എന്റെ അച്ചായത്തിമാർ 4 [Harry Potter]

Posted by

ആരും കാണാതെ ഞാനതിനെ എന്റെ പാന്റിന്റെ പോക്കറ്റിലാക്കി. പിന്നെ,ആരും കാണാതെ അവൾക്കൊരു ഫ്ലയിങ് കിസ്സും നൽകി.

 

4 മണിയോടുകൂടി നമ്മൾ തിരിച്ചുപോകാൻ കാറിൽ കേറി.

 

അനീറ്റ:-” ഇനി എങ്ങോട്ടാ…..?

 

“അതൊക്കെ സർപ്രൈസ് ആണ് “, ഞാൻ അന്നയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അന്നയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

 

കാർ ഞാൻ NH ലൂടെ പറത്തി.റോഡിൽ വലിയ തിരക്ക് ഇല്ലായിരുന്നു.

 

ഒരു 5 km മെയിൻറോഡിൽക്കൂടി വണ്ടി ഒട്ടിച്ച ശേഷം ഒരു ഇടുങ്ങിയ മൻറോഡിലേക്ക് വണ്ടി തിരിച്ചു.

പതിയെ വനന്മേഖലയിലേക്ക് വണ്ടി കടന്നു.

മൺറോഡ് പതിയെ പതിയെ അപ്രത്യക്ഷമായി.മുൻപിൽ പുല്ല് മാത്രം.

ഇരു വശങ്ങളിലും കൊടും കാട്.

 

 

അനീറ്റ :-ടാ.. നീ ഇത്‌ എവിടെ കൊണ്ട് പോകുവാ ഞങ്ങളെ.

 

ഞാൻ :-കൊല്ലാൻ…ഒന്ന് മിണ്ടാതിരി ചേച്ചി.

 

ആൻസി :-ടാ.. പേടിയാകുന്നു.

 

അന്ന :-ഒന്ന് പേടിക്കാതിരിക്ക് ചേച്ചി. ഇപ്പോൾ എത്തും.

 

5 മിനിറ്റുകൾക്കകം ഞങ്ങളാ വഴിയുടെ അവസാനത്തെത്തി.

 

എല്ലാവരും വണ്ടിയിൽനിന്നിറങ്ങി.

ആൻസിയും അനീറ്റയും ആ കാഴ്ചകണ്ട് അന്തംവിട്ട് നിന്നും.

 

ചുറ്റും കൊടുംകാട്. പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം മാത്രം കേൾക്കാം.

സൂര്യപ്രകാശം മരങ്ങൾ കാരണം ചെറിയ തോതിൽ മാത്രമേ വരുന്നുള്ളു.

മുന്നിൽ ചെറിയ ഒരു കുളം പോലെ കാണാം.

മുന്നിലെ വമ്പൻ മലയിൽ നിന്നും ഒരു കുഞ്ഞു വെള്ളച്ചാട്ടം താഴേക്ക് ഒഴുകുന്നു.

അതിനടിയിൽ നിന്ന് കുളിക്കാൻ ടൈൽസ് പാകിയത് പോലെ കരിങ്കൽ തറ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നു.

 

Unexplored Waterfall

 

ഈ കാഴ്ച കണ്ടാൽ , ആരായാലും വായ തുറന്ന് നിന്ന് പോകും.

 

“ഈ സ്ഥലം നിങ്ങൾക്കെങ്ങനെ അറിയാം..?”അനീറ്റ ചോദിച്ചു.

 

“പണ്ട് കോളേജിൽ പഠിച്ച സമയത്ത് നമ്മൾ കൂട്ടുകാർ ഇടക്ക് ഇവിടെ വരാറുണ്ട്. അധികമാർക്കും ഈ സ്ഥലത്തെപ്പറ്റി അറിയില്ല “, അന്ന മറുപടി കൊടുത്തു.

 

 

“ഹൊ, എന്തൊരു ഭംഗിയാ.. ഇതുവരെ ഇങ്ങനൊരു സ്ഥലമുള്ളകാര്യം അറിയാതെ പോയല്ലോ 🥺”ആൻസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *