അദ്ദേഹത്തിനെ നോക്കി ഒന്ന് ചിരിച്ചു.
“പിന്നെ ഇത് , ഇവന്റെ മോനാ , പേര് ശ്രീരാഗ്” അങ്കിൾ പറഞ്ഞപ്പോഴാണ് അപ്പുറത്തെ സോഫയിൽ ഇരുന്നിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
ഒരു ഇരുപത്തിനാല് വയസ് തോന്നിക്കുന്ന സുമുഖൻ. തടിച്ചതല്ലെങ്കിലും നല്ല ഒത്ത ശരീരം.
“പ്രതാപന്റെ മകനല്ലേ?”
“അതെ” പുള്ളിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മറുപടി കൊടുത്തു.
“ഹായ്” ശ്രീരാഗിനെ നോക്കി നവി ചിരിച്ചു.
പക്ഷേ ഫോണിൽ മുഴുകിയിരുന്ന അവൻ ഒട്ടും താൽപര്യമില്ലാത്ത പോലെ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
അവിടെ നിന്ന് വെറുതെ സമയം കളയാതെ മുകളിലേക്ക് കയറി. അപ്പോഴും കണ്ണുകൾ ശ്രീക്കുട്ടിയെ തേടിക്കൊണ്ടിരുന്നു.
“ആഹാ , തുടങ്ങിയോ?” സിസ്റ്റം ഓൺ ചെയ്ത് വർക്ക് തുടങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് തേടിയ ആൾ അങ്ങോട്ട് വരുന്നത്.
“ആ , ദേ ഇപ്പോ ,”
“എന്തോന്നിത്? , വല്ല ഓപ്പറേഷനുമുണ്ടോ!?” ഒരു മാസ്കും വച്ച് അങ്ങോട്ട് വന്ന അവളെ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു.
“ഹാ , ഒരു ചെറിയ ഓപ്പറേഷനുണ്ട്” ചിരിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ട് മനസ്സിലാകാതെ നവി ചോദ്യഭാവത്തിൽ നോക്കി.
“പഴയ ബുക്കെല്ലാം അമ്മ അതിന്റെ ഉള്ളിലാ വച്ചേക്കുന്നത്. അതില് കുറച്ച് ബുക്സ് ഒന്ന് റെഫർ ചെയ്യണം , അത് തപ്പുവായിരുന്നു”
“ആഹ് , ഹെൽപ് വേണോ?”
“ഓഹ് വേണ്ട , ഇയാള് ഇവിടെയിരുന്ന് വരക്ക്”
അതും പറഞ്ഞ് അവൾ നേരത്തെ ഇറങ്ങിവന്ന മുറിയിലേക്ക് കയറിപ്പോയി.
ഉച്ചയ്ക്ക് മുന്പ് അയച്ചുകൊടുക്കേണ്ടത് കൊണ്ട് ഞാനും എന്റെ വർക്കിലേക്ക് ശ്രദ്ധ കൊടുത്ത് ഇരുന്നു.
“അയ്യോ , അമ്മേ , ഹാ”
ആ ശബ്ദമാണ് ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിൽ നിന്ന് എന്റെ ശ്രദ്ധ തിരിച്ചത്. അത് നേരത്തെ ശ്രീക്കുട്ടി കയറിപ്പോയ റൂമിൽ നിന്നാണെന്ന് അറിഞ്ഞതും ഞാൻ നേരെ അങ്ങോട്ട് കുതിച്ചു. മുറിയിലേക്ക് ഞാൻ കയറും മുമ്പെ അവൾ പുറത്തേക്ക് ഇറങ്ങി ഓടി എന്റെ അടുത്ത് എത്തിയിരുന്നു.
അവളുടെ വേഷം കണ്ട് ഞാൻ ഞെട്ടി. മുഖത്ത് വച്ചിരുന്ന മാസ്ക് അവിടെ ഇല്ലായിരുന്നു. ഇട്ടിരുന്ന ടോപ്പ് കീറിയിരുന്നു!. 😟