കണക്കുപുസ്തകം 2
Kanakkupushtakam Part 2 | Author : Wanderlust | Previous Part
: ഇന്നൊരു പെണ്ണിന് കേക്ക് മുറിച്ച് വായിൽ വച്ചുകൊടുക്കുന്നത് കണ്ടല്ലോ… അവളില്ലേ ഏട്ടന്
: അപ്പൊ ഏതുനേരവും കാമറ നോക്കി ഇരിപ്പാണല്ലേ..
: അയ്യേ… എന്നോട് അങ്കിൾ വിളിച്ചു പറഞ്ഞിട്ട് നോക്കിയതാ.. അല്ല, ഇതുപോലൊരു സംഭവം ആ ഓഫിസിൽ ആദ്യമായിട്ടല്ലേ. എന്തുപറ്റി… ഏട്ടന് ഒരാളോട് ഇത്ര വിശ്വാസം തോന്നാൻ.. അല്ലെങ്കിൽ ജാതകം വരെ നോക്കിയാലും ബോധിക്കാത്തത് ആണല്ലോ
: നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാമെടി…
: ഹേയ് അത് വേണ്ട.. എന്റെ ഏട്ടൻ ഒരാളെ നല്ലത് പറയണമെങ്കിൽ അത് ഒരു ഭൂലോക സംഭവമായിരിക്കും. പിന്നെ ആള് കൊള്ളാം.. എനിക്ക് ഇഷ്ടായി.
: എന്ന രാമേട്ടനെ പറഞ്ഞുവിട്ടാലോ… പെണ്ണ് ചോദിക്കാൻ
: അയ്യട മോനെ.. സമയമാവുമ്പോ ഞാൻ പറയാം ട്ടോ.. ഇനി എന്റെ പുന്നാര ആങ്ങള വന്നേ… മുറിയൊക്കെ ആകെ അലങ്കോലമായി കിടക്കുവാ…എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കണം.
: വാ… നീ കൂടി വന്നില്ലേ.. ഇനി വേണം നമുക്ക് ഓരോന്നായി തുടച്ചുനീക്കി കണക്ക് പുസ്തകം മടക്കിവച്ച് പെട്ടിയിലടക്കാൻ…
……..(തുടർന്ന് വായിക്കുക)………..
മൂന്നുപേരുംകൂടി മുറിയൊക്കെ വൃത്തിയാക്കി കുളിച്ച് ഫ്രഷായശേഷം പുറത്തുപോയി ഭക്ഷണവും കഴിച്ച് വീട്ടിൽ തിരിച്ചെത്തി. തിരിച്ചുവരുന്നവഴി ഓഫീസിൽ പോയി രാമേട്ടന്റെ കാർ എടുക്കാൻ മറന്നില്ല. കമ്പനിയുടെ അറിയപ്പെടാത്ത ഡയറക്ടർമാരിൽ ഒരാളാണ് വൈഗാലക്ഷ്മി. അതുകൊണ്ടുതന്നെ ഹരി എപ്പോഴും ഓഫീസിലെ ഏത് പ്രധാന തീരുമാനവും എടുക്കുന്നത് വൈഗയുടെകൂടി സാനിധ്യത്തിൽ മാത്രമായിരിക്കും. വരുമാനവും ലാഭ നഷ്ട കണക്കുകളുമെല്ലാം കണക്കാക്കിയ ശേഷം നല്ലൊരു തുക ബോണസായി നൽകുവാൻ തീരുമാനമെടുത്ത ശേഷമാണ് രാമേട്ടൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത്.
: ഏട്ടാ… അങ്ങനെ നമ്മൾ ഇവിടെയും മാർക്കറ്റ് പിടിച്ചുതുടങ്ങി അല്ലെ..
: നമ്മൾ പ്രതീക്ഷിച്ചതിനേക്കാളും ഉയരത്തിലാണ് ഇപ്പൊ നമ്മുടെ മാർക്കറ്റ് ഷെയർ… നമുക്ക് ഉണ്ടായ അധിക വിറ്റുവരവ് അവറാച്ചന്റെ ഉറക്കം കെടുത്തും…
: പക്ഷെ ഇപ്പോഴും അവരറിയാത്ത ഒന്നില്ലേ…ലക്ഷ്മണന്റെ ലായും ലതയുടെ ലായും ചേർന്നതാണ് ലാലയെന്ന്…