ഹരി : “അങ്ങനെ അല്ല… അവന് അവർ ആ വിഷ്വൽസ് കൊടുക്കണം അവൻ ഇവിടെ എത്തണം. പക്ഷേ അവന്റെ വണ്ടി ഈ cctvകൾ ക്രോസ്സ് ചെയ്ത് ഇങ്ങോട്ടേക്കു വരുന്നത് ഒറ്റ ക്യാമറയിൽ പോലും പതിയരുത്. അവനെ അന്വേഷിച്ച് ആരും ഇനി ഈ മല കയറി ഇവിടെ വരരുത്. അവൻ ഇവിടെ ഒടുങ്ങും. നമ്മുടെ ആളുകൾ വഴി അവൻ എവിടെ എത്തി എന്ന് നമുക്ക് അറിയാൻ പറ്റും. അവൻ നാസിക്ക് ക്രോസ്സ് ചെയ്യുന്ന ആ നിമിഷം മുതൽ ഈ റൂട്ടിൽ ഉള്ള cctv മുഴുവൻ ഓഫ് ചെയ്യാൻ നമ്മൾ റിക്വസ്റ്റ് ചെയ്യണം.
നമ്മൾ പറഞ്ഞാൽ കേൾക്കുന്നവർ ആണെന്ന് ഉറപ്പുള്ളവരോട് കാര്യം പറയാം. പക്ഷേ അങ്ങനെ അല്ലാത്തവർ ഉണ്ടാകുമല്ലോ. അവർക്ക് വേണ്ടി വേറൊരു പണി ചെയ്യാം, തൃയമ്പകേശ്വർ ഏരിയയിൽ കറന്റ് സപ്ലൈ ചെയ്യുന്നത് മുഴുവൻ തൃയമ്പക് പവർ കമ്പനി ലിമിറ്റഡ് ആണ്. അത്കൊണ്ട് തന്നെ ഇങ്ങോട്ട് ഉള്ള ലൈനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഈ പ്രദേശം മുഴുവൻ കറന്റ് പോകും. അത്കൊണ്ട് തന്നെ cctv പ്രവർത്തിക്കില്ല. പിന്നെ ചില cctv കൾക്ക് ബാറ്ററി ബാക്കപ്പ് ഉണ്ടാവും അത്കൊണ്ട് തന്നെ നമ്മൾ അവർ ഇവിടെ എത്തുന്നതിന് 12 മണിക്കൂർ മുന്നേ തന്നെ ഇങ്ങോട്ടുള്ള കറന്റ് കട്ട് ചെയ്യണം അങ്ങനെ വന്നാൽ ബാറ്ററി ഉള്ള ക്യാമറ ഒക്കെ 12 മണിക്കൂറിനുള്ളിൽ ഓഫ് ആകും. പിന്നെ സൂക്ഷിക്കേണ്ടത് വലിയ വലിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒക്കെ ക്യാമറകൾ ആണ് അവിടൊക്കെ ജനറേറ്റർ ഉണ്ടാവും. അങ്ങനെ ഉള്ള സ്ഥലങ്ങൾ നോട്ട് ചെയ്തിട്ട് നമ്മൾ ആ ക്യാമറയുടെ കാഴ്ച മറക്കണം.
അതിനായി നമ്മുടെ ഏതെങ്കിലും ലോറികൾ അവിടെ കൊണ്ടിട്ടാൽ മതിയാവും പക്ഷേ ആർക്കും സംശയം തോന്നാത്ത പോലെ മുൻകൂട്ടി പ്ലാൻ ചെയ്തിട്ടേ ചെയ്യാവു. ഇനി ഇതൊന്നും നടന്നില്ല എങ്കിൽ പിന്നെ ഉള്ള ഒറ്റ വഴി ആ ക്യാമറ നമ്മൾ തൂക്കണം. അത്ര തന്നെ.”
മഹീന്തർ : “നീ പറഞ്ഞത് ഒക്കെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ തന്നെ ആണ്, പക്ഷേ ആ പവർ കട്ട് ചെയ്താലും അവർ അത് 12 മണിക്കൂറിനു ഉള്ളിൽ ശെരിയാക്കില്ലേ? അത് എന്ത് ചെയ്യും?”