അത്കൊണ്ട് നമ്മളിൽ ചിലർ അവന്റെ ഗാങ്ങിനെ ഫോളോ ചെയ്യണം. അവനോ അവന്റെ ഗാങ്ങോ എവിടൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നത് നമുക്ക് അറിയണം. എന്റെ ഊഹം ശെരിയാണ് എങ്കിൽ അവൻ ആദ്യം അവന്റെ ആളുകളെ ഇറക്കി ആവും കളിക്കുക. അവസാനത്തോടെ അടുക്കുമ്പോഴേ അവൻ കളത്തിൽ ഇറങ്ങു. അത്കൊണ്ട് തന്നെ അവന്റെ ടീമിനെ ഫോളോ ചെയ്യുന്നത് ആവും കുറച്ച് കൂടി നല്ലത്.
പിന്നെ അവർക്ക് ഒരു തരത്തിലും ഉള്ള സംശയം തോന്നരുത് അത് പിന്നെ പ്രത്യേകം പറയണ്ടല്ലോ അല്ലേ.” ഹരി അത് പറഞ്ഞ് കഴിഞ്ഞതും മഹീന്തറിന്റെ സുഹൃത്തുക്കളിൽ ചിലർ സ്വമേധയാൽ മുന്നോട്ട് വന്നു. ഹരി അവർക്ക് വേണ്ട നിർദേശങ്ങൾ എല്ലാം നൽകി. അവർ ഒട്ടും സമയം കളയാതെ തന്നെ അസ്ലന്റെ സാങ്കേതത്തിലേക്ക് തിരിച്ചു.
അന്ന് രാത്രിയോടെ തന്നെ അവർ അസ്ലന്റെ ആളുകളെ ഫോളോ ചെയ്യാൻ തുടങ്ങി. അതിൽ നിന്നും അവർക്ക് ഒരു കാര്യം മനസ്സിലായി അസ്ലൻ അവർ രക്ഷപെട്ട ട്രക്ക് കണ്ടെത്താൻ ഉള്ള പുറപ്പാടിൽ ആണ്. അവന്റെ ആളുകൾ ഓരോ കാർഗോ കമ്പനികളിലും നേരിട്ട് ചെന്ന് അന്വേഷിക്കുന്നത് അവർ കണ്ടു. അതൊക്കെ അപ്പൊ തന്നെ ഹരിയെ വിളിച്ച് അറിയിക്കാനും അവർ മറന്നില്ല.
മഹീന്തർ : ഹരി… അപ്പൊ ട്രക്ക് ആണ് അവന് നമ്മളിലേക്ക് ഉള്ള തുറുപ്പ് ചീട്ട് അല്ലേ…
ഹരി : “അതേ ഭായ്… ട്രക്ക് ഏതാണെന്നു മനസ്സിലായാൽ അവൻ അടുത്തത് നോക്കുന്നത് cctv ഫുടേജ് ആവും. അതിൽ നിന്ന് ട്രക്ക് പോയ വഴി അവൻ കണ്ടെത്തും അവൻ ഇവിടെ എത്തും. പക്ഷേ അതിന് അവൻ കുറച്ച് സമയം എടുക്കും. അതിനുള്ളിൽ നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. കുറച്ചധികം ആൾക്കാരെ കാണാൻ ഉണ്ട്.”
ജാനകി : “ആരെ?”
ഹരി : “നാസിക്ക് കടന്ന് തൃയമ്പകേശ്വർ എത്തുന്ന വരെ എത്ര cctv ഉണ്ടോ അതിന്റെ ഒക്കെ ഉടമസ്ഥരെ…”
കിഷോർ : “ങേ…? അത്രേം ആൾക്കാരെ എങ്ങനെ നമ്മൾ കൂടെ കൂട്ടും? അവരോട് എല്ലാം cctv വിഷ്വൽസ് അവൻ ചോദിച്ചാൽ കൊടുക്കരുത് എന്ന് പറയണോ?”