അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു. അമ്മ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.
” എന്താ അമ്മേ……. ഇവർ എന്ത ഇവിടെ ”
” ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്….. നീ അച്ഛന്റെ അടുത്തേക്ക് ചെല്ല് ഞാൻ പെട്ടെന്ന് ഒരുങ്ങി ഇറങ്ങട്ടെ ”
അമ്മ നടത്തത്തിനിടക്ക് എന്നോട് പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി. ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.
” മോനെ ഇവരും നമ്മുടെ കൂടെ വരുന്നുണ്ട്….. അവരുടെ അവസ്ഥ നമുക്ക് അറിയാവുന്നത് അല്ലെ…. പിന്നെ നമ്മുക്കും ഒരു സഹായം ആവും. കൃഷ്ണനും ചാത്തുണ്ണിയും ഇല്ലാത്തത് അല്ലെ ”
അച്ഛനും അമ്മയും സാവിത്രിയും ലക്ഷ്മിയും കൂടെ അച്ഛന്റെ കുതിരവണ്ടിയിലും. ഞാൻ അവർക്ക് പിറകിൽ ഞങ്ങളുടെ കളവണ്ടിയിലും യാത്ര തിരിച്ചു. രണ്ട് ദിവസത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ ചരക്ക് എടുത്ത് തിരിച്ചു കൊച്ചിയിലേക്ക് തിരിച്ചു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കാടിനുനടുവിൽ കൂടെ ഉള്ള യാത്രക്കിടയിൽ അച്ഛന്റെ കുതിരവണ്ടി പെട്ടെന്ന് നിന്നു. അമ്മയും അച്ഛനും വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുന്നത് കണ്ട് ഞാനും വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. എന്റെ കൂടെ വരാൻ ഒരുങ്ങിയ സാവിത്രിയെ ഞാൻ തടഞ്ഞു.
ബ്രിട്ടീഷ് പട്ടാളം ആണ് ഞങ്ങളെ തടഞ്ഞു നിന്നിരുന്നത്. അവിടെ വെച്ചാണ് ഞാൻ ആദ്യം ആയി റോബർട്ട് ഇല്ലിസിനെയും അയാളുടെ സബോർഡിനേറ്റ് പീറ്ററിനെയും കാണുന്നത്. പന്തത്തിന്റെ വെളിച്ചത്തിൽ അവരുടെ രണ്ടുപേരുടെയും മുഖം ഞാൻ വെക്തമായി കണ്ടു.പിറ്റർ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
” സ്‌പൈസസ്സ്!!!!!! ഇത്രയും ലോഡും ആയി എങ്ങോട് പോകുന്നു ”
” കൊച്ചി ”
” ലെറ്റ് മീ സീ വാട്ട് യു ഹാവ് ”
അയാൾ അച്ഛനെ തള്ളി മാറ്റിക്കൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്ന്. അച്ഛന്റെ അയാളുടെ പുറകെ പേടിച്ചു കൊണ്ട് നടന്നു. പീറ്റർ അച്ഛന്റെ വണ്ടിയിൽ ഇരുന്ന ഒരു ചക്ക് കിറി അതിൽ ഉണ്ടായിരുന്ന കുരുമുളക് മണപ്പിച്ചു നോക്കി. എന്നിട്ട് റോബർട്ട് ഇല്ലിസ് നെ നോക്കി പറഞ്ഞു.