“താങ്ക്സ്” എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ ചുണ്ടനക്കി.
“ഉം” ആന്റി ഒന്ന് മൂളുകമാത്രമെ ചെയ്തുള്ളൂ.
അപ്പോഴേക്കും സമയം 🕣 കഴിഞ്ഞിരുന്നു.
“എന്നാ ഞാൻ പോട്ടേ?” പുറത്തേക്ക് നടന്നുകൊണ്ട് അവരോടായി ചോദിച്ചു.
“ഫുഡ് കഴിച്ചിട്ട് പോവാടാ”
“വേണ്ട അങ്കിളേ , വീട്ടില് കാത്തിരിക്കും”
“നാളെ വരില്ലേ?”
പുറത്തേക്ക് ഇറങ്ങുന്നതിനിടെ പിറകെ വന്ന് ശ്രീക്കുട്ടി ചോദിച്ചു.
“വരാണ്ട് പറ്റോ?, സംഭവം ്് കംപ്ളീറ്റ ചെയ്യണ്ടേ?” ഞാൻ ചിരിച്ചു.
“ആ പിന്നെ , മോള് വേഗം പോയി പഠിച്ചോ. ഇനിയും കള്ളം പറയാൻ എനിക്ക് വയ്യാ” അതും പറഞ്ഞ് ഞാൻ ഗെയ്റ്റും കടന്ന് നടന്നു.
തിരിഞ്ഞ് നോക്കിയപ്പോൾ മുഖം കൊണ്ട് കഥകളി കാണിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു ശ്രീക്കുട്ടി.
ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ചിരിയും , അവളുമൊത്ത് പങ്കിട്ട ്് നിമിഷങ്ങളുമായിരുന്നു അവന്റെ മനസ്സിൽ. 🙂🙂🙂🙂🙂
പിറ്റേന്ന് ഒരു അവധി ദിവസം ആയിരുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റു. സാധാരണ കോളേജിൽ പോയിരുന്ന സമയത്ത് പോലും അമ്മയുടെ വകയുള്ള ജലധാര പേടിച്ചാണ് എട്ട് മണിക്ക് എങ്കിലും എഴുന്നേറ്റിരുന്നത്. 😈 പക്ഷേ ഇന്ന് അങ്ങനെ പറ്റില്ലല്ലോ 🙂
ഇന്ന് ്് കംപ്ളീറ്റ ചെയ്യാൻ പോകുന്ന വർക്ക് ഒരിക്കൽകൂടി പേപ്പറിൽ വരച്ച് ഉറപ്പ് വരുത്തി.
“ഉം , തരക്കേടില്ല” ഞാൻ സ്വയം സർട്ടിഫിക്കറ്റ് നൽകി.
അമ്മയുടെ സ്പെഷ്യൽ ആയിരുന്നു ബ്രേക്ക്ഫാസ്റ്റിന് , പുട്ടും ചെറുപയറും. 😮💨 സമയം ഒട്ടും കളയാതെ അതും തട്ടി ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ചുറ്റി വളഞ്ഞ് പോവാതെ വയല് വഴി തന്നെ കയറി. പോകുന്നതിന്റെ ഇടക്ക് കാവിൽ കേറി സലാം പറയാൻ ്് മറന്നില്ല. 🙏
പരിചയമില്ലാത്ത കാർ മുറ്റത്ത് കണ്ട് ഞാൻ ഒന്ന് സംശയിച്ച് നിന്നു.
“കിച്ചൂ , കേറിവാ” ഗെയ്റ്റിന്റെ അടുത്ത് നിന്നിരുന്ന അവന് നേരെ ഹരിപ്രസാദ് കൈ കാണിച്ചു.
“ഇത് ഗോപിനാഥ് , നീ അറിയില്ലേ?” അകത്ത് ഹാളിൽ ഇരുന്നിരുന്ന മധ്യവയസ്കനെ അങ്കിൾ എനിക്ക് പരിചയപ്പെടുത്തി.
പലപ്പോഴായി പറഞ്ഞുകേട്ട ്് അങ്കിളിന്റെ പാർട്ട്ണറെ കുറിച്ച് എനിക്ക് ഓർമവന്നു.