കാൾ കട്ട് ചെയ്ത് ഞാൻ കിടക്കയിലേക്ക് ചെരിഞ്ഞു.
എത്രനേരം ഉറങ്ങി എന്ന് അറിയില്ല. എന്തോ അസ്വസ്ഥത തോന്നിയാണ് കണ്ണ് തുറന്നത്. പിറകിൽ എന്തോ ഉള്ളത് എനിക്ക് മനസ്സിലായി. മുറിയിൽ നല്ല ഇരുട്ട് ആയിരുന്നു. ലൈറ്റ് ഓൺ ചെയ്ത് തിരിഞ്ഞുനോക്കിയ ഞാൻ ശരിക്കും ഞെട്ടി. കിടക്കയിൽ എന്റെ തൊട്ടടുത്ത് പൂജ കിടക്കുന്നു!.
ശരീരത്തിൽ ആകെ ഒരു പാന്റിയും ബ്രായും മാത്രം ഇട്ട് കിടക്കുന്ന അവളുടെ മാറിടമാണ് എന്റെ പുറത്ത് ഉരസിയിരുന്നത്. പെട്ടന്ന് എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലായില്ല.
അവൾ നല്ല മയക്കത്തിലായിരുന്നു. കുലുക്കി വിളിച്ചു , ഒരു രക്ഷയുമില്ല. ഉറക്കത്തിന്റെ ഇടയിൽ അവളൊന്ന് കോട്ടുവാ ഇട്ടു. മദ്യത്തിന്റെ വല്ലാത്ത മണം കിട്ടി. ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ അവളുടെ ദേഹത്ത് പുതപ്പും ഇട്ട് റൂമിന്റെ അങ്ങേ അറ്റത്ത് ഇട്ടിരുന്ന ദിവാനിൽ പോയി കിടന്നു.
…..
കാലത്ത് തന്നെ ഞങ്ങൾ ഓഫീസിലേക്ക് തിരിച്ചു. ചെറിയ ഹാങ്ങോവർ ഉണ്ട് പൂജയ്ക്ക് , പക്ഷെ അവളുടെ പെരുമാറ്റത്തിൽ ഇന്നലെ നടന്നത് ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല.
അവിടെ എന്നേയും പ്രതീക്ഷിച്ച് റിയയും , ഐശ്വര്യയും ഉണ്ടായിരുന്നു.
ഒരു ്് ഡിക്റ്ററ്റീവിനെ പോലെ തിരിച്ചും മറിച്ചും റിയ ചോദ്യം ചെയ്തു. എല്ലാം പറയേണ്ടിവന്നു. പക്ഷേ രാത്രിയിലെ സംഭവം മാത്രം പറഞ്ഞില്ല. പറഞ്ഞാൽ ്് ചിലപ്പോ പൂജയെ ഇവള് ടെറസിന്റെ മണ്ടയിൽ നിന്ന് താഴേക്ക് ്് ഇട്ടേക്കും. വെള്ളപ്പുറത്ത് പറ്റിയത് ്് കൊണ്ട് ഞാൻ അത് അപ്പോഴേ വിട്ടിരുന്നു.
ബോസിനെ സോപ്പിട്ട് രണ്ടാഴ്ച ലീവ് തരപ്പെടുത്തി. പിറ്റേന്ന് രാവിലെ ആയിരുന്നു ഫ്ളൈറ്റ്. കുറച്ച് ദിവസങ്ങൾ എന്റെ നാട്ടിലേക്ക്. പക്ഷേ അവിടെ എന്റേത് എന്ന് പറയാൻ എന്താണ് ഉള്ളത്?
വരുന്ന വിവരം വീട്ടിൽ വിളിച്ച് അറിയിച്ചു.
എയർപ്പോർട്ടിൽ റിയയും , ഐശ്വര്യയും വന്നിരുന്നു. അവിടെ എത്തിയപ്പോഴാണ് ഫ്ളൈറ്റ് രണ്ട് മണിക്കൂർ ലേറ്റ് ആണെന്നുള്ള കാര്യം അറിയുന്നത്.
കുറച്ച് നേരം സംസാരിച്ച് ഇരുന്നു. പിന്നെ അവർക്ക് ഓഫീസിൽ പോകേണ്ടതിനാൽ രണ്ടിനേയും പറഞ്ഞുവിട്ടു.
യാത്ര പറയുമ്പോഴും റിയ വളരെ ഹാപ്പി ആയിരുന്നു. പക്ഷെ ഐശുവിന്റെ മുഖം അവളുടെ വിഷമം എനിക്ക് മനസ്സിലാക്കിത്തന്നു.