രാവണ ഉദയം 3 [Uncle jhon]

Posted by

വലിയതബുരാട്ടി…. കഴിഞ്ഞോ നിന്റെ അഭിനയവും പ്രഭാഷണവും. കഴിഞ്ഞേകിൽ അവൻ എന്ത് ചെയ്തു അത് പറ

ഭദ്രൻ…. അമ്മേ അവൻ ഈ വീട്ടിലെ പെണ്ണുകുട്ടികളെ കയറി പിടിച്ച ഞാൻ വെറുതെ വിടണോ അവനെ അതോ ആരതി എടുത്തു ഉയിണോ

വലിയതബുരാട്ടി… എനിക്കു ഇപ്പൊ ബോധിമായി നീ ആ വലിയമനുഷ്യൻറെ മോൻ അല്ല എന്നെ ആളുകൾ എന്തു പറഞ്ഞോട്ടെ നിന്റെ ശരീരത്തിൽ അദേഹത്തിന്റെ ചോര അല്ല നിനക്ക് തന്ത ഇല്ലടാ. തന്തക്കു പിറക്കാത്തവനെ,

( അവർ അതു പറഞ്ഞു നിലത്തു ഇരുന്നു ആർത്തു കരയാൻ തുടങ്ങി അവിടെ ഉള്ളവർ എല്ലാം തബുരാട്ടിയെ സമാധാന പെടുത്താൻ ശ്രെമിച്ചു അവർ എങ്ങലടിച്ചു കരയാൻ തുടങ്ങി സുഭദ്രയും മാളവികയും അമ്മയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു

സുഭദ്ര… അമ്മേ സത്യമാ അവൻ ആതിരയെ കയറി പിടിച്ചിരുന്നു അവൾ കുതറി ഓടി വന്നു വീണത് എന്റെ അടുത്ത ഞാൻ നോക്കുമ്പോ അവൻ അവളുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു അവളുടെ ശ്വാലും ആയി

മാളവിക….. അമ്മേ വാ അകത്തേക്കു പോകാം

വലിയതബുരാട്ടി അവർ ഇരുവരെയും നോക്കി എന്നിട്ടും എഴുന്നേറ്റ് ഭദ്രന്റെ അടുക്കൽ പോയി

വലിയതബുരാട്ടി… ഭദ്ര മോനെ നീ ഇവിടെ ഇട്ട് ആ കുഞ്ഞിനെ കൊല്ലാകൊല ചെയ്തത് ആണ് പിന്നെ അവനെ ഇവിടെ കാണാൻ ഇല്ല. ആ കുട്ടി പൊയ്ക്കോട്ടേ ഇവിടുന്നു എന്ന് ചോദിച്ചപ്പോ അമ്മയാടാ അവനെ ഇവിടെ പിടിച്ചു നിർത്തിയത് ആ ഒരു പാപം മാത്രമേ അമ്മ ചെയ്തിട്ടുള്ളു മോനെ അമ്മ വെണ്ണേ നിന്റെ കാലു പിടികം നീ സത്യം പറയണം നീ അവനെ കൊന്നോ

ഭദ്രൻ ആകെ ഒന്നും പരുങ്ങി അമ്മ തന്റെ കാലു പിടിക്കാൻ വാരെ തയാർ ആയിരിക്കുന്നു അതു ഇവിടുത്തെ ഒരു പട്ടിക്ക് വേണ്ടി അയാൾ ധർമസങ്കടത്തിൽ ആയിരിക്കുന്നു തന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുന്ന അമ്മയോട് എന്ത് പറഞ്ഞാലും അമ്മ അത് മനസ്സിൽ ആകും എന്ന തിരിച്ചറിവ് അയാൾക് വന്നിരുന്നു

ഭദ്രൻ… അമ്മേ അത് ഞാൻ

പെട്ടന്നൊരു പെൺ ശബ്ദം അവിടെ മുഴങ്ങി അവൾ പടികൾ കയറി ആ പൂമുഖത്തു വന്നു എല്ലാവർക്കും മുന്നിൽ ആയി നിന്ന് അവൾ ആടി കൊഴിയുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *