അപ്പോഴേക്കും അസ്ലന്റെ കൂട്ടാളികൾ പലരും ഉണർന്നിരുന്നു എന്നാൽ അവരെക്കൊണ്ട് കുറച്ച് സമയത്തേക്ക് ഒന്നിനും പറ്റില്ല കാരണം അത്ര കൂടിയ ഡോസ് ആയിരുന്നു ഇൻജെക്റ്റ് ചെയ്തത്. മഹീന്തറും ചോട്ടുവും വിജയ് ഉം കൂടി അവരെയെല്ലാം കയ്യും കാലും കെട്ടിപ്പൂട്ടി ഇട്ടു.
അസ്ലൻ ഒന്ന് ചലിക്കാൻ പോലും ആവാതെ തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ശില പോലെ നിന്നു. രക്ഷപെടാൻ ഉള്ള സർവ്വ പഴുതും ഇവർ അടച്ചു. ഇവർ പറഞ്ഞത് പോലെ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ല. ആകാശത്തോളം ഉയർന്നു പറന്നാലും ഒരുനാൾ നമ്മൾ തിരിച്ചു മണ്ണിൽ തന്നെ വരും.
“സ്വപ്നം കണ്ട് നിക്കാതെ നടക്കെട അങ്ങോട്ട്.” ചോട്ടു അസ്ലന്റെ മുതുകിൽ തള്ളി മുന്നോട്ട് നടത്തി. അവന്റെ കൂട്ടാളികളെയും കൂടെ നടത്തി, കൂടെ തന്നെ ബാക്കി എല്ലാവരും നടന്നു പുറത്തേക്ക്. പുറത്തേക്ക് ഇറങ്ങിയ അസ്ലനും കൂട്ടരും പുറത്തെ ജനത്തിരക്ക് കണ്ട് സ്തംഭിച്ചു പോയി.
“കണ്ടോ… ഇവരൊക്കെയാണ് ഞങ്ങളുടെ കൂടെ തന്നെ നിന്നെ കുടുക്കാനായി നിന്നത്. ഇതിൽ നീ നിന്റെ വണ്ടിടെ ഓയിൽ മാറ്റാൻ കൊടുത്ത വർക്ഷോപ്കാരൻ മുതൽ നീ സിഗരറ്റ് വളിച്ച പെട്ടിക്കടയിലെ ചേട്ടൻ വരെ ഉണ്ട്. നിന്റെ പണം മുഴുവൻ ഇട്ട് തൂക്കിയാലും ഇവരുടെ സ്നേഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും.
ആഹ് പിന്നൊരു കാര്യം പറയാൻ വിട്ടുപോയി… നീ ഓയിൽ ചേഞ്ച് ചെയ്യാൻ കൊടുത്ത വണ്ടി അത് അവർ ഒരു നട്ട് പോലും ബാക്കി വെക്കാതെ പൊളിച്ചിട്ടുണ്ട്. ക്രഷറിൽ ഇട്ട് ഞെരിച്ചുടച്ചു സെറ്റ് ആക്കിയിട്ടുണ്ട്. ചാകാൻ പോണ നിനക്ക് എന്തിനാണ് ഇനി വണ്ടി.നടക്ക്… ഇനി നിന്റെ ഒടുക്കത്തെ ക്ലൈമാക്സ് കൂടെ കാണിച്ചു തരാം ഞങ്ങൾ.” അസ്ലനെ കണ്ടതും ജനം രോഷം കൊണ്ടെങ്കിലും ഒച്ചവെച്ചു ബാക്കി ഉള്ളവരെ ഒക്കെ അറിയിക്കരുത് എന്ന് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് എല്ലാരും സംയമനം പാലിച്ചു.
അപ്പോഴും തങ്ങളെ വീണ്ടും ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നറിയാതെ അസ്ലനും കൂട്ടരും വളഞ്ഞു.
ഒടുവിൽ അവർ നടന്ന് നടന്ന് അസ്ലൻ വിജയ് യെ കണ്ടുമുട്ടിയ സ്ഥലത്ത് എത്തി. ആ ജെസിബി അപ്പോഴും അവിടെ കിടപ്പുണ്ട് അതിന്റെ ഡ്രൈവർ അതിൽ ചാരി നിന്നുകൊണ്ട് തങ്ങളെ ഉറ്റു നോക്കുന്നത് അസ്ലൻ കണ്ടു. അവന് എന്തോ ഒരു പന്തികേട് തോന്നി.