ഇച്ചായാ… ഞാൻ പറയുന്നത് കേൾക്ക്… അവളെ അതികം വെറുപ്പിക്കരുത്. എന്റെ ഭാര്യയുടെ ബെസ്റ്റ് ഫ്രണ്ടാ…അവള്.
അഹ് ശെരി ശെരി…
അങ്ങനെ എല്ലാവർക്കുമൊന്നും കിട്ടുന്ന ഭാഗ്യമല്ല ഇത് കേട്ടോ…?
അറിയാടാ ചെക്കാ… നീ വെച്ചിട്ട് പോ…
ശെരി ശെരി… ഗുഡ് നൈറ്റ് ഇച്ചായാ…
ശേഷം മാർട്ടിൻ ഫോൺ കട്ട് ചെയ്തു.
മാർട്ടിൻ പിന്നെയൊരു കാര്യം അനുഷ്‌ക്ക അവിടെയെത്തിയ കാര്യം ഒരു കാരണവശാലും പുറത്താരും അറിയരുത്… ആരെങ്കിലും അറിഞ്ഞാൽ പിന്നെ ആ വിഷയം നമ്മുടെ കൈയിൽ നിക്കില്ല.
റോസി മാർട്ടിനെ ഉപദേശിച്ചു.
എനിക്ക് അറിയാമെടി അതുകൊണ്ടല്ലേ.. എന്റെ പ്രൈവറ്റ് ജെറ്റിൽ അവളെ നാട്ടിലെത്തിക്കുന്നത്.
ബംഗ്ലാവിനു ചുറ്റും ബോഡി ഗാർഡ്സിനെ നിർത്തണം.
അഹ് അതിനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.
നമ്മുടെ ടെൻഷനൊന്നും ഇച്ചായന് അറിയണ്ടല്ലോ…
റോസി സ്വയം പറഞ്ഞു.
അങ്ങനെ മാർട്ടിൻ പറഞ്ഞത് പ്രകാരം പ്രൈവറ്റ് ജെറ്റിൽ അനുഷ്‌ക്ക നാട്ടിലെത്തി.
പുറത്തുള്ള ആർക്കും സംശയം തോന്നാത്ത രീതിയിൽ ഫുൾ സെക്യൂരിറ്റിയിലാണ് ബംഗ്ലാവിലേക്കുള്ള അവളുടെ യാത്ര. പർദ്ദയായിരുന്നു അവളുടെ വേഷം.
കാർ ബംഗ്ലാവിന്റെ ഗേറ്റ് കടന്നു അപ്പോഴാണ് അവളുടെ ശ്വാസം നേരെയായത്.
അവൾ വേഗം വീടിന്റെ ഉള്ളിലേക്ക് കയറി. അവിടെ ആരെയും കാണുന്നുണ്ടായിരുന്നില്ല.
ബോഡിഗാർഡ്സിന് മാർട്ടിന്റെ പ്രേത്യേക അനുവാദം ഇല്ലാതെ ബംഗ്ലാവിന്റെ അകത്തേയ്ക്ക് കയറാനുള്ള അനുമതിയുണ്ടായിരുന്നില്ല.
അപ്പോഴാണ് അടുക്കളയിൽ നിന്നും വേലക്കാരൻ കാദർ അനുഷ്‌ക്കയെ കണ്ടത്.
അയാളുടെ കണ്ണ് തള്ളി പോയി : ആയിവാ… അനുഷ്‌ക്ക ശർമ…. മാർട്ടിൻ സാറ് പറഞ്ഞിരുന്നു മാഡം എത്തുമെന്ന്.
എന്റെ റൂം ഏതാ…?
അനുഷ്‌ക്ക ചോദിച്ചു.
വരും കാണിച്ചുതരാം.
അനുഷ്കയുടെ കൈയിൽ നിന്ന് പെട്ടിയും വാങ്ങി അയാൾ താഴത്തെ മുറിയിലേക്ക് കൊണ്ടുപോയി.
സണ്ണി സാറ് അപ്പുറത്തെ റൂമിന്ന് കുളിക്കണിണ്ട്. മേഡം അപ്പോഴേക്കും കുളിച് ഫ്രഷ് ആയിക്കോ.
ശേഷം കാദർ അടുക്കളയിലേക്ക് ചെന്നു.