പോക്കറ്റിൽ ഇരുന്ന ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത ഏതോ നമ്പർ ആണ്.
“Hello”
“ഹലോ , കിച്ചു ആണോ?” കേട്ട് പരിചയമുള്ള ഒരു ശബ്ദമാണ്. ഒരു നിമിഷം ഞാൻ ഒന്നും മിണ്ടിയില്ല.
“ആരാ സംസാരിക്കുന്നേ?”
“ഡാ , ഞാൻ ഹരിപ്രസാദാണ്” അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.
“കിച്ചൂ , കേൾക്കണില്ലേ?” അവന്റെ പ്രതികരണം ഇല്ലാതായപ്പോൾ അയാൾ ചോദിച്ചു.
“ഉം കേൾക്കാം”
“ഞങ്ങളോട് ്് ദേഷ്യമായിരിക്കുമല്ലേ?”
“ഏയ് , എനിക്കാരോടും ദേഷ്യമില്ല അങ്കിളെ” അവൻ ചിരിക്കാൻ ശ്രമിച്ചു.
“നീ പിന്നെ നാട്ടിലേക്ക് വന്നിട്ടില്ല അല്ലേ?”
“ഉം” മൂളുക മാത്രമെ അവൻ ചെയ്തുള്ളൂ.
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”
“എന്താ , ്് അങ്കിൾ പറഞ്ഞോളൂ”
“നേരിട്ട് പറയാനുള്ളതാണ്. നീ എന്നാ ഇനി ഇങ്ങോട്ട്?”
“അല്ല അത് ഞാൻ,”
“ഒന്നും പറയണ്ട. ഏതായാലും പ്രതാപൻ പോകുന്നതിന്റെ മുന്പായി നീ നാട്ടിലേക്ക് പോര്”
“അല്ല , ഇവിടെ ഒരുപാട് തിരക്കുകളുണ്ട്”
“കമ്പനിയിലെ തിരക്കല്ലേ? അത് നീ ഇല്ലെങ്കിലും നടന്നോളും അവൻ പോകുന്നതിന് മുമ്പ് ഇങ്ങെത്തിയേക്കണം”
“അങ്കിളേ ഞാൻ”
അപ്പോഴേക്കും കാൾ കട്ടായിരുന്നു.
*****
പോകാൻ മടിച്ച് നിന്ന പകലിനെ പറഞ്ഞയച്ച് രാത്രി കടന്നുവന്നു. ഇരുട്ടിന്റെ കട്ടി കൂടി വരുന്നതിന് അനുസരിച്ച് രാത്രി തന്റെ സൗന്ദര്യം കാട്ടി മോഹിപ്പിച്ച് തുടങ്ങി.
“അപ്പോ , ഞാൻ പോണമെന്നാണോ നീ പറയുന്നേ?”
“അതാ നല്ലത് നവീ”
“അല്ലെടീ”
“നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. പക്ഷേ നീ പോണമെന്നേ ഞാൻ പറയൂ. ഒന്നുമില്ലെങ്കിലും സ്വന്തം നാട്ടിലേക്കല്ലേ , അതും ഇത്ര കാലം കഴിഞ്ഞില്ലേടാ”
“ഒക്കെ ശരിയാ , എന്നാലും”
“ഒന്നുമില്ല , നീ പോയിട്ട് വാ”
“ഉം”
“ആഹ് , നമ്മടെ പൂജച്ചേച്ചി എന്നാ ചെയ്യുവാ!?”
“ആള് ആരുടെയോ കൂടെ കറങ്ങിയടിക്കുവാ. പിന്നെ , ഐശു എന്ത് പറയുന്നു?”
“എന്ത് പറയാൻ , ഇവിടെ ഫോണും നോക്കി ഇരിപ്പുണ്ട്”
“ഉം Then by. നല്ല ക്ഷീണം , ഞാൻ ഉറങ്ങാൻ നോക്കട്ടെ”
“Ok da by. Good night”