അവർ പോയ ശേഷമുള്ള ആ മടുപ്പിക്കുന്ന കാത്തിരിപ്പിൽ ഫോൺ മാത്രമായിരുന്നു കൂട്ട്.
ഒടുവിൽ ആ യന്ത്രപ്പക്ഷി ആകാശത്തിലേക്ക് കുതിച്ചു. പൈലറ്റിന്റെ ലാന്റിംഗ് സന്ദേശമാണ് എന്നെ ഉണർത്തിയത്. എല്ലാവരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ പോകുന്നതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞ് കാണാം. എന്നാൽ നവനീതിന്റെ മനസ്സ് വളരെ നിസംഗമായിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഫ്ളൈറ്റ് കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങി.
മറ്റുള്ളവരുടെ കൂടെ അവനും പുറത്തേക്ക് നടന്നു.
വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവിൽ ജീവിതം തനിക്കായി കാത്തുവച്ചത് എന്തൊക്കെയാണെന്ന് അറിയാതെ
തുടരും
(കഥയുടെ ഈ ഭാഗം കേരളത്തിന് പുറത്താണല്ലോ നടക്കുന്നത്. വായന എളുപ്പമാക്കാൻ സംഭാഷണങ്ങൾ മലയാളത്തിൽ തന്നെയാണ് എഴുതിയിരിക്കുന്നത്)
എല്ലാം എങ്ങനെ വന്നിട്ടുണ്ട് എന്ന് നിങ്ങളാണ് പറയേണ്ടത്.
സപ്പോർട്ട് മറക്കല്ലേ
🙏💓🙏💓🙏