എന്നും എന്റേത് മാത്രം 4
Ennum Entethu Maathram Part 4 | Author : Robinhood
Previous Part
ഒരുപിടി കൊന്നപ്പൂക്കളും , വിഷുക്കണിയും , കൈനീട്ടവുമായി വീണ്ടും ഒരു മേടമാസം വിരുന്നെത്തുകയാണ്.
എല്ലാവർക്കും സ്നേഹത്തിന്റേയും , ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
എന്നും എന്റേത് മാത്രം
* * * * *
അധികം ഒന്നും ഇല്ലെങ്കിലും എയർപ്പോർട്ടിൽ തിരക്ക് ഒട്ടും കുറവ് ആയിരുന്നില്ല.
യാത്രയാകുന്നതിലുള്ള വിഷമവും , നാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ എത്തുന്നതിൽ ഉള്ള സന്തോഷവും എല്ലാം ഓരോ മുഖങ്ങളിലും നിറഞ്ഞ് നിന്നു.
അവിടുത്തെ ബാക്കി ചടങ്ങുകളും തീർത്ത് വെളിയിലേക്ക് നടന്നു.
എന്നെയും കാത്ത് നിൽക്കുന്ന അച്ഛന്ഏയും , സച്ചിയേയും ദൂരെ നിന്ന് തന്നെ കണ്ടിരുന്നു.
അടുത്ത് എത്തുമ്പോഴേക്കും അവൻ ഓടി വന്ന് കെട്ടിപിടിച്ചു.
“എത്ര നാളായെടാ”
എനിക്കും നല്ല വിഷമം തോന്നി. കണ്ണ് നിറയും എന്ന് തോന്നിയപ്പോൾ പുറം കൈ കൊണ്ട് അമർത്തി തുടച്ച് മുഖത്ത് ഒരു ചിരി വരുത്തി. അവൻ കണ്ടില്ല എങ്കിലും എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്ന അച്ഛൻ അത് കണ്ടിരുന്നു.
“സച്ചിയേ , മതിയടാ. ഇനി ഇവൻ ഇവിടെ തന്നെ കാണില്ലേ?” ഒരു ചിരിയോടെ അതും പറഞ്ഞ് എന്റെ ബാഗ് വാങ്ങി കാറിന്റെ അടുത്തേക്ക് പോയി.
ഒരുപാട് സംശയങ്ങളുമായി നിന്ന അവന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് അയാൾക്ക് പിറകെ സച്ചിയും കാർ ലക്ഷ്യമാക്കി നടന്നു.
വെള്ള നിറം പൂശിയ ഇന്നോവ എയർപ്പോർട്ടിന്റെ പുറത്തെ തിരക്കുള്ള പാതയിലേക്ക് അവരേയും വഹിച്ച് നീങ്ങിത്തുടങ്ങി.
സമയം ഉച്ചയോട് അടുത്തിരുന്നു. പൊതുവെ നല്ല ചൂട് ആയിരുന്നെങ്കിലും വണ്ടിയുടെ അകത്ത് അങ്ങനെ അറിയുന്നില്ല.
“കിച്ചൂ , നിനക്ക് ഞങ്ങളോട് ദേഷ്യം കാണുമെന്ന് അറിയാം”
കുറേ നേരമായി നീണ്ടുനിന്ന മൗനം അവസാനിപ്പിച്ചത് സച്ചിയായിരുന്നു.
ഞാൻ അവനെ നോക്കി.
“ഒരു കണക്കിന് ഞങ്ങളാണ് എല്ലാത്തിനും കാരണം. ഞാനും , നിന്റെ അമ്മയും”