“കംപ്യൂട്ടർ , അതാണ് വിഷയം”
“കംപ്യൂട്ടറോ , അതിനെന്താ , അതൊക്കെ നമ്മള് പഠിച്ചതല്ലേ?”
സച്ചി ഉദ്ദേശിച്ചത് അവർക്ക് ്് മനസിലായില്ല.
“അന്നിവൻ ഒരു മൽസരത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ , ആ നാഷണൽ ലെവൽ കോമ്പറ്റീഷൻ?”
“ആഹ് , ശരിയാ , അത് കഴിഞ്ഞില്ലേ?” മാളുവിന് സംശയം.
“ഏയ് ഇല്ലെന്നേ”
“മറ്റന്നാളാ അവസാന ഡേറ്റ് , ഇവനാണേ സംഭവം ഫിനിഷ് ചെയ്തിട്ട് കൂടിയില്ല” ഞാൻ പറഞ്ഞ് നിർത്തിയതും ശ്രീ പറഞ്ഞു.
“യ്യോ , എന്നാ ഇവിടെ ചുമ്മാ ഇരിക്കാണ്ട് വേഗം പോയി തീർക്ക്” ശ്രീക്കുട്ടി പറഞ്ഞത് കേട്ട് എല്ലാരും എന്നെ നോക്കി.
“ഹാ , അതല്ലേ പ്രശ്നം , ഇവന്റെ കംപ്യൂട്ടർ കേടാ”
വിക്കി അവരോടായി പറഞ്ഞു.
“അല്ല കിച്ചേട്ടാ , കിച്ചേട്ടന് എന്റെ വീട്ടിലിരുന്ന് വരച്ചൂടെ?”
കുറച്ച് നേരത്തിന് ശേഷം ശ്രീക്കുട്ടി പറഞ്ഞപ്പോഴാണ് ഞങ്ങളും അത് ഓർത്തത്.
“പറഞ്ഞപോലെ ഇവൾടെ വീട്ടീ കംപ്യൂട്ടർ ണ്ടല്ലോ” മാളു ചിരിച്ചു.
“ഹാവൂ സദാമാനമായി”
“ഡാ ന്നാ ഇപ്പോ തന്നെ പണി തുടങ്ങിക്കോ” സച്ചി ആവേശത്തോടെ പറഞ്ഞു.
“ഏയ് , ഇനി കുറച്ച് കൂടിയേ ഉള്ളൂ. ജസ്റ്റ് ഒരു മിനുക്കുപണി” ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
“ന്നാ വൈകീട്ട് വാ” അതും പറഞ്ഞ് അവര് മൂന്നും പോയി.
“അല്ലെടാ അപ്പോ നീ വരച്ച് തുടങ്ങിയിരുന്നല്ലേ?” ശ്രീ എന്നെ നോക്കി.
“ആടാ , കുറേയൊക്കെ ആയിരുന്നു ഉത്സവം കഴിഞ്ഞിട്ട് ഫിനിഷ് ചെയ്യാൻ വിചാരിച്ചതാ.
“ആഹ് നന്നായി” വിക്കിയും ചിരിച്ചു.
ചിത്രം വരയും , ഡിസൈനിങ്ങും പണ്ട് തൊട്ടേ ്് ഇഷ്ടമായിരുന്നു. ഇടക്ക് ചെറിയ വർക്കുകൾ ചെയ്തും അല്ലറ മൽസരങ്ങളിൽ നിന്നും കിട്ടിയ ചില്ലറകൾ കൂട്ടിവച്ചും ഞാൻ വാങ്ങിയതാണ് എന്റെ കംപ്യൂട്ടർ. അച്ഛൻ പൈസ തന്നിരുന്നു എങ്കിലും അത് എടുക്കാൻ തോന്നിയില്ല. പക്ഷെ കൃത്യ സമയത്ത് തന്നെ അത് പണി തരുമെന്ന് ഞാൻ കരുതിയില്ല 😈. ഏതായാലും വർക്ക് ഫയൽ കോപ്പി ചെയ്ത് വച്ചത് ്് നന്നായി.
കുളിച്ച് കുട്ടപ്പനായി വൈകുന്നേരം ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് വിട്ടു.