മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Posted by

പിറ്റേന്ന് അതി രാവിലെ തന്നെ എമിയും ഇല്ലിസും ആ ബംഗ്ലാവിൽ നിന്നും യാത്രയായി അവർ പോകുന്നത്  ഞാൻ ദുരെ നിന്നും കണ്ടു. എമിയെ ഫേസ് ചെയ്യാൻ  എനിക്ക് തോന്നിയില്ല  മനസ്സിൽ ഒരു കുറ്റബോധം പോലെ. അവൾ പോകുന്ന വഴിക്ക്  തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു  എന്നെ  തിരയുന്നത് ആയിരിക്കും.

കുറച്ച് കഴിഞ്ഞ് പട്ടാളകാർക്ക് പോകാൻ ഉള്ള വലിയ ട്രക്ക് അവിടെ വന്ന് നിന്നു. അപ്പോൾ ഒരു പട്ടാള കാരൻ എന്നോട് വന്ന് ചോദിച്ചു.

” പിറ്റർ  സർ   ഇവിടെ  ”

” പിറ്റർ  ഇല്ലിസ് സാറിന്റെ കൂടെ  പോയല്ലോ…. നിങ്ങളുടെ അടുത്ത് പറഞ്ഞില്ലായിരുന്നോ ”

” ഇല്ല ”

”  ആാാ  പിന്നെ  പിറ്ററിന്റ ലഗേജ് കൊണ്ട് പോയിട്ടില്ല…. നിങ്ങൾ അത് കൊണ്ട് പോകുമോ …. പിറ്റർ ഇംഗ്ലണ്ടിൽ നിന്ന് കാളക്റ്റ്  ചെയ്തോളും ”

ഞാൻ  ആ രണ്ട് ലതർ ബാഗുകളും  ആ  പട്ടാളകാരനെ  ഏല്പിച്ചു.

പത്തു മാസങ്ങൾക്ക് ശേഷം  ഇംഗ്ലണ്ടിൽ…..

വില്കിൺസൺ ഫാമിലിയുടെ ആ  വലിയ  വീട്ടിൽ അടുത്ത ബന്ധുക്കൾ  എല്ലാം എത്തിചേർന്നിട്ടുണ്ട്. ഡൗല മാരും ഇംഗ്ലണ്ടിലെ  പേരുകേട്ട ഡോക്ടർ മാരിൽ പലരും അവിടെ തയ്യാറായി നിൽപ്പുണ്ട്.

“ആആആആ  ആാാാാ ”

പ്രസവവേദനയാൽ  എമി കരഞ്ഞു. അവൾക്ക് ചുറ്റും ആശ്വാസമായി ഡൗലമാരും അടുത്ത ബന്ധുക്കൾ അയ സ്ത്രീകളും ഉണ്ടായിരുന്നു.

ആആആആആആഹ്ഹ്ഹ്

ങേ ഹ് ങേ

എമി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. ജോർജ് വില്കിൺസൺ റോബർട്ട്‌ ഇല്ലിസിനോട്‌ പറഞ്ഞു.

” കുഞ്ഞ് നിന്നെ പോലെ തന്നെ ഉണ്ട്…. പ്രേതേകിച് നിന്റെ കണ്ണുകൾ ആണ്‌  അവന് കിട്ടിയിരിക്കുന്നത്. അവിടെ വന്നവർ എല്ലാവരും കുഞ്ഞിനെ കണ്ട ശേഷം  ഇല്ലിസിനെ അഭിനന്ദിച്ചു.  എല്ലാവരും പോയ ശേഷം ഇല്ലിസ് കുഞ്ഞിന്റെയും എമി യുടെയും അടുത്തേക്ക് ചെന്നു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കിയിട്ട് ഇല്ലിസ് എമിയോട് പറഞ്ഞു.

” ഇന്ത്യയിൽ നിന്ന് വന്നതും   നമ്മുടെ കല്യാണം  കഴിഞ്ഞതും ഇന്നലെ നടന്നത് പോലെ തോന്നുന്നു… ഇവിടെ  വന്നപ്പോൾ  പുതിയ ജോലിയും അതിന്റെ തിരക്കുകളും ആയി ഞാൻ നിന്റെ കാര്യങ്ങൾ ഒന്നും ശ്രെദ്ധിച്ചിരുന്നില്ല…. ഇനി അങ്ങനെ അല്ല നമ്മുടെ മോനും നിനക്കും വേണ്ടിയായിരിക്കും  ഇനി എന്റെ ജീവിതം “

Leave a Reply

Your email address will not be published. Required fields are marked *