ഞാൻ വെള്ളം കുടിച്ചിട്ട് തിരിച്ചു നടന്നു…
“ നിനക്ക് കഴിക്കാൻ വേണ്ടേ…”
ചേച്ചി പുറകിൽ നിന്നും ചോദിച്ചു..
“ വിശപ്പില്ല…”
നടക്കുന്ന വഴിക്ക് ഞാൻ പറഞ്ഞു.. റൂമിൽ ചെന്നു ബെഡിൽ ഇരുന്നു…
“എന്നാലും അവൾ എന്താരിക്കും പറയാതെ.. അതോ അവൾ പറഞ്ഞിട്ടും വീട്ടുകാര് കേൾക്കാതെ ആണോ.. “
ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു.. പിറ്റേ ദിവസം ഷോപ്പിങ്ങും കാര്യങ്ങളും ആയി തിരക്കിൽ ആരുന്നു…അങ്ങനെ എൻഗേജ്മെന്റ് ദിവസം വന്നു..
ഒത്തിരി ആൾക്കാർ ഉണ്ടാരുന്നില്ല…വേണ്ടപ്പെട്ട ബന്ധുക്കൾ മാത്രം.. അങ്ങനെ ചടങ്ങിനു സമയം ആയി.. അവൾ വന്നു എന്റെ അടുത്ത് ഇരുന്നു…അവളുടെ മുഖത്തു നല്ല സന്തോഷം ആരുന്നു ..
“ ഇനി മോതിരം കൈ മാറ്…”
പെട്ടന്ന് പുറകിൽ നിന്ന് ആരോ പറഞ്ഞു…അച്ഛൻ എന്റെ കൈയിൽ ഒരു മോതിരം തന്നു.. എന്റെ കൈ നല്ലത് പോലെ വിറച്ചു..
“മോൾടെ കൈയിൽ ഇട്.. “
അമ്മ ചെവിയുടെ അടുത്ത് വന്നു പറഞ്ഞു…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. അവൾക്ക് യാതൊരു കൂസലും ഇല്ല വളരെ സന്തോഷത്തോടെ എന്നെ നോക്കി ഇരിക്കുന്നു….
“ഇവൾക്ക് ഞാൻ പറഞ്ഞത് ഒന്നും മനസിലായില്ലേ. ദൈവമേ എന്നെ മനസിലാക്കാൻ ആരും ഇല്ലല്ലോ..“
ഞാൻ മനസ്സിൽ ഓർത്തു.
“എടാ മോതിരം ഇട്…നീ എന്ത് ആലോചിക്കുവാ.. “
അച്ഛൻ എന്റെ തോളിൽ തട്ടി പറഞ്ഞു.. ഞാൻ അവളുടെ കൈയിൽ വിറയലോടെ മോതിരം അണിയിച്ചു…അവൾ എന്റെ കൈയിലും. അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു കണ്ണ് അടച്ചു കാണിച്ചു…
“ ഇവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്… അല്ലെ ഞാൻ പറഞ്ഞത് ഒന്നും ഇവൾക്ക് മനസ്സിലായിട്ടില്ല.. ഒന്നുടെ ഒന്ന് പറഞ്ഞാലോ…”
ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു…ചടങ്ങ്ൾക്ക് കഴിഞ്ഞു ഫോട്ടോ സെക്ഷൻ ആരുന്നു.. ഞാൻ ഹരിത ചേച്ചിടെ കല്യാണത്തിന് അമൃതയുടെ കൂടെ ഫോട്ടോ എടുത്തത് ഓർമ വന്നു.. അമൃതയെ കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറയും..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാനും നീതുവും മാത്രമായി സ്റ്റേജിൽ..
“ നിന്നോട് ഞാൻ പറഞ്ഞതല്ലേ എല്ലാം…പിന്നെ എന്തിനാ ഇത്.. “