കല്യാണം 8 [കൊട്ടാരംവീടൻ]

Posted by

കല്യാണം 8

Kallyanam Part 8 | Author : Kottaramveedan | Previous Part


എന്റെ കാലുകളുടെ ചലനശേഷി നഷ്ട്ടപെട്ടു…എന്റെ കണ്ണുകൾ നിറഞ്ഞു.. എന്റെ ശരീരം തളർന്നു പോയി.. ഞാൻ പയ്യെ ഊർന്ന താഴേക്ക് വീണു.. മണ്ണിൽ ഇരുന്നു…

എന്റെ മുന്നിൽ കത്തി കരിഞ്ഞ ചാരം അത് ഒരു ഓല മടലുകൊണ്ട് മൂടി ഇട്ടിരിക്കുന്നു…

എന്റെ കണ്ണുകൾ ആ കാഴ്ച്ച കണ്ടു തളർന്നു ഇരുന്നു….

“എന്തിനു നീ എന്നെ തനിച്ചാക്കി പോയി…” നിറ കണ്ണുകളോടെ ഒരു നിസ്സഹായനായി പറഞ്ഞു… ആരോ പുറകിൽ നിന്നും വന്നു എന്റെ തോളിൽ പിടിച്ചു…

“ഹലോ….”

എന്റെ തോളിൽ കുലുക്കി ആരോ വിളിച്ചു….ഞാൻ ഉറക്കത്തിൽ നിന്നും മെല്ലെ കണ്ണ് തുറന്നു..

“ഇറങ്ങേണ്ട സ്ഥലം എത്തി…”

കണ്ടക്ടർ തോളിൽ തട്ടി വിളിച്ചു..ഞാൻ പെട്ടന് ബാഗ് ഓക്കേ എടുത്ത് വണ്ടിയിൽ നിന്നും ഇറങ്ങി…ചുറ്റും നോക്കി രാവിലെ ആയതു കൊണ്ട് വഴിയിൽ തിരക്ക് ഒന്നും ഇല്ല..

വഴിയുലൂടെ കുറച്ചു നടന്നപ്പോൾ ഒരു ഓട്ടോ കണ്ടു ..അതിൽ കയറി വീട്ടിലേക്ക് വെച്ച് പിടിച്ചു… വീടിന്റെ മുൻപിൽ ഇറങ്ങി…

രണ്ട് വർഷം ആയി ഈ മുറ്റത് കാൽ എടുത്ത് വെച്ചിട്ട്..ഗേറ്റ് തുറന്ന് ഞാൻ ഉള്ളിലേക്ക് കയറി..പോർച്ചിൽ എന്റെ ബൈക്ക് ഇരുപ്പുനുണ്ട്…ഞാൻ അതിന്റെ അടുത്തേക്ക് നടന്ന് അതിന്റെ സീറ്റിലൂടെ വിരൽ ഓടിച്ചു…അറിയാതെ എന്റെ മിഴികൾ നിറഞ്ഞു..

“മോനെ….”

ഞാൻ തിരിഞ്ഞു നോക്കി…നിരകണ്ണുകളോടെ എന്നെ നോക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടേ..ഞാൻ ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു…

“എന്ത് കോലമാട ഇത്…”

അമ്മ എന്റെ മുഖത്തു തലോടി ചോദിച്ചു…ഞാൻ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തേ…

“പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എടുക്കാം…”

ഞാൻ സ്റ്റൈർ കയറി മുകളിൽ റൂമിൽ എത്തി.മുറിക്ക് ഉള്ളിലേക്ക് പ്രേവീശിച്ചപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി…എന്റെ ശരീരത്തിൽ നിന്നും ജീവൻ നഷ്ട്ടപെടുന്നപോലെ…ഞാൻ ബാഗ് ഊരി താഴെ ഇട്ടു കാട്ടിലിൽ വന്നു ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *