അസ്ലൻ തന്നെ ആണ് അവരെ മുന്നിൽ നിന്ന് നയിക്കുന്നത്. അൽപ സമയത്തിന് ശേഷം അസ്ലൻ താഴെ നടുമുറ്റത്തു എത്തി. അങ്ങിങ്ങായി അയാൾക്ക് താഴെ ഉള്ള ടീമിന്റെ നിഴൽ കാണാം. എന്നാൽ അവർ തേടി വന്നത് മാത്രം ഇതുവരെ കണ്ടില്ല.
അസ്ലൻ അടുത്ത അടി എടുത്ത് വെച്ചതും പെട്ടന്ന് ആണ് അത് സംഭവിച്ചത്. നടുമുറ്റത്തെ ലൈറ്റുകൾ എല്ലാം ഒന്നിച്ചു ഓൺ ആയി. ആ ഒരു നിമിഷം അയാൾ അനങ്ങാൻ ആവാതെ നിന്നുപോയി. ആകാരണമായ ഒരു ഭയം അയാളെ പൊതിഞ്ഞു.
പെട്ടന്ന് സമനില വീണ്ടെടുത്ത അസ്ലൻ തന്റെ കയ്യിലെ കത്തി ഊരി എടുത്ത് തിരിഞ്ഞതും നെഞ്ചിന് താഴെ കിട്ടിയ ഒരു ചവിട്ടിൽ ശ്വാസം പോലും എടുക്കാൻ വയ്യാതെ നിന്ന് പോയി. ശ്വാസം കിട്ടാതെ കണ്ണ് തുറിച്ചു നിന്നപോയ അസ്ലൻ എന്നാൽ അവിടുത്തെ കാഴ്ച കണ്ട് ഒന്ന് നടുങ്ങി. കത്തുന്ന കണ്ണുകളുമായി ജാനകി….തന്റെ പ്ലാനിൽ ഒന്നും ഇല്ലാത്ത ഒരു യൂട്ടേൺ അയാൾ അവിടെ കാണുകയായിരുന്നു.
അത് മാത്രമല്ല തന്റെ തോളോട് തോൾ ചേർന്ന് ഇത്ര നേരം വന്ന ഒമ്പത് പേർ ബോധം ഇല്ലാതെ ആ നടുമുറ്റത്തു കിടക്കുന്നു.
“അപ്പൊ… അപ്പൊ ഞാൻ ഇപ്പൊ കണ്ട നിഴലുകൾ??? അത് ആരുടേതാണ്??” അസ്ലൻ ആ നിഴൽ കണ്ട ഭാഗത്തേക്ക് ഞെട്ടിതിരിഞ്ഞു നോക്കി. അയാൾക്ക് അത് വിശ്വസിക്കാൻ ആകുന്നുണ്ടായില്ല.
സ്വന്തം ടീമാണ് അവിടെ നിൽക്കുന്നത് എന്ന് കരുതിയ അയാൾക്ക് തെറ്റി. അതാ അയാൾക്ക് മുന്നിൽ ഊരി പിടിച്ച വാളുമായി മഹീന്തറും ചോട്ടുവും വിജയ് ഉം പിന്നെ വേറെ കുറച്ച് ആളുകളും.
അയാൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം. ദേഷ്യവും നിരാശയും അയാളുടെ സമനില തെറ്റിക്കാൻ തുടങ്ങി. തല ഒന്ന് കുടഞ്ഞു അസ്ലൻ ജാനാകിയുടെ നേരെ കുതിച്ചു…
“പൊലയാടി മോളേ… അസ്ലന്റെ നേരെ ആണോഡി നിന്റെ കളി..” അസ്ലൻ അവൾക്ക് നേരെ പാഞ്ഞടുത്തിട്ടും ജാനകി നിന്നിടത്തു നിന്നും അനങ്ങിയില്ല. അവൻ അവളുടെ തൊട്ടടുത്തു എത്തിയതും പിന്നിൽ നിന്നുള്ള ചവിട്ട് കൊണ്ട് അവൻ ജാനാകിയെയും കടന്ന് നടുമുറ്റത്തു ഇട്ടിരുന്ന കട്ടിലിനു മുകളിലേക്ക് വീണു.