“ഹലോ..ഞാൻ നീതു ആണ് “
ഒരു ഇടറുന്ന സ്വരത്തോടെ ചോദിച്ചു..
ഞാൻ : ഹലോ..
നീതു : എവിടെ എത്തി..?
ഞാൻ : സ്ഥലം അറിയില്ല..മാപ്പിൽ പത്ത് മിനിറ്റ് കൂടെ കാണിക്കുന്നുണ്ട്..
നീതു : ഹോസ്പിറ്റിൽ വന്നിട്ട് വിളിച്ചാൽ മതി ഞാൻ ഇറങ്ങി വരാം…
ഞാൻ : ശെരി…
കോൾ കട്ട് ചെയ്ത് ഞാൻ വണ്ടി ഓടിച്ചു മനസ്സിന് ഒരു സമാധാനവും സ്വസ്ഥതയും ഇല്ലാത്ത പോലെ… ഹോസ്പിറ്റലിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി.പുറത്ത ഇറങ്ങി ഞാൻ അവളെ ഒന്നുടെ വിളിച്ചു..
ഞാൻ : ഹലോ…
അവൾ : എത്തിയോ..?
ഞാൻ : മ്മ്…
അവൾ : ഞാൻ ദാ വരുന്നു…
കോൾ കട്ട് ചെയ്ത് ഞാൻ വണ്ടിയുടെ ഫ്രോന്റിൽ ചാരി നിന്നു…ദൂരെ ഒരു കുഞ്ഞു വാവ അവളുടെ അമ്മയുടെ കൈയിൽ പിടിച്ചു വരുന്നത് കണ്ടു.ആ കാഴ്ച എന്റെ കണ്ണുകൾ നിറച്ചു….
പെട്ടന്ന് ഫോൺ റിങ് ചെയ്തു..
“ഹലോ..? ”
ഞാൻ : മ്മ്…
അവൾ : എവിടെയാ നിൽക്കുന്നെ..?
ഞാൻ : ഞാൻ ദേ പാർക്കിങ്ങിൽ ഉണ്ട്…
ഞാൻ മുൻപോട്ട് നോക്കിയപ്പോൾ അവൾ ദൂരെ നിന്നു കൈ വീശി കാണിക്കുന്നത് കണ്ടു ..അവൾ ഫോൺ കട്ട് ചെയ്ത് എന്റെ നേരെ നടന്നു അടുത്തേക് വന്നു…
ഒരു പാവം പെൺകുട്ടി..നെറ്റിയിൽ ഒരു ചന്ദന കുറിയൊക്കെ ഉണ്ട്..അവളുടെ കൂടെ ഒരു പെൺകുട്ടിയും ഉണ്ട്..അവളുടെ കൂട്ടുകാരി ആണ് എന്ന് തോനുന്നു..അമ്മ അവളുടെ ഫോട്ടോ കാണിച്ചരുന്നേലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല…ഇപ്പോൾഅവളുടെ മുഖം കാണുമ്പോൾ എനിക്ക് പാവം തോനുന്നു….ഇവളുടെ ജീവിതം ഞാൻ കാരണം തകരൻ പാടില്ല..ഇവളെ പറഞ്ഞു മനസ്സിലക്കി ഈ കല്യാണത്തിൽ നിന്നും പിന്മാറ്റണം..ഞാൻ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു…
അവൾ : ഹലോ..ഞാൻ നീതു…
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..ഞാൻ തിരിച്ചു ചിരിച്ചു കാണിച്ചു..
അവൾ : ഇത് എന്റെ കൂട്ടുകാരിയാ മീര..
അവൾ കൂടെ ഉള്ള കൂട്ടുകാരിയുടെ തോളിൽ കൈ ഇട്ട് പറഞ്ഞു..
ഞാൻ : സമയം ഉണ്ടോ..നമ്മൾക്ക് ഒരു ഡ്രൈവ് പോയാലോ..