“കോൺടാക്ട്…..ഞാൻ അന്ന് നിന്റെ കൂടെ തിയേറ്ററിൽ തന്നെ ആയിരുന്നു. ആ പോലീസ്‌കാർ വന്ന് അവരുടെ കോൺടാക്ട് ഒക്കെ എഴുതി എടുത്തിട്ടാ പോയെ. എന്തെ?”
“അതൊന്നു ഒപ്പിക്കാൻ പറ്റുവോ?”
“ഞാൻ നോക്കട്ടെ നമുക്ക് ഡോക്ടറെ കൊണ്ട് ഒന്ന് സ്റ്റേഷനിൽ വിളിപ്പിക്കാം. ഡോക്ടർ ചോദിച്ചാൽ അവർ തരും. ആഹ് അല്ലെങ്കിൽ നമ്മുടെ ബ്ലഡ് ബാങ്കിൽ ഞാൻ ഒന്ന് തിരക്കി നോക്കാം അന്ന് അവർ ഇവിടെ ബ്ലഡ് ഡോണേറ്റ് ചെയ്തിട്ടാ പോയത്. ചെലപ്പോ ഹോസ്പിറ്റലിന്റെ ബ്ലഡ് ഡോണേഴ്സ് ലിസ്റ്റിൽ അവരുടെ കോൺടാക്ട് കാണും. ഞാൻ നാളെ നോക്കിട്ട് പറയാം.” പൂജ അവന് ഉറപ്പ് കൊടുത്തു.
“മം.. ശെരി, നാളെ രാവിലെ നീ പോണേനു മുന്നേ ഒന്ന് നോക്ക്.”
“ഓക്കേ… അല്ല എന്തിനാ ഇപ്പൊ അയാളുടെ കോൺടാക്ട്.”
“എന്നെ അവർക്ക് കിട്ടിയത്തിന്റെ കൂടെ മറ്റെന്തെങ്കിലും അവർക്ക് കിട്ടിയോ എന്നറിയാൻ… എന്റെ ഫോൺ, പേഴ്സ്, എ.ടി.എം അങ്ങനെ എന്തെങ്കിലും. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത് വെച്ച് നമുക്ക് തന്നെ അന്വേഷിക്കാൻ പറ്റുമല്ലോ. പോലീസ് ഇതുവരെ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. എനിക്ക് എന്തായാലും ഈ അവസ്ഥയിൽ പുറത്ത് പോവാനും പറ്റില്ല, സോ ഇങ്ങനെ എത്രനാൾ ഞാൻ മറ്റുള്ളവരെ ആശ്രയിച്ചു കഴിയും? എനിക്ക് എന്നെ കണ്ടെത്തിയേ തീരു പൂജാ…” അവന്റെ ഉറച്ച ശബ്ദം ആ മുറിയിൽ മുഴങ്ങി.
രാവിലെ 7 മണി കഴിഞ്ഞപ്പോഴേക്കും അവൻ മെല്ലെ കണ്ണ് തുറന്നു, പൂജ അടുത്ത കട്ടിലിൽ അപ്പോഴും ഉറക്കമായിരുന്നു.
“പാവം… ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് എഴുനേറ്റ് അവൾ എന്നെ വന്ന് ചെക്ക് ചെയ്യുമായിരുന്നു, ക്ഷീണം കാണും ഉറങ്ങട്ടെ.” അവൻ ശബ്ദം കേൾപ്പിക്കാതെ എഴുനേറ്റു ബാത്‌റൂമിൽ കയറി.
“എക്സ്……” പൂജയുടെ ശബ്ദം അവൻ കെട്ടു. “ആഹ്… ദാ വരുന്നു.” “നിനക്ക് ഒന്ന് വിളിച്ചാൽ എന്താ എന്നെ, പേടിച്ചു പോയി.” പുറത്തിറങ്ങിയ അവന് നേരെ അവളുടെ ശകാരം ഉയർന്നു.
“നീ നല്ല ഉറക്കം ആയിരുന്നു അതാ ശല്യപെടുത്തണ്ട കരുതി. ഞാൻ ഇവിടുന്ന് എങ്ങോട്ട് പോവാനാ അല്ലാതെ.” “ഉവ്വ….” അവൾ അതും പറഞ്ഞു ബാത്‌റൂമിൽ കയറി.