അമ്മയെ കൂടുതൽ സങ്കടപെടുത്തി കുത്തി നോവിക്കുന്നത് നിർത്തിക്കൂടെ
ഇതൊക്കെ നോക്കി നില്കാൻ നിങ്ങൾക് ഓക്കേ സാധിക്കും എനിക്കു അത് പറ്റില്ല ഇവിടെ നടന്നത് ഓക്കേ നിങ്ങൾ ഓക്കേ കളിച്ച നാടകം ആണ് എന്ന് മനസ്സിൽ ആകാൻ മാത്രം ഉള്ള ബുദ്ധി ഇവിടെ ഉള്ള എല്ലാർക്കും ഉണ്ട് വെറുത എന്റെ വായ തുറപ്പിക്കണ്ട.
എല്ലാവരും സുദേവന്റെ വാക്കുകൾ കേട്ട് തരുത്ത് നിന്ന് പോയി
ഭദ്രൻ … അളിയൻ ഇത് എന്തറിഞ്ഞ സംസാരിക്കുന്നെ ഇവിടെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല
സുദേവൻ…. അളിയോ നിർത്തികൊ നാടകം കളി ഇനി ഇവിടുന്ന് ആരെങ്കിലും അമ്മയോട് കയർത്തു സംസാരിച്ചാൽ എന്റെ വിധം മാറും നേരെത്തെ പോലീസ് വന്നപ്പോ മിണ്ടാതെ നിന്ന പോലെ ആയിരിക്കില്ല.
മരിച്ച് പോയ ആ വലിയമനുഷ്യനെ ഓർത്തു ഈ നാട്ടിൽ ഉള്ള ഈ തറവാടിന്റെ നിലയും വിലയും കളയണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നേനെ ഉള്ളു
ഭദ്രൻ… അളിയാ അളിയന്ന് എന്തോ തെറ്റിദ്ധാരണ വന്നത് ആണ്
സുദേവൻ വലിയ തബുരാട്ടിയെ പിടിച്ചു അവിടെ ഇരുത്തി മാളവികേ നീ കുറച്ചു വെള്ളം കൊണ്ടു വാ
സുഭദ്രയുടെ ഭർത്താവ് രാജീവനും അങ്ങോട്ട് വന്നു ഭദ്രന്റെ അടുത്തേക്ക് പോയി നിന്നും
രാജീവൻ…. എന്താ അളിയാ പ്രോബ്ലം
ഭദ്രൻ ശബ്ദം കുറച്ചു സുദേവൻ അളിയൻ വക ഒരു ചെറിയ ഷോ അത്ര തന്നെ
രാജീവൻ… ഇവന് കഴിഞ്ഞ വട്ടം ഷെയർ കൊടുത്തപ്പോൾ കുറഞ്ഞു പോയി അതിന്റെ ആണ് ഈ തിളയ്കൾ
ഭദ്രൻ… ആ പോട്ടെ എന്തൊക്കയാ ഇവൻ പറയുന്നത് എന്ന് കേക്കാം
സുദേവൻ… അമ്മ വരും നമുക്ക് അകത്തു പോകാം ഈ കണ്ണിൽ ചോര ഇല്ലാത്തവരുടെ ഇടയിൽ നിന്ന് അമ്മ അപമാനിതാ ആകേണ്ട
വലിയതബുരാട്ടി…. സുദേവ നിന്റെ നാടകം കൊള്ളാം നിന്റെ അഭിനയം തോ ആ വെള്ളം എടുക്കാൻ പോയ മാളുവിന്റെ മുന്നിൽ വില പോകും ഇത് ആൾ വേറെയാ മോൻ നിന്ന് അഭിനയിച്ചു തകർക്കാതെ അകത്തു പോകാൻ നോക്ക് മോളെ ഭർത്താവ് ആയി പോയി ഇല്ലേ എന്റെ കൈന്റെ ചൂട് നീ അറിഞ്ഞേനെ