കണക്കുപുസ്തകം 2 [Wanderlust]

Posted by

: ഹരീ… ഞാൻ നിന്നെ വിഷമിപ്പിച്ചു അല്ലെ… പോട്ടെടാ, എനിക്കറിയില്ലേ നിന്നെ. എന്തായാലും നിന്റെ മനസ് വലുതാ… നല്ലതേ വരൂ. ഞാൻ വൈഗയെകൂട്ടി നിന്റെ അമ്മാവനെ കാണാം.. ഇതൊന്നും അധികം വൈകിക്കണ്ട. ഇന്ന് തന്നെ പോവാം

: ആയില്ല രാമേട്ടാ… അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നറിയില്ലല്ലോ… അവൾ പറയട്ടെ എന്നിട്ട് ബാക്കി നോക്കാം..അതുമല്ല എന്റെ ചരിത്രം അവളറിയണം. എന്നിട്ട് തീരുമാനിക്കട്ടെ

: എല്ലാം ഇപ്പോഴേ പറയണോ…

: ഞാൻ അന്വേഷിച്ചിടത്തോളം നല്ല കുടുംബമാണ്. പോരാത്തതിന് നല്ല സ്വഭാവമുള്ള കുട്ടിയും. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിതംവരെ വേണ്ടെന്നുവയ്ക്കാനുള്ള മനസുണ്ട്. അതുകൊണ്ട് അവളോട് പറയണം എല്ലാം..

: എന്ന നിന്റെ ഇഷ്ടംപോലെ…

……..

ഇതേസമയം വൈഗയുടെ ഓഫീസിൽ നിന്നും അവൾ ചാടിയെഴുന്നേറ്റ് നേരെ പോയത് കമ്മിഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. ചിരിച്ച മുഖവുമായി തന്റെ ഓഫിസിലേക്ക് ദൃതിയിൽ വരുന്ന വൈഗയെ കണ്ടതോടെ ശ്യാമപ്രസാദ് ആകെ അന്തംവിട്ട് നോക്കുകയാണ്..

: എടി എടി… നിർത്ത് നിർത്ത്. ഇതെങ്ങോട്ടാ ഈ ചാടിക്കയറി

: ഡാ കമ്മീഷണറെ.. നീ ഒരുമാതിരി പോലീസ് കളിക്കല്ലേ…

: അല്ലെങ്കിലേ ഇവിടുള്ള പോലീസുകാരൊക്കെ പറഞ്ഞുതുടങ്ങി എനിക്ക് നിന്നെ കാണുമ്പോ ഒരു ചാട്ടം കൂടുതലാണെന്ന്…. നീ ആളെകൊണ്ട് പറയിപ്പിക്കല്ലേ

: അവര് പറയട്ടെ മോനെ ശ്യാമൂട്ടാ

: എന്താടി ഇത്ര സന്തോഷം… ഞാനറിയാതെ നിനക്ക് വല്ല പ്രമോഷനും ആയോ

: അടുത്തുതന്നെ ആവും മോനെ… എനിക്ക് മാത്രമല്ല നമുക്ക് രണ്ടാൾക്കും

: നീ കളിക്കാതെ കാര്യം പറ പെണ്ണേ..

: നീ പറഞ്ഞപോലെ തന്നെ സംഭവിച്ചു.. എന്റെ ഏട്ടന് പെങ്ങളെ കെട്ടിച്ചുവിടണമെന്ന് തോന്നി… പുള്ളിക്കാരൻ ഒരു സുന്ദരി കൊച്ചിനെ കണ്ടുവച്ചിട്ടുണ്ട്.. അതിന്റെ റിസൾട്ട് അടുത്ത് തന്നെ അറിയാം… അത് കഴിഞ്ഞാൽ നമ്മുടേത്…

: നീ പറഞ്ഞോ നമ്മുടെ കാര്യം…

: അതില്ല… പക്ഷെ ഇന്ന് പറയും…. ഏട്ടന് എന്തോ ഡൌട്ട് ഉണ്ട്..

: ആള് സമ്മതിക്കുമോ…

: ഇല്ലെങ്കിൽ കുഴപ്പമില്ലെടാ… നീ എന്നെ പെങ്ങളെപ്പോലെ കണ്ട് എന്റെ കല്യാണത്തിന് മുന്നിൽ നിന്ന് എല്ലാം ചെയ്യണം കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *