“ന്താ ശ്രീ”
“കിച്ചേട്ടാ , ഡ്രെസ്സിന്റെ , ഉള്ളിൽ പാ പാമ്പ്. യ്യോ , മ്മേ” 😢😢😢
എന്ത് ചെയ്യണം എന്ന് ഒരു നിമിഷം മനസ്സിലായില്ല. ഞാൻ ആകെ ്് പകച്ചിരുന്നു.
പാമ്പിനെ ്് കളയാനുള്ള വെപ്രാളത്തിൽ അവളെ പിടിച്ചു നിർത്തി.
“ഡാ” വിളിയോടൊപ്പം ആരോ എന്നെ പിറകിലേക്ക് വലിച്ചു.
“പന്ന***$%$%*” ഹരിപ്രസാദിന്റെ കൈ അപ്പോഴേക്കും അവന്റെ കരണത്ത് പതിച്ചിരുന്നു.
“ആന്റി , അവള് , പാമ്പ്” വാക്കുകൾ മുറിഞ്ഞുപോയിരുന്നു.
“ഫ്ഭ , എറങ്ങിപ്പോടാ നായേ” പറഞ്ഞ് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല , അതിന് മുമ്പെ ഗോപിനാഥ് അവനെ സ്റ്റെയറിന്റെ അടുത്തേക്ക് തള്ളി.
ശക്തമായി തല എവിടെയോ ഇടിച്ചു. കണ്ണുനീർ മൂടി കാഴ്ചയാകെ ്് മങ്ങിയിരുന്നു.
മായാന്റിയുടെ മടിയിൽ തളർന്ന് കിടന്നിരുന്ന ശ്രീക്കുട്ടിയെ ആരൊക്കെയോ താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് അവ്യക്തമാണെങ്കിലും കണ്ടിരുന്നു.
“ഇതിനാണോടാ കൂടെ കൊണ്ട്നടന്നേ?”
“ആന്റീ , താഴോട്ട് ചെല്ല്” എന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന ആന്റിയെ പിടിച്ച് മാറ്റിക്കൊണ്ട് ശ്രീരാഗ് താഴേക്ക് കൊണ്ടുപോയി.
അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സ് മരിച്ചിരുന്നു. ആകെ തകർന്നുള്ള ആ നടത്തം കാവിന് മുന്നിൽ എത്തിയത് അറിഞ്ഞെങ്കിലും അങ്ങോട്ട് നോക്കിയില്ല.
വീടിന്റെ മുന്നിൽ തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.
കയറി ചെന്നതും ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല , രണ്ട് കവിളിലും മാറി മാറി അമ്മയുടെ വക കിട്ടി. തടയാൻ തോന്നിയില്ല , ആകെ ഒരു മരവിപ്പായിരുന്നു.
“ഒപ്പം നടന്നിട്ട് ആ പാവത്തിനോടെന്തിനാടാ” അകലെ നിന്നെന്ന പോലെയാണ് അമ്മയുടെ കരച്ചിൽ കാതിൽ എത്തുന്നത്.
മടുത്തിട്ട് ആവും തല്ല് നിർത്തിയത്.
വരാന്തയിൽ വെറും നിലത്ത് എത്രനേരം ഇരുന്നു എന്ന് ഓർമയില്ല.
എത്ര സന്തോഷത്തോടെയാണ് രാവിലെ ഇവിടെ നിന്നിറങ്ങിയത്!. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. മൽസരവും , സമ്മാനവും , എന്നിട്ട് ഇപ്പോഴോ? എനിക്ക് ശരിക്കും ചിരി വന്നു , പക്ഷെ ചിരിച്ചില്ല.
ആരോ അടുത്ത് ഉള്ളത് പോലെ തോന്നി മുഖമുയർത്തി.
“വാ”
അച്ഛൻ ആയിരുന്നു. ഒന്നും പറയാതെ മുന്നിൽ നടന്നു. പിറകെ ഞാനും. അമ്മയെ അവിടെ എങ്ങും കണ്ടില്ല.