“ഭാഗ്യം വരുന്നു.. ഭാഗ്യം വരുന്നേ…”ഒരു കറുത്തമനുഷ്യൻ ഇതും പറഞ്ഞു ചെറിയ പുരകൾക്കിടയിലൂടെ സന്തോഷത്തോടെ അകലെ കാണുന്ന ചെറിയ കൊട്ടാരത്തിലേക്കോടി.ഇതാണ് അൽഫര രാജ്യം.അത്ര വിസ്തൃതി ഇല്ലാത്ത ഒരു കൊച്ചു രാജ്യം.അവിടുത്തെ രാജാവ് സിമാൻ, അവരുടെ ഭാര്യ ഹൃകയും, അവർക്ക് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞും.വിഹിയാസ് രാജാവിന്റെ സഹായം ലഭിക്കുന്ന രാജ്യമാണ് അൽഫര.അത്ര പ്രൗഡമല്ലെങ്കിലും അത്യാവശ്യം ഗാംഭീര്യത നിറഞ്ഞ ഒരു കൊട്ടാരം, അവിടെ കൊട്ടാരത്തിനുള്ളിൽ സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്നരാജാവ്, അടുത്തുതന്നെ റാണിയും ഉണ്ട്.അയാൾ കിതച്ചുകൊണ്ട് പറഞ്ഞു :”രാജൻ, നിപ്ലീസ് ചെടി പൂവിട്ടിരിക്കുന്നു, ഉടൻതന്നെ നമുക്ക് ഭാഗ്യം വന്നുചേരും.”
ഇത് കേട്ടതും എല്ലാവരുടെയും മുഖത്ത് സന്തോഷം കളിയാടി”എവിടെയാണത്, ഇപ്പോൾ തന്നെ അങ്ങോട്ട് പുറപ്പെടാം, ആരവിടെ, ഈ വാർത്ത അറിയിച്ച ഇവന് ആവശ്യമുള്ള പണം നൽകൂ ”
അത് കടൽത്തീരത്തിനടുത്താണ് ഉള്ളത്.അവർ നിപ്ലീസ് ചെടിക്കടുത്തേക്ക് എത്തി,നല്ല വലിപ്പമുള്ള ഒരു വെള്ള പൂവ്, കാറ്റിൽ അതിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു. രാജാവ് പറഞ്ഞു “ഇത് അവസാനമായി പൂത്തത് കുറെ കൊല്ലങ്ങൾ മുൻപാണ്. അന്നാണ് ദേഹമാസകലം മുറിവുകളുമായി വിഹിയാസ് രാജാവ് ഇവിടെ എത്തിയത്. നമ്മുടെ ചികിത്സകാരണം അദ്ദേഹത്തിന് സുഖം പ്രാപിച്ചതുകൊണ്ട് അന്ന് മുതൽ നമുക്ക് വളരെ സഹായം ചെയ്യുന്നുണ്ട്, ഇപ്പോൾ വീണ്ടും ഇത് പൂത്തപ്പോൾ എനിക്ക് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.നമുക്ക് കാത്തിരിക്കാം 7 ആം ദിവസം വരെ, നിപ്ലീസ് പൂത്തതിനേഴാം നാൾ നല്ലത് ഭവിക്കും എന്നാണ് പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് “.
അകലെ താഹിലാനിൽ ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വലിയ വെള്ളപൊക്കത്തിൽ അവിടുത്തെ കൃഷി മോശമായി. കുറെ നാശനഷ്ടങ്ങളും ഉണ്ടായി. അടുത്ത ദിവസം അവിടുത്തെ ഗോക്കളും മറ്റും മരിച്ചു വീഴാൻ തുടങ്ങി. ബാലവനായ വിഹിയാസിന് രോഗം പിടിപെടുകയും അത് മൂർദ്ധിച്ചദ്ദേഹം ക്ഷീണിച്ചു കിടപ്പിലാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് നിമാൽ രാജ്യം താഹിലിനുമേൽ യുദ്ധം പ്രഖ്യപിച്ചു.
പണ്ട് നിമാൽ രാജാവായ നിസിഹാറുമായി മിഹിതയുടെ പിതാവിന് നല്ല ബന്ധം ആയിരുന്നു. അതിനാൽ അവരുടെ മകനായ ഇസിഹാറുമായി മിഹിതയുടെ വിവാഹം ഉറപ്പിക്കുകയും, എന്നാൽ അന്നേ പ്രണയത്തിലായിരുന്ന മിഹിതയെ പരിണയഭൂമിയിൽ ഇസിഹാറിന്റെ മുൻപിൽ വെച്ച് വിഹിയാസ് തട്ടിക്കൊണ്ടുപോയി.അപമാനിതനായ ഇസിഹാർ ഉടനെ അവരുടെ പിറകെ ചെല്ലുകയും താഹിലിനടുത്തു വെച്ചുണ്ടായ പോരാട്ടത്തിൽ ഇസിഹാലിനെ തോൽപ്പിച്ച് നഗ്നനാക്കി രഥത്തിന്റെ പിറകിൽ കെട്ടുകയും ചെയ്തു.ഏറ്റുമുട്ടലിന് മുൻപ് ഇസിഹാർ പറഞ്ഞിരുന്നു :”എന്നെ അപമാനിച്ച നിന്നെ നഗ്നയാക്കി ഞാൻ എന്റെ രാജ്യത്തുള്ളവർക്ക് കാഴ്ചവെക്കും,വേശ്യയാക്കി ഉപയോഗിക്കാൻ കൊടുക്കും “എന്ന്.