ഞാൻ നോക്കുമ്പോ അവൾ കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നു … അവൾ എന്റെ അടുത്തേക്ക് വന്നു
“അച്ചുവേട്ട ….”
അവൾ എന്റെകൈ രണ്ടും കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു
“ആ അച്ചു മരിച്ചു അമ്മു… ഇപോ ഇല്ല അഖിൽ ആണ് ഇപ്പോൾ”
ഞാൻ അവളുടെ കൈവിടുവിച്ചു
“അങ്ങനെ പറയല്ലേ… അച്ചുവെട്ടനെ രക്ഷിക്കാൻ വേണ്ടി ഞാൻ ആവുന്ന നോക്കി പക്ഷെ ചെറു പ്രായത്തിൽ എന്നെ കൊണ്ട് എന്താവാൻ.. അന്ന് ഇറങ്ങിയത അവിടുന്ന് ഞാൻ .. ഇന്നെനിക്ക് അവിടെ ആരും ഇല്ല ആരോടും എനിക്ക് അവിടെ പരിചയവും ഇല്ല. ന്നിട്ടും ഒരു അഥിതി യെ പോലെ ഞാൻ അവിടെക്ക് വന്നത് അച്ചുവെട്ടനെ ഒന്ന് കണ്ട് ഇറക്കി അവിടെ കൊണ്ടുവരാൻ വേണ്ടിയാണ് ചലരെ ഒക്കെ ഒന്ന് കാണിക്കാനും… എന്റെ കൂടെ വാ പ്ലീസ്” അവൾ കെഞ്ചി
“എന്നെക്കൊണ്ട്…. എന്നെക്കൊണ്ട് ആവില്ല അത്??”
“ആവണം ഞാനാ വിളിക്കുന്നെ… എനിക്ക് വേണ്ടിയാ അച്ചുവേട്ടൻ ഇതെല്ലാം അനുഭവിച്ചത്. അതിനൊക്കെ പ്രായശ്ചിത്തം ചെയ്യണം എനിക്ക്”
“അമ്മു….”
“എന്നോട് ഇത്തിരി എങ്കിലും ഇഷ്ടം ഉണ്ടോ അച്ചുവേട്ടന്…ഉണ്ടേൽ ഞാൻ പറയുന്ന കേൾക്കണം”
“ഞാൻ… ഞാൻ എങ്ങനെ അവിടെ…”
“ഒന്നും നോക്കണ്ട ഞാൻ ഉണ്ട് കൂടെ… ഇനി അങ്ങോട്ട്..”
“വേണ്ട മോളെ അങ്ങനെ ഒന്നും ചിന്തിക്കല്ലേ… എന്റെ ജീവിതം ഒക്കെ എന്നെ തീർന്നത.. നീ ചെറുപ്പം ആണ് ”
“ദേ…. ആവശ്യം ഇല്ലാത്തത് പറയരുത്. എന്ത് തീർന്നു ന്ന് തുടങ്ങാൻ പോകുന്നേ ഉള്ളൂ”
“എന്നാലും….”
“എന്ത് എന്നാലും ഒന്നുമില്ല വാ…”
അവൾ ഒരു തരത്തിലും വിടില്ല എന്ന അവസ്ഥയായി. ഒടുവിൽ അവളുടെ ഇഷ്ടം സാധിച്ചു കൊടുക്കേണ്ടി വന്നു എനിക്ക്.. അത് പണ്ടും അങ്ങനെ ആയിരുന്നു അവളുടെ വാശി ക്ക് വഴങ്ങി കൊടുക്കൽ ആയിരുന്നു എന്റെ സ്ഥിരം പരിപാടി. അവൾ ഒന്ന് കരഞ്ഞു കാണിച്ച ഞാൻ അതിൽ വീഴും .. ദെ ഇത്രേം വളർന്നു വലുതായിട്ടും അവൾക് ഒരു മാറ്റവും ഇല്ല.
ഇതൊന്നുമല്ല അന്ന് ആ ഓഫിസിൽ ഇരുന്ന് ചാടി കടിക്കാൻ വന്നവൾ തന്നെ ആണോ എന്റെ മുന്നിൽ ഈ കൊച്ചു കുട്ടികളെ പോലെ നില്കുന്നത് ന്ന അത്ഭുതത്തിൽ ആണ് ഞാൻ . അങ്ങനെ എന്റെ അത്യാവശ്യം ഡ്രസും സാധനങ്ങളും എടുത്ത് ഞാനവളുടെ ഒപ്പം ഇറങ്ങി. അച്ചയാനോട് കാര്യം പറഞ്ഞ് മനസിലാക്കി അവൾ റിലേറ്റിവ് ആണ് വീട്ടിലേക്ക് പോകുവാ എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു ഞാൻ പുള്ളിയെ സെറ്റ് ആക്കി.