നിസിയാസിന്റെ ഇതിഹാസം [Anu]

Posted by

ഇതിൽ ക്ഷുഭിതനായിയാണ് അവനെ നഗ്നനാക്കിയത്.താഹിലാന്റെ മധ്യത്തിൽ ഒരുക്കിയ മണ്ഡപം വരെ ആ തേരിനു പിറകിൽ അവനെ കൊണ്ടുപോയി. നഗ്നനായ അവനെ നാട്ടുകാർ നോക്കി പരിഹസിച്ചു.അവന്റെ മുൻപിൽ വെച്ച് അവർ വിവാഹം ചെയ്തു.അതിനു ശേഷം അവനെ അഴിച്ചു വിട്ടു. നഗ്നനായി നടന്ന അവനെ ആളുകൾ കളിയാക്കി. അതിൽ മനം നൊന്തു ഇസിഹാർ ആത്മഹത്യ ചെയ്തു. ഇതു കാരണം നിമാലും താഹിലാനും തമ്മിൽ യുദ്ധം നടക്കുകയും നിമാൽ രാജാവ് പരാജയപ്പെടുകയും ചെയ്തു.അതിന് പകരം വീട്ടാൻ പറ്റിയ അവസരം ഇതാണെന്ന് മനസ്സിലാക്കിയാണ് അവർ യുദ്ധത്തിന് വന്നത്.

ആദ്യദിനം തന്നെ പോരാളികളെ തോൽപ്പിച്ചടുത്ത ദിവസം ഇമാൽ കൊട്ടാരത്തിൽ പ്രവേശിച്ചു.എന്നാൽ കൊട്ടാരത്തിൽ വിഹിയാസും മിഹിതയും കുഞ്ഞിനേയും എടുത്ത് കടൽത്തീരത്തെ വഞ്ചിയിലേക്ക് പോയിരുന്നു. മിഹിതയും കുഞ്ഞും വഞ്ചിയിൽ കയറി.അപ്പോഴേക്കും പിറകിൽ നിന്നും ഒരു വിളി “വിഹിയാസ്, പേടിച്ചോടുന്നോ ”

“വേഗം കയറൂ “വഞ്ചിയിൽ നിന്നും മിഹിത പറഞ്ഞു.അത് കേട്ട് വിഹിയാസ് വഞ്ചികടുത്തേക്ക് നീങ്ങി. തന്റെ ഉടവാൾ എടുത്ത് ആ വഞ്ചിയെ ബന്ധിച്ചിരുന്ന കയറിനെ മുറിച്ചിട്ടു.ഇത് കണ്ട മിഹിത അതിൽ നിന്നും ചാടാൻ ശ്രെമിച്ചു.”നിങ്ങൾ പോകു, നിങ്ങളെ ദൈവം രക്ഷിക്കും. നീ അവനെ നോക്കണം,പോ “അത് വകവെക്കാതെ അവൾ അതിൽ നിന്നും ചാടി അവന്റെ അടുക്കലേക്കോടി. അപ്പോഴേക്കും തോണി അകലാൻ തുടങ്ങിയിരുന്നു. നിസിഹാറും പടയാളികളും അവിടെ എത്തി, അവർ വിഹിയാസുമായി ഏറ്റുമുട്ടി. എന്നാൽ ക്ഷീണിച്ചവഷനായിട്ടും വിഹിയാസിന്റെ ശൗര്യത്തിന് മുൻപിൽ അവർ തോറ്റുകൊണ്ടിരുന്നു. ശത്രുക്കളുടെ വാളുകൾ കൊണ്ട് ദേഹത്താകെ മുറിവുകൾ ഉണ്ടായി ചോരയിൽ കുളിച്ചു നിൽക്കുന്ന വിഹിയാസിനോടെതിരിട്ടു നിൽക്കുന്നവരുടെ ജീവൻ അവൻ വേർപെടുത്തികൊണ്ടിരുന്നു. ഇത് കണ്ടുകൊണ്ട് കരഞ്ഞു നിൽക്കുന്ന മിഹിതയെ നിസിഹാർ പിടിച്ചുകൊണ്ടു വന്നു, അവളുടെ കഴുത്തിൽ കത്തി വെച്ച് വിഹിയാസിന് മുന്നിൽ കൊണ്ടുപോയി.

“അവളെ ഒന്നും ചെയ്യരുത്, ആണാണെങ്കിൽ നേരെ നേരെ വാ,”

“യുദ്ധത്തിൽ ഒരു നിയമമേ എനിക്കൊള്ളു, എതിരാളിയെ കീഴടക്കുക, അതിനുഞാൻ എന്തും ചെയ്യും ”

വിഹിയാസ് അവന്റെ അടുത്തേക്ക് പോയതും അവന് പിന്നിൽ നിന്നും കുത്തേറ്റു.അവൻ അവിടെ മുട്ടിലിരുന്നു. സൈനികർ അവനെ ബന്ധിച്ചു.കൊട്ടാരത്തിൽ കൊണ്ടുപോയി. അവിടെ ഒരു മുറിയിൽ വിഹിയാസിനെ ബന്ധിച്ചു.കുറച്ചപ്പുറത്ത് മിഹിതയെയും.

Leave a Reply

Your email address will not be published. Required fields are marked *