ഹരി : “മ്മ് അത് ഞാൻ ആലോചിച്ചു ഭായ്. ഞാൻ കൂട്ടിയ കണക്ക് വെച്ചിട്ട് 22 ട്രാൻസ്‌ഫോർമർ ഉണ്ട് നമുക്ക് കറന്റ് കളയേണ്ട റൂട്ടിൽ. അതിൽ വലിയ വലിയ സ്ഥാപനങ്ങൾ ഒക്കെ ഒഴിവാക്കാം. അങ്ങോട്ടുള്ള കറന്റ് കളഞ്ഞാലും അവർ ജനറേറ്റർ ഓൺ ചെയ്യും. അവിടെ നമുക്ക് കാഴ്ച മറക്കാൻ എന്തെങ്കിലും പരിപാടി ചെയ്യാം.
ബാക്കി ഉള്ള നമ്മൾക്ക് ഹോൾഡ് ഇല്ലാത്ത സ്ഥലങ്ങളിലെ കറന്റ് ആണ് കളയണ്ടത്. അല്ലാത്തവരോട് കാര്യം പറഞ്ഞാൽ അവർ തന്നെ ഓഫ് ചെയ്ത് ഇടും ക്യാമറ. അപ്പൊ ഹോൾഡ് ഇല്ലാത്ത സ്ഥലത്തെ ട്രാൻസ്‌ഫോർമർ എല്ലാം നമ്മൾ കേടാക്കുന്നു. ട്രാൻസ്‌ഫോർമർ കേടായാൽ എന്തായാലും മാറ്റി വെക്കാൻ അല്ലെങ്കിൽ നന്നാക്കി എടുക്കാൻ ടൈം എടുക്കും.
എന്നാലും ഒരു സേഫ്റ്റിക്ക് നമ്മൾ ആ ദിവസം റോഡിൽ നല്ലൊരു ബ്ലോക്കും ഉണ്ടാക്കുന്നു. അങ്ങനെ ചെയ്താൽ അവരുടെ അറ്റകുറ്റപ്പണി ഒക്കെ പിന്നേം വൈകും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം നാസിക്കിൽ നിന്ന് ഇങ്ങോട്ടുള്ള വണ്ടികൾക്ക് അധികം ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം ബ്ലോക്ക് ഉണ്ടാക്കാൻ അല്ലെങ്കിൽ അസ്ലൻ ഇവിടെ എത്താൻ വൈകും.”
മഹിന്ദർ : “എട ബുദ്ധിമാനേ… നീ അവനെക്കാൾ വലിയ കുബുദ്ധി ആണല്ലോ. ഓർമ്മയില്ലാത്തപ്പോ തന്നെ ഇങ്ങനെ നിന്റെ ഓർമ്മ ഉണ്ടാരുന്ന സമയത്ത് അപ്പൊ നീ എങ്ങനെ ആയിരിക്കും ഹ..ഹാ..”
ഹരി : “പിന്നല്ലാ… നിങ്ങൾ എന്നെപ്പറ്റി എന്ത് വിചാരിച്ചു…”
ജാനകി : “എട ഏട്ടാ… ചിരിക്കാതെ ബാക്കി പ്ലാൻ പറ. അവൻ ഇവിടെ എത്തി. എന്നിട്ട്?”
ഹരി : “അതെ.. അവർ ഇവിടെ എത്തും, സ്വഭാവികമായി ട്രക്ക് കണ്ട്പിടിക്കും, അതിന്റെ ഡ്രൈവറെ കണ്ട്പിടിക്കും. എന്നിട്ട് അവർ ഒരു പ്ലാൻ ഉണ്ടാക്കും നമ്മളെ കൊന്ന് ഈ പിള്ളേരെ വീണ്ടും തട്ടിയെടുക്കാൻ ഉള്ള പ്ലാൻ. അത് പക്ഷേ അവർ പകൽ ചെയ്യാൻ സാധ്യത ഇല്ല കാരണം ഇത് നമ്മുടെ ഏരിയ ആണ് പിന്നെ ഇവിടെ വേറേം ഇഷ്ടംപോലെ ആളുകൾ ഉണ്ട്. എത്ര വലിയ കില്ലാടി ആണെങ്കിലും ജനം ഇളകിയാൽ പിന്നെ തിരിഞ്ഞു ഓടുകയേ നിവർത്തി ഉള്ളു.