പട്ടുപാവാടക്കാരി 2 [SAMI]

Posted by

പാട്ടുപാവാടക്കാരി 2

Pattupaavadakkari 2 | Author : SAMI | Previous Part


കുറച്ചുപേരെങ്കിലും സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം

(ഒന്നാം പാർട്ടിൽ പട്ടുപാവാടക്കാരി എന്നുള്ളത് പാട്ടുപാവാടക്കാരി എന്ന് തെറ്റായി വന്നതിൽ ക്ഷമിക്കുക ) കഥ തുടരുന്നു…….

മാളുവിനെ നോക്കി ഓരോന്നു ആലോച്ചുകൊണ്ടിരുന്ന എന്നെ ഉണർത്തിയത് കല്യാണമണ്ഡപത്തിലേക്ക്  അണിഞ്ഞൊരുങ്ങി വന്ന സംഗീതയാണ്,

ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും മേക്കപ്പ് ഉം അവൾക്ക് നന്നായി ചേരുന്നുണ്ട്,

6 മാസങ്ങൾക്ക് മുൻപ് നടന്ന വിവാഹ നിശ്ച്ചയത്തിനാണ് ആദ്യമായി സംഗീതയെ നേരിൽ കാണുന്നത് തന്നെ, 3 ദിവസത്തെ എമർജൻസി ലീവ് എടുത്ത് വന്നാണ് നിശ്ചയം നടത്തിയത് അന്ന് ഒന്ന് ശെരിക്കും കാണുവാനോ സംസാരിക്കാനോ കഴിഞ്ഞില്ല,

പിന്നെ ഇപ്പോൾ 5 ദിവസങ്ങൾക്ക് മുൻപ് വന്നിട്ട് ഒരു പ്രാവിശ്യം വീട്ടിൽ പോയി ഒന്ന് കണ്ടു, ഫോൺ വിളിയിലൂടെ അത്യാവശ്യം കമ്പനി ആയെങ്കിലും നേരിട്ടുള്ള പരിചയക്കുറവിന്റെ ഒരു അകൽച്ച ഇപ്പോളും ഉണ്ട്

സംഗീത വന്നു അടുത്ത് ഇരുന്നപ്പോൾ ഞാൻ നോക്കിയത് മാളുവിന്റെ മുഖത്തേക്കാണ്, എന്തായികും മാളുവിന്റെ ഭാവം എന്ന് എനിക്ക് അറിയണമായിരുന്നു,

സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന മാളുവിനെ ആണ് ഞാൻ കണ്ടത്,  മാളുവിന്റെ തെളിഞ്ഞ ചിരി എനിക്ക് നല്ല ഒരു ആശ്വാസം നൽകി,

 

സംഗീതയെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവളും തിരിച്ചു ഒന്നു ചിരിച്ചു, താലികെട്ടും കാര്യങ്ങളും അതിന്റെതായ മുറയ്ക്ക് നടന്നു, ഫോട്ടോ എടുക്കുന്നതിന്റെ ഇടയിലേക്ക് അമ്മാവന്റെയും ആന്റിയുടെയും കൂടെ മാളുവും കയറി വന്നു, സന്തോഷത്തോടെ അവൾ സംഗീതയോടു എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഫോട്ടോ എടുത്തു കൂടെ ഒരു സെൽഫിയും എടുത്തു അവർ പോയി,

 

സദ്യയും വൈകീട്ടത്തെ റിസെപ്ഷനും കാര്യങ്ങളും നടന്നു എല്ലായിടത്തും മാളുവിന്റെ സാനിധ്യം ഒരേ സമയം എന്നെ സന്തോഷിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്തു,

 

ഇനിയും മാളുവിനെ ഓർത്തിട്ട് കാര്യമില്ല എന്റെ കൂടെ ജീവിക്കാൻ തയ്യാറായി വന്നിരിക്കുന്നവളെ വിഷമിപ്പിക്കാൻ പാടില്ല,

 

കല്യാണ തിരക്കെല്ലാം കഴിഞ്ഞു ഹാളിൽ നിന്നും വീട്ടിലേക്ക് എത്തി കൂടെ ഏറ്റവും അടുത്ത ബന്ധക്കാരും സംഗീതയുടെ വീട്ടുകാരും മാത്രം…

Leave a Reply

Your email address will not be published. Required fields are marked *