” നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ”
” കുഴപ്പം ഇല്ല അച്ഛാ ”
” മ്മ്മ് നമ്മുടെ ചരക്ക് എല്ലാം പോയി…….. പക്ഷെ വർഷങ്ങൾ ആയുള്ള കച്ചവട ബന്ധം ആണ് അത് തകരൻ പാടില്ല ….. നഷ്ടം സഹിച്ചയാലും ഈ പ്രാവിശ്യം ലോഡ് കയറ്റി അയച്ചേ പറ്റു ”
” അച്ഛൻ എന്തക്കയ ഈ പറയുന്നത്…. ഇനി എങ്ങനെയാ ”
” നീ ഉടൻ മുന്നാറിൽ പോകണം …… അവിടെ എന്റെ ഒരു സുഹൃത്ത് ഉണ്ട്….. ഞാൻ ഒരു കത്ത് തന്ന് വിടാം…. അവന്റെയിൽ ഉണ്ടെങ്കിൽ അവൻ നമുക്ക് വേണ്ട ചരക്ക് തരും ”
” നിങ്ങളെ ഈ അവസ്ഥയിൽ ഇവിടെ ആക്കിയിട്ട് ഞാൻ എങ്ങനെ പോകാനാ ”
” നീ പോണം മോനെ ”
അപ്പോയെക്കും അമ്മ അങ്ങോട്ട് വന്നു.
“ഞങ്ങളും ഉടൻ തന്നെ വീട്ടിലേക്ക് തിരിക്കും….. ഇവിടെ നിന്നാൽ സാവിത്രിക്കും ലക്ഷ്മിക്കും സംഭവിച്ചത് എല്ലാവരും അറിയും…. നാട്ടിൽ അറിയും മുൻപ് അവരെ അവരുടെ വീട്ടിൽ എത്തിക്കണം… കട്ടിൽ കൂടെയുള്ള യാത്രയിൽ അപകടം പറ്റിയത് ആണെന്ന് അവരോട് പറയാം ”
” അമ്മക്ക് ഇത് എങ്ങനെ പറയാൻ തോന്നുന്നു ”
” പിന്നെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും…. മോനെ അമ്മയും ഇതുപോലെ പലതും അനുഭവിച്ചതാ…. അവർ ചെറുപ്പം ആണ് ഇനിയും പുതിയ ഒരു ജീവിതം കെട്ടിപടുക്കാൻ അവർക്ക് സാദിക്കും…… നീ അവിവേകം ഒന്നും കാണിക്കാതെ ഞാൻ പറയുന്നത് കേൾക്കു….ഞങ്ങൾക്ക് നീ മാത്രമാണ് ഉള്ളത് ”
അമ്മയുടെയും അച്ഛന്റെയും നിർബന്ധം കാരണം ഞാൻ മുന്നറിലേക്ക് പുറപ്പെട്ടു. നടന്നും കാളവണ്ടി കളിലും ആയി ഞാൻ മുന്നാറിൽ എത്തി. അച്ഛൻ പറഞ്ഞ ആളെ അനേഷിക്കുന്നതിനിടക്ക് ഒരു വലിയ ആൾക്കൂട്ടവും ബഹളവും കെട്ട് ഞാൻ അങ്ങോട്ട് ചെന്നു. അപ്പോൾ ഒരു വയസായ ആൾ എന്തോ പിറുത്തുകൊണ്ട് വരുന്നത് ഞാൻ കണ്ടു അയാൾ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.
” അവിടെ എന്താ പ്രശ്നം ”
” പ്രശ്നം ഒന്നും ഇല്ല…….. തോട്ടത്തിലെ ചില തൊഴിലാളികൾക്ക് ജീവിച്ചു കൊതിതീർന്നു അത്ര തന്നെ “