ഒരു ദിവസം ഞാനും അമ്മയും പശുക്കളെ മേച്ചിട്ട് തിരിച്ചു വരുമ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛൻ എന്തോ വലിയ ചിന്തയിൽ ആയിരുന്നു. മുറ്റത്ത് എത്തിയപ്പോൾ ഞാൻ പശുക്കളെ അമ്മയെ ഏൽപ്പിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടി.
” ഡാ നിക്കടാ മെല് കഴുകിട്ട് അകത്തേക്ക് കേറിയാൽ മതി ”
പുറകിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു.
” നല്ല വിശപ്പ് ഉണ്ട് അമ്മേ ”
“നീ കാലും കയ്യുമെങ്കിലും കഴുക് എന്റെ ചന്തു ”
ഞാൻ മനസില്ല മനസോടെ ഉമ്മറത്ത് നിന്നും ഇറങ്ങി.
” മോനെ ചന്തു ഒന്നിങ് വന്നേ ”
കിണറ്റിൻ കരയിലേക്ക് നടക്കാൻ തുടങ്ങിയ എന്നെ അച്ഛൻ വിളിച്ചു.
” എന്താ അച്ഛാ ”
അച്ഛന്റെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ അച്ഛന്റെ കയ്യിൽ ഇരുന്ന പേപ്പർ അടുത്ത് കിടന്നിരുന്ന നൽകാലിയിൽ വെച്ചുകൊണ്ട് പറഞ്ഞു.
” പെട്ടെന്ന് കുറച്ചു ലോഡ് കൊച്ചിയിൽ എത്തിക്കണം ഇപ്പോഴാ എഴുത്ത് വന്നത്… കൃഷ്ണനും ചത്തുണ്ണിയും നാട്ടിൽ പോയിരിക്കുകയാ അവരെ കത്ത് നിൽക്കാൻ സമയം ഇല്ല…… നീ വരുമോ എന്റെ കൂടെ ”
” അതിനെന്താ അച്ഛാ ഞാൻ വരാമല്ലോ ”
” എങ്കിൽ പെട്ടെന്ന് ഒരുങ്ങി വരൂ .. ഇപ്പോൾ തന്നെ പുറപ്പെടണം”
ഞാൻ വീടിനുള്ളിലേക്ക് കയറി അച്ഛനോടൊപ്പം പുറപ്പെടാൻ തയ്യാറായി. ഞാൻ ഒരുങ്ങി ഇറങ്ങുമ്പോൾ പുറത്ത് അച്ഛനും അമ്മയും ആരോടോ സംസാരിച്ചു നിൽക്കുന്നത് ആണ് കാണുന്നത്.
” നിങ്ങൾ ഇവരെയും കൂടെ കുട്ടിക്കോളൂ നമ്മളാൽ കഴിയുന്ന ഒരു സഹായം അല്ലെ ”
അമ്മ അച്ഛനോട് സംസാരിക്കുക ആണ്. ഞാൻ നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ. സാവിത്രിയും ലക്ഷ്മിയും നിൽപ്പുണ്ട്. അടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ ആണ്. അവരുടെ അച്ഛന്റെ കിഴക്ക് ഏതോ മലയിൽ ഉള്ള തോട്ടത്തിൽ പണിക്ക് പോയിരിക്കുക ആണ് പക്ഷെ കുറെ നാളുകൾ ആയി വിവരം ഒന്നും ഇല്ല. ഞങ്ങളുടെ പറമ്പിൽ വിളയുന്നതിൽ ഒരു പങ്ക് കഴിച്ചാണ് അവർ ഇപ്പോൾ കഴിയുന്നത്.
” അങ്ങനെ ആണെങ്കിൽ നീ കൂടെ ഒരുങ്ങി വരൂ. ഇവർക്ക് ഒരു കൂട്ടും ആവുമല്ലോ “