അവൻ നിർവികാരനായി ഇരുന്നു…
“ചേച്ചി പറഞ്ഞ് തരാം…7-8 വർഷം പുറകോട്ട് പോണം… തൃശൂർ st അഗസ്റ്റിനോസ് കോളേജിൽ ഞാൻ ചേർന്ന കാലം… രൂപത്തിൽ പെൺ ആണെങ്കിലും ഉള്ളിൽ ഞാൻ ആണായിരുന്നു…. മറ്റ് ആണുങ്ങൾക്ക് തൊന്നും പോലെ എനിക്കും പ്രണയം തോന്നിയ ഒരുവൾ ഉണ്ടായിരുന്നു എന്റെ ക്ലാസ്സിൽ….മുത്ത്പൊഴിയും പോലുള്ള ചിരി എനിക്ക് സമ്മാനിക്കുന്നവൾ….ഹോസ്റ്റൽ ജീവിതം മുതൽ എന്റൊപ്പം കൂടിയവൾ…എന്റെ സ്നേഹം ഞാൻ അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ അത് തട്ടി തെറിപ്പിച്ചില്ല… എന്നെ സ്വീകരിച്ചു.. എന്റെ ശരീരത്തിൽ സംഭവിച്ച മാറ്റങ്ങളെയും അവൾ അംഗീകരിച്ചു.. എനിക്ക് താങ്ങും തണലുമായി ഈ സമൂഹത്തിൽ നിന്ന ഒരേ ഒരാൾ… എന്റെ മാലു… മാലിനി “…. ഇതും പറഞ്ഞവൾ മാലിനിയുടെ നെറ്റിയിൽ ഒരു ചുംബനവും കൂടെ നൽകി… മാലിനി അവളുടെ മാറിടത്തിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു…അഥീന തുടർന്നു…
“എനിക്ക് സംഭവിച്ചതൊന്നും എന്റെ വീട്ടുകാരോ നീയോ ആരും അറിഞ്ഞിരുന്നില്ല… ഇവൾ മാത്രം ആയിരുന്നു ഈ ശസ്ത്രക്രിയ്ക്ക് സാക്ഷി… അത് കഴിഞ്ഞുള്ള ഒരു വർഷം ഞാൻ അനുഭവിച്ച ശരീരിക പ്രശ്നങ്ങളിൽ എനിക്ക് താങ്ങായി, സ്വന്തം അമ്മയെ പോലെ ആയിരുന്നു അവൾ എന്നെ പരിപാലിച്ചിരുന്നത്…. ഞാനും ഇവളും അന്ന് പ്രതിക്ഞ്ഞ എടുത്തതാണ് ഈ ജീവിതത്തിൽ അവൾക്ക് ഞാനും, എനിക്ക് അവളും മാത്രമേ ഉള്ളു എന്നത്…”
ഇത് പറയുമ്പോഴേക്കും അഥീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“എനിക്ക് വേണ്ടി അവൾ വീട്ടുകാരെ വരെ ഉപേക്ഷിച്ചു.. ഞങ്ങളെ കൂടാതെ ഈ ബന്ധം അറിയാവുന്നത് രണ്ടേ രണ്ട് പേർക്ക് മാത്രമാണ് സതീശൻ ചേട്ടനും ഭാര്യക്കും മാത്രം… അതിന് വേണ്ടി സമൂഹത്തിൽ അയാൾ സ്വന്തം കുടുംബം വിട്ട് മറ്റൊരുത്തിയുടെ കൂടെ പോയവൻ ആയി… എനിക്ക് വേണ്ടി അദ്ദേഹം ഇവളെ ഈ വീട്ടിലേക്ക് കൊണ്ടുവന്നു…അങ്ങനെ ഒരുപാട് പേരുദോഷം കേട്ടു…ഇന്നേവരെ അദ്ദേഹം ഇവളെ മറ്റൊരു കണ്ണ് കൊണ്ട് നോക്കിയിട്ട് പോലുമില്ല.. ആഴ്ചയിൽ ഒരിക്കൽ വരും.. ഞങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ട് പോകും.. അത്രമാത്രം… ഇത്രയും സഹായമാണ്, ത്യാഗമാണ് അന്യനായ അദ്ദേഹം പോലും ഞങ്ങൾക്ക് ചെയ്ത് തന്നത്.. എന്നിട്ടും എന്റെ സഹോദരനായ നീ ചെയ്തതോ…. പൊറുക്കുവാൻ ആകാത്ത തെറ്റ് “