അവൻ അവിടെ ഒരു അപരിചിതനെ പോലെ നിന്നു .. ചുറ്റും നോക്കി അപ്പോഴാണ് അകത്ത് നിൽകുന്ന അമ്മുന്റെ അമ്മയെ കണ്ടത്..
“തമ്പുരാട്ടി…”
അവൻ ഒരു ഞെട്ടലോടെ വിളിച്ചു
“മോനെ…അച്ചു…. ക്ഷമിക്കട..” അവർ കരഞ്ഞുകൊണ്ട് അവന്റെ അടുക്കലേക്ക് വന്നു
“അയ്യോ… തമ്പരാട്ടി കരയല്ലേ”
“കള്ള കരച്ചിൽ ആണ് അച്ചുവേട്ട കണ്ടു മയങ്ങല്ലേ…”
പുച്ഛത്തോടയുള്ള അമ്മുവിന്റെ സംസാരം കേട്ട് അവൻ ഞെട്ടലോടെ അവളെയും അമ്മയെയും മാറി മാറി നോക്കി
അവർ ഒരു സങ്കടത്തോടെ ചിരിച്ചു
“അമ്മു എന്താ പറയുന്നേ…”
“വ നമുക്ക് അതൊകെ പിന്നെ സംസാരിക്കാം ”
അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ചു സ്റ്റെപ്പ് കയറാൻ തുടങ്ങി..
അവൻ തിരഞ്ഞു നോക്കുമ്പോൾ സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചുകൊണ്ടു അവർ അകത്തേക്ക് പോകുന്നത് കണ്ടു
അവൾ അവനുമായി അവളുടെ മുറിയിലേക്ക് കയറി
“അമ്മു അമ്മയോട് എന്താ അങ്ങനെ ഒക്കെ പറഞ്ഞത് അമ്മക്ക് നല്ല സങ്കടം ഉണ്ട് ”
“സാരമില്ല സങ്കടം അച്ചുവേട്ടൻ കുറെ അനുഭവിച്ചതല്ലേ.. ഇനി അവരും അനുഭവിക്കട്ടെ.”
“എന്തൊക്കെയാ മോളെ നീ പറയുന്ന”
“ഒന്നുമില്ല ന്റെ അച്ചൂട്ട.. എങ്ങനാ കിടക്കാൻ ആണോ അതോ ഫുഡ് കഴിക്കണോ??”
‘അമ്മു… ഞാൻ ഞാൻ വേറെ മുറിയിൽ വല്ലോം കിടന്നോളാ ”
“എന്താ ഇവിടെ കിടന്നാൽ”
” അത്… അത്…”
“ദെ… ഇങ്ങോട്ട് നോക്കിയേ..” അവൾ അവന്റെ മുഖം അവളുടെ നേരെ പിടിച്ചു
“ഇന്ന് മുതൽ താലി കേറിയില്ല എങ്കിൽ കൂടെ ഞാൻ നിങ്ങളുടെ ഭാര്യ ആണ് .. അച്ചുവേട്ടൻ എന്റെ ഭർത്താവും.. ആൾക്കാരെ ബോധിപ്പിക്കാൻ ഒരു താലി അത് നമുക്ക് നാളെ അമ്പലത്തിൽ പോയി കെട്ടാം .. അതോണ്ട് വേറെ ഒന്നും പേടിക്കണ്ട ധൈര്യമായി ഇവിടെ കിടക്കാം”
അവൾ പറയുന്നത് ഒക്കെ കേട്ട് അമ്പരപ്പോടെ അവൻ അവളെ നോക്കി
“എന്തേ വിശ്വാസം വരുന്നില്ലേ?… ”
“നീ നീ എന്തൊക്കെയ പറയുന്നേ… നിനക്ക് നല്ലൊരു ഭാവി ഉണ്ട് മോളെ…ഞാൻ…ഞാൻ ആരാ ഒരു കൊലയാളി ജയിൽ പുള്ളി.. വേണ്ട വേണ്ട മോളെ”