അപ്പോഴേക്കും നീ ഞങ്ങൾ കണ്ട്രോൾ ചെയ്യുന്ന ഏരിയയിൽ എത്തിയിരുന്നു. നീ ഇവിടെ എത്തിയാൽ പിന്നെ നിനക്ക് പുറം ലോകവുമായി ഒരു കോൺടാക്റ്റും ഉണ്ടാവരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ആയിരുന്നു. കാരണം അങ്ങനെ നീ ഇവിടെ ഉണ്ടെന്നൊക്കെ വേറെ ആരെങ്കിലും അറിഞ്ഞാൽ അവർ നിന്റെ മണം പിടിച്ചു വരും. നിന്റെ കഥ ഇതോടെ തീരണം.
നീ ശ്രദ്ധിച്ചോ എന്നറിയില്ല നാസിക്ക് കടന്നപ്പോഴേക്കും നിങ്ങളുടെ എല്ലാം ഫോണിന്റെ റേഞ്ച് പോയിരുന്നു. ഇവിടെ എത്തിയ ശേഷവും നിങ്ങൾക്ക് റേഞ്ച് ഇല്ലായിരുന്നു. അത്കൊണ്ടാണ് സൗരവിന് മിഴിയെ കിട്ടാഞ്ഞ വിവരവും അവരെ ഞങ്ങളുടെ ആളുകൾ തട്ടി കൊക്കയിൽ ഇട്ട കാര്യവും ഒന്നും നീ അറിയാഞ്ഞത്. കാരണം മറ്റൊന്നും അല്ല നാസിക്ക് മുതൽ നിന്റെ വണ്ടിയുടെ തൊട്ട് പുറകിലും മുന്നിലുമായി ഞങ്ങളുടെ ഒരു കാറും ഒരു ലോറിയും പിന്നെ രണ്ട് ബൈക്കും ഉണ്ടായിരുന്നു.
അവരുടെ കയ്യിൽ ഒക്കെ മൊബൈൽ ജാമറും ഉണ്ടായിരുന്നു. അതുകൊണ്ടാണ് നിനക്ക് റേഞ്ച് പോയത്. ഇവിടെ വന്നിട്ടും അത് തന്നെ അവസ്ഥ. കാരണം ഇവിടെ ഉള്ള ആളുകൾ ഒക്കെ നിനക്ക് എതിരാണ്. നീയും നിന്റെ ആളുകളും സഞ്ചരിച്ച സ്ഥലങ്ങളിൽ ഒക്കെ ഒരു നിശ്ചിത അകലത്തിൽ ഞങ്ങളുടെ ആളുകളും ഉണ്ടായിരുന്നു ഈ ജാമറും കൊണ്ട്.
ഇപ്പൊ നിനക്ക് ഈ കഥയുടെ ക്ലൈമാക്സ് ഏകദേശം മനസ്സിലായി എന്ന് തോന്നുന്നു. പക്ഷേ ശെരിക്കും ഇതല്ല ക്ലൈമാക്സ്. ക്ലൈമാക്സ് നിനക്ക് ഞങ്ങൾ കാണിച്ച് തരാം. കൊറച്ചൂടെ വെയിറ്റ് ചെയ്യണം. പിന്നെ ഒരു കാര്യത്തിൽ എനിക്ക് നിന്നോട് നന്ദി ഉണ്ട്. ഇവരെ രണ്ട് പേരെയും ഇനി എന്ന് കാണും ഇനി കാണുവോ എന്നൊക്കെ ഉള്ള ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. നിന്റെ ഒരു ഇടപെടൽ മൂലം അത് വളരെ പെട്ടന്ന് ആയി.” ഹരി മിഴിയേയും പൂജയെയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവർ അപ്പോഴും കഥ ഒന്നും മനസിലാവാതെ നിന്ന് ആട്ടം കാണുകയായിരുന്നു. തങ്ങളെ റൂമിൽ നിന്നും തട്ടിക്കൊണ്ടു വന്നവർ ഒരു ലോറിയിൽ ആണ് ഇങ്ങോട്ട് കടത്തിക്കൊണ്ട് വന്നത്. വരുന്ന വഴി തന്നെ അവർ ഇതിനെപറ്റി ഒക്കെ ഒരു ഏകദേശ രൂപം തന്നിരുന്നു. എന്നാൽ നേരിട്ട് കാണുമ്പോൾ ഉള്ള അവസ്ഥ ഇത്ര ഭീകരം ആണെന്ന് അവർ കരുതിയില്ല.