“സോറി ഡാ , ഐശു പറഞ്ഞപ്പോ നിങ്ങൾ ഒരുമിച്ചാൽ നന്നാവുമെന്ന് തോന്നി. അതുകൊണ്ടാ ഞാൻ അവക്ക് സപ്പോർട്ട് നിന്നത്. പക്ഷേ നിന്റെ മനസ് ഞാനറിഞ്ഞില്ല” റിയയുടെ തല കുനിഞ്ഞു.
“ഏയ് വിട്ട് കള കൊച്ചേ , ഇതിന്റെ പേരിൽ ഇതുവരെ നമ്മടെ ഇടയിലില്ലാത്ത കാര്യങ്ങളൊന്നും വേണ്ട” അത് കേട്ട് അവൾ തന്റെ മുഖത്ത് ഒരു ചിരി വരുത്തി. അത് കണ്ട നവിയുടെ മുഖത്തും ഉണ്ടായിരുന്നു തെളിച്ചം കുറഞ്ഞത് എങ്കിലും ഒരു ഇളം ചിരി.
കുറച്ച് നേരം അവർ ഒന്നും മിണ്ടിയില്ല.
“നമ്മടെ ആള് എവിടെയാ?” നവി റിയയെ നോക്കി.
“ആഹ് , ഓഡിറ്റിങ്ങല്ലേ , ആശാൻ ഡെല്ലീലാ”
“അതാണോ , ആശാത്തീടെ മുഖത്ത് ഒരു വാട്ടം?”
“യ്യടാ” രണ്ടാളും ചിരിച്ചു.
“Navaneeth , ബോസ് ബുലാരഹാഹെ” ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി.
പിറകിൽ ഞങ്ങളുടെ സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.
“ക്യാ ഹുവാ?”
“പത്താ നഹീ” അതും പറഞ്ഞ് മൂപ്പര് പോയി.
ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല. ഏതായാലും അങ്ങോട്ട് ചെല്ലാം.
തിരിച്ച് മുകളിലേക്ക് വിട്ടു. നല്ലകാലത്തിന് ലിഫ്റ്റ് ്് കംപ്ളൈന്റാണ്. ഇനി ഇപ്പം പടി കയറ്റം തന്നെ ശരണം.
കേറി കേറി ഒരു രണ്ട് നില എത്തിയപ്പോഴാണ് എതിരെ ഐശു ഇറങ്ങി വരുന്നത്.
“നീ എങ്ങോട്ട് പോവ്വാ?” അവളെ കണ്ട് റിയ ചോദിച്ചു.
“ആഹ് , ഞാൻ നിന്നെ നോക്കി വന്നതാ. നീ എന്നെ ഒന്ന് ഫ്ളാറ്റിൽ വിട്ടേ”
“എന്തുപറ്റി , എന്തിനാ ഇപ്പൊ പോണേ?” എനിക്ക് സംഭവം പിടികിട്ടിയില്ല.
“ചെറിയൊരു തലവേദന”
“ആഹ് നവീ , ബോസ് അന്വേഷിച്ചു” കുറച്ച് താഴെ എത്തി അതും പറഞ്ഞ് ഐശ്വര്യ താഴേക്ക് പോയി.
“ഡാ , എന്നാ നീ ചെല്ല്. ഞാൻ അവളെ വിട്ടിട്ട് വരാം”
ക്യാബിന്റെ പുറത്ത് പൂജ നിൽക്കുന്നുണ്ടായിരുന്നു.
“Sir , may I?”
“Oh , Navaneeth , വരൂ” മുന്നിൽ ഇരിക്കുന്ന ഫയലിൽ നിന്ന് മുഖം ഉയർത്തി പുള്ളി ചിരിച്ചു. മുന്നിലെ ചെയർ ചൂണ്ടി കാണിച്ചപ്പോൾ അവൻ ഇരുന്നു.