഹീലില്ലാത്ത കറുത്ത സോഫ്റ്റ്‌ ഷൂവും.
“വൊവ്, ഭയങ്കര സെക്സിയായിരിക്കുന്നു, ഇന്നത്തെ എന്‍റെ ഉറക്കം പോയതുതന്നെ, യു ആര്‍ സൊ ഹോട്ട്” എന്നായിരുന്നു അവന്‍റെ മറുപടി. അതോടെ “ചേട്ടന്‍ എത്തി, ഞാന്‍ പോയി കതകു തുറക്കട്ടെ, ഗുഡ് നൈറ്റ്‌” എന്ന് പറഞ്ഞ് അവള്‍ ഓഫ്‌ലൈന്‍ ആയി. പക്ഷെ പിറ്റേന്നും രാത്രി വാട്സാപ്പില്‍ അവളെത്തി അരുണിനോട്
ഹായ് പറഞ്ഞു, തലേന്നത്തെ അവന്‍ പറഞ്ഞ കാര്യത്തില്‍ ഒരു ഭാവവ്യത്യാസവും കൂടാതെ അവള്‍ ചാറ്റ് തുടര്‍ന്നു. അതോടെ തന്‍റെ അപ്പ്രോച്ച് മാറ്റെണ്ട കാര്യമില്ല എന്ന് അവന് ഉറപ്പായി.
അവര്‍ തമ്മിലുള്ള ചാറ്റ് ഒരു ദിനചര്യയെന്നോണം തുടര്‍ന്നു. അരുണിനെയും അനിലിനെയും കാമിനി ഭംഗിയായി ഒരേപോലെ കൈകാര്യം ചെയ്തു. ഒന്നുകില്‍ രാത്രി 8 ന്, അല്ലെങ്കില്‍ 9 ന് ശേഷം അവള്‍ അരുണിനെ തേടി എത്തുന്നത് പതിവായി. പക്ഷെ എല്ലായെപ്പോഴും താനായിട്ട് തുടങ്ങാതെ, കാമിനി മുന്‍കൈ എടുത്ത് സംസാരം ആരംഭിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാന്‍ അരുണ്‍ ശ്രദ്ധിച്ചു. അവളെ ഒട്ടും തന്നെ ഭയപ്പെടുത്താതെ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനായിരുന്നു ശ്രമം. അതില്‍ അവന്‍ വിജയിച്ചു. കാമിനി വളരെ കംഫര്‍ട്ട്അബിള്‍ ആയി അവനോട് ഇടപഴകാന്‍ തുടങ്ങി, പക്ഷെ വാട്സാപ്പില്‍ മാത്രം.
ജിമ്മില്‍ വെച്ച് ഒരു ചിരിയോ അല്ലെങ്കില്‍ ഒരു ഹായ് പറച്ചിലിനോ മാത്രമേ അവള്‍ തയ്യാറായുള്ളൂ. അതിലപ്പുറത്തേക്ക് പോവരുതെന്ന് ചാറ്റിനിടെ പ്രത്യേകിച്ച് പറഞ്ഞിരുന്നു. അരുണിന് ദിനംപ്രതി അവളോടുള്ള പ്രണയം വര്‍ദ്ധിച്ചു വന്നു, ഒരു സ്കൂള്‍ കുട്ടിയുടെ ടീച്ചറോടുള്ള പ്രണയം പോലെ

Leave a Reply

Your email address will not be published. Required fields are marked *