പിറകിൽ ഒരു ്് കാൽ പെരുമാറ്റം കേട്ട് ഞാൻ നോക്കി.
നാണവും , ജാള്യതയും എല്ലാം ്് മിന്നി മായുന്ന ആ ഒരു ജോഡി കണ്ണുകളിൽ ഒരു നിമിഷം ഞാൻ എന്നെത്തന്നെ മറന്ന് നോക്കിനിന്നു.
“വാ , ചായ തണുക്കും” വെപ്രാളത്തോടെ അതും പറഞ്ഞ് നടക്കുന്ന അവളുടെ പിന്നാലെ ഞാനും ചെന്ന് ടേബിളിൽ ഇരുന്നു.
ചായ ഒരു കവിൾ ഇറക്കി ഞാൻ നേരെ നോക്കി.
അപ്പോഴും അവനെ നോക്കിയിരുന്ന അവൾ കൂട്ടിമുട്ടാൻ തുടങ്ങുന്ന കണ്ണുകളെ പണിപ്പെട്ട് അകറ്റുകയായിരുന്നു.
“ക്ളാസൊക്കെ എങ്ങനെ പോകുന്നു?” എന്തെങ്കിലും ചോദിക്കണം എന്ന് വിചാരിച്ച എന്റെ വായിൽനിന്ന് അങ്ങനെയാണ് പുറത്ത് വന്നത്.
“മോശമില്ല” ഒരു ഇളം ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറയുന്ന ശ്രീക്കുട്ടിയെ അവൻ നോക്കിയിരുന്നു.
ചായ കുടി കഴിയും വരെ രണ്ടുപേരുടെ മുഖങ്ങളിലും വെപ്രാളവും , നാണവും , ജാള്യതയും വന്നുപോയിക്കൊണ്ടിരുന്നു. പക്ഷേ രണ്ടുപേരും അത് ശ്രദ്ധിച്ചില്ല.
മുകളിൽ കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു ഞാൻ. സിസ്റ്റം ഓൺ ആയതും വോൾ പേപ്പർ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.
ഒരു പൂന്തോട്ടം , അതിന്റെ നടുവിൽ പൂവുകൾക്ക് ഇടയിൽ ഒരു പട്ടുപാവാടയും ബ്ളൗസും ഇട്ട് നിൽക്കുന്ന ശ്രീക്കുട്ടി!
ഓരോ പ്രാവശ്യവും അവൾ എന്നെ അവളിലേക്ക് വലിച്ച് അടുപ്പിക്കുന്നപോലെ. 🙂
അവൾക്കും എന്നോട് എന്തോ ഇല്ലേ? ഓരോ തവണ കാണുമ്പോഴും അവളുടെ കണ്ണുകൾ പറഞ്ഞത് അത് തന്നെയല്ലേ? താൻ ആഗ്രഹിക്കുന്നതുപോലെ അവൾക്കും പ്രണയമാണോ തന്നോട്!? 😁😁😁😁😁
പലതും ആലോചിച്ച് ഇരിക്കുന്നതിനിടെ ഡൗൺലോഡ് കംപ്ളീറ്റഡ് എന്ന നോട്ടിഫിക്കേഷൻ വന്നു. സോഫ്റ്റ്വേർ സെറ്റ് ചെയ്യുന്ന കാര്യത്തിലേക്ക് അപ്പോൾ മാത്രമാണ് ഞാൻ തിരികെ എത്തുന്നത്.
“ന്തായി കിച്ചേട്ടാ?” ശ്രീക്കുട്ടിയുടെ ശബ്ദം തൊട്ട് പുറകിൽ നിന്ന് കേട്ടപ്പോഴാണ് ചെയ്തുകൊണ്ടിരുന്ന പണി നിർത്തുന്നത്.
എന്റെ പിറകിൽ നിന്ന് മുന്നിലെ സ്ക്രീനിലേക്ക് എത്തിനോക്കുകയാണ് കക്ഷി.
“സോഫ്റ്റ്വേർ ശരിയാക്കുവാ” എന്റെ ശബ്ദം കുറച്ച് പതറിയിരുന്നു.
മുഖത്ത് വന്ന് തട്ടുന്ന അവളുടെ മുടിയിലെ മണവും കക്ഷത്തിലെ ഇളം വിയർപ്പിന്റെ ഗന്ധവും ഒരു നിമിഷത്തേക്ക് എന്നെ വേറേതോ ലോകത്തിൽ എത്തിച്ചിരുന്നു. പക്ഷേ അടുത്ത സെക്കന്റിൽ തന്നെ വിട്ടുപോയ മനസ്സിന്റെ കണ്ട്രോൾ ഞാൻ തിരികെ പിടിച്ചിരുന്നു.