“എന്താണെന്ന് അറിയില്ല ഇവിടെ ഇപ്പൊ മൊബൈലിനു ഒന്നും തീരെ റേഞ്ച് ഇല്ല അല്ലേ അസ്ലൻ? നിന്റെ മൊബൈലിൽ ഉണ്ടോ റേഞ്ച് ഉണ്ടേൽ ഒന്ന് താ ഞാൻ ഒരു കാൾ ചെയ്യട്ടെ…” ഹരി അങ്ങനെ പറഞ്ഞതും വീണ്ടും അസ്ലന് എന്തോ അപകടം മണക്കാൻ തുടങ്ങി. അവൻ ഒന്നും പറയാൻ ആവാതെ ഹരി കാണിച്ച പിക്ചർ നോക്കി നിന്നു.
“നോക്കി കണ്ണ് മിഴിക്കണ്ട… ഇന്നലെ ഹൈവേയിൽ ചെറിയൊരു ആക്‌സിഡന്റ് നടന്നു. ഒരു ലോറി ചെന്ന് കാറിൽ ഇടിച്ചു. കാർ നേരെ ഒരു മലമടക്കിലേക്ക് വീണു തകർന്നു. അതിൽ ഉണ്ടായിരുന്ന നാല് പേരും മരിച്ചു എന്നാ അറിഞ്ഞത്. ആ കാറിന്റെ ഫോട്ടോ ആണ് അത്. കണ്ട് പരിചയം ഉണ്ടോ? പിന്നെ ലോറി… അത് എത്തേണ്ട സ്ഥലത്ത് എത്തി. അല്ലേലും ഹൈവേയിൽ ഇതൊക്കെ സ്ഥിരം ആണ്. മരിച്ചവരെ നീ അറിയുമോ? അതിൽ ഒരുത്തന്റെ പേര് സൗരവ്….” അസ്ലൻ നടുങ്ങി വിറച്ചുപോയി. അതുവരെ ഇല്ലാതിരുന്ന ഒരു തണുപ്പ് അവനെ പൊതിയുംപോലെ തോന്നി അവന്.
“പക്ഷേ അപ്പൊ… മിഴി? അവളെ അവർ തൂക്കും എന്ന് പറഞ്ഞതാണല്ലോ?” അസ്ലൻ മനസ്സിൽ ഓർത്തു.
അപ്പോഴേക്കും ആ പെൺകുട്ടികളുടെ ഇടയിൽ നിന്നും രണ്ട് പേർ നടന്നു മുന്നിലേക്ക് വന്നു. അസ്ലന് അവരെ മനസ്സിലായില്ല. അത് തിരിച്ചറിഞ്ഞ ഹരി അവരെ അവന് പരിചയപ്പെടുത്തി.
“ഇതാണ് നീ പറഞ്ഞ മിഴി… ഇത് പൂജ. എന്റെ ഫ്രണ്ട്സ് ആണ്. കിഷോർ പറയാത്ത ചെറിയൊരു ടെയിൽ എൻഡ് കൂടെ ഈ കഥയ്ക്ക് ഉണ്ടായിരുന്നു അത് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം.
പൂനെയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ വെച്ച് നിന്റെ ടീം രണ്ടായിട്ട് സ്പ്ളിറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോഴേ എനിക്ക് ഡൗട്ട് അടിച്ചു. അതുകൊണ്ടാണ് സൗരവിന്റെ നീക്കം വാച്ച് ചെയ്യനായി അവരോട് പറഞ്ഞത്. അവർ അത് ഭാഗിയായി ചെയ്തു. അവർ ലോണാവാല സ്റ്റേഷൻ പരിസരത്തെ CCTV നോക്കുന്നു എന്ന് അറിഞ്ഞപ്പോഴേ അവരുടെ ലക്ഷ്യം ഞാൻ ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി.
പിന്നെ നീ ഒരു പരമ ചെറ്റ ആയത്കൊണ്ട് നീ എന്ത് ചെയ്യും എന്നെനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഞങ്ങളുടെ ആൾക്കാരോട് തന്നെ മിഴിയെ അവിടെ നിന്ന് മാറ്റാൻ ഞാൻ പറഞ്ഞത്. നീ അവളെ തേടി പോകും എന്നെനിക്ക് തോന്നി. അത് തന്നെ സംഭവിച്ചു. സൗരവിന്റെ ടീം അവിടെ എത്തുന്നതിന് മുന്നേ തന്നെ ഞങ്ങളുടെ ആളുകൾ മിഴിയെ അവിടെ നിന്നും തൂക്കി ബോണസ് ആയിട്ട് പൂജയെയും കിട്ടി.