**************************** കല്യാൺ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു ചേരി… എല്ലാ തരം കുറ്റവാളികളും സ്വയ്ര്യവിഹാരം നടത്തുന്ന ഈ ഇടം അസ്‌ലാൻ എന്ന ഒരു ഗുണ്ടാ നേതാവിന്റെ കൺട്രോളിൽ ആണ്. അതിനാൽ തന്നെ പുറമെ നിന്ന് ഒരാൾക്ക് ഇവിടേക്ക് കടക്കുക എന്നത് ചിന്തിക്കാൻ ആവാത്ത ഒന്നാണ്.
നാലുപേർ ചേർന്ന് രണ്ട് കയ്യിലും കാലിലും പിടിച്ച് ഒരു പെണ്ണിനെ തൂക്കികൊണ്ടുവന്ന് ഒരു ഹാളിലേക്ക് വീശിയെറിഞ്ഞു. അവളുടെ ശരീരം തറയിൽ ഇടിച്ചുയർന്ന് മൂന്നു വട്ടം ഉരുണ്ട് നിശ്ചലമായി. പിടഞ്ഞെഴുനേക്കാൻ നോക്കിയ അവളുടെ മുടിക്കുത്തിൽ പിടിച്ച് അതിൽ ഒരുവൻ വലിച്ചിഴച്ചു അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തനു മുന്നിൽ കൊണ്ടിട്ടു.
അയാൾ മെല്ലെ തറയിൽ ഒരു മുട്ട് കുത്തി അവളുടെ അടുത്ത് നിന്നു.
“എങ്ങോട്ടാ എന്റെ പൊന്നുമോൾ ഓടി രക്ഷപെടാൻ നോക്കിയത്? ഈ ചേട്ടന്മാർക്ക് ഒക്കെ ഞാൻ കാശും കൊടുത്ത് ഇവിടെ നിർത്തിയിരിക്കുന്നത് നിങ്ങളെ ഇവിടെ ഒരു കുറവും വരുത്താതെ പൊന്നു പോലെ നോക്കാൻ അല്ലേ? അപ്പൊ എന്റെ മോൾ ഇങ്ങനെ ഓടി രക്ഷപെടാൻ നോക്കിയാൽ എനിക്ക് ആ കാശ് നഷ്ടം അല്ലേ?” അയാൾ ക്രൗര്യമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
അയാളുടെ മുഖം പതിയെ അവളുടെ അടുത്തേക്ക് വന്നതും അവൾ ഒരു ചീറ്റ പുലിയെ പോലെ ചീറി വെട്ടിത്തിരിഞ്ഞു.
“കഴുവേർടെ മോളെ വന്ന അന്ന് മുതൽ ഞാൻ നിന്നെ നോക്കി വെച്ചേക്കുവാ, ഇവിടെ ഉള്ള ബാക്കി പെണ്ണുങ്ങൾക്ക് ഇല്ലാത്ത നിന്റെ ധൈര്യോം സാമർഥ്യവും…. കൊന്നു തള്ളാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, നിനക്കൊക്കെ ജീവൻ ഉണ്ടെങ്കിലേ എന്നെപോലെ ഉള്ളവർക്ക് നിന്നെയൊക്കെ വിറ്റ് കാശാക്കാൻ പറ്റു. അത്കൊണ്ട് മാത്രമാണ് നീ ഇപ്പഴും എന്റെ മുന്നിൽ കിടന്നു ഇങ്ങനെ ചീറുന്നത്.”
“പക്ഷേ നീ ഒന്നോർത്തോ…. മൂന്നു മാസം… മൂന്നേ മൂന്നു മാസം മാത്രേ നിന്റെയി തിളപ്പ് കാണു. അത് കഴിഞ്ഞാൽ നീയൊക്കെ ഏതെങ്കിലും വേശ്യാലയത്തിൽ ഒതുങ്ങും. ഒതുക്കും ഈ അസ്‌ലാൻ. ഇനി നീ ഇത്പോലെ എങ്ങാനും ഓടിപ്പോവാൻ നോക്കിയാ, ഇവിടെ നിക്കുന്ന ഓരോരുത്തരും നിന്റെ ദേഹത്തെ താലോലിക്കും പിന്നെ നിനക്ക് ഇവിടെ കഴിയാം ഞങ്ങളുടെ വെപ്പാട്ടിയായിട്ട്. കേട്ടോടി നായെ…” അസ്‌ലാൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു പറഞ്ഞു.