“ആഹാ ഈ സാരിയിൽ മോൾ എന്ത് സുന്ദരിയാ ” അമ്മ അവിടെ നിന്ന് പറയുന്നത് കേട്ടു…
അത് കേട്ടുകൊണ്ട് ആണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്…
“രാവിലെ തന്നെ രണ്ടാളുംകൂടെ എങ്ങോട്ടാ?..” അമ്മ ചോദിച്ചു
“ഞങ്ങൾ ആ മാണിക്ക മല വരെ ഒന്ന് പോകുവാ ” ഞാൻ പറഞ്ഞു…
” ന്നാ കഴിക്കാൻ ഇരിക്ക് ” അമ്മ ഞങ്ങളെ ഇരുത്തി.. അമ്മായി ഫുഡ് എടുത്തോണ്ട് വന്നു ഞങ്ങൾ രണ്ട് പേരും കഴിച്ചു… കഴിച്ചു കഴിഞ്ഞ് ഞാൻ ബൈക്ക് എടുത്തു അവളും കയറി..
“പെട്ടന്ന് ഇങ്ങു വന്നേക്കണേ… നല്ല മഴക്കാർ ഇണ്ട് ” അമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.. ഞാൻ വണ്ടി മുൻപോട്ട് എടുത്തു… അവൾ ഒരു കൈ എന്റെ തോളിൽ വെച്ച് ആണ് ഇരുന്നത്.. ഒരു സൈഡ് മിറർ ഞാൻ ആരതിയെ കാണും വിധം തിരിച്ചു ആണ് വെച്ചിരിക്കുന്നത്… സമയം കിട്ടുമ്പോഴേല്ലാം എന്റെ നോട്ടം മിററിലൂടെ അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു… അവളുടെ കണ്ണുകളിൽ എന്തോ തിളക്കം കാണുന്നുണ്ട്.. ഞങ്ങൾ മലയുടെ അടുത്തേക്ക് എത്തി… ഇനി കുറച്ചു പന്ന റോഡ് ആണ് കല്ലുകൾ നിറഞ്ഞ റോഡ്.. ആദ്യ കല്ലിൽ കയറിയപ്പോൾ തോളിൽ വെച്ചിരുന്ന കൈ അവൾ എന്റെ വയറ്റിലൂടെ ഇട്ട് ചേർത്ത് പിടിച്ചിരുന്നു… അങ്ങനെ ഞങ്ങൾ മലയുടെ മുകളിൽ എത്തി…
ഇവിടെ ഞാൻ മുൻപ് വന്നപ്പോൾ ഉള്ളത് പോലെയേ അല്ല അവിടെ ഇരിക്കായി സ്ഥലം ഒരുക്കിയിട്ടുണ്ടായിരുന്നു… ബൈക്ക് അവിടെ വെച്ചിട്ട് ഞാൻ നേരെ അവിടെ പോയി ഇരുന്നു… കാണാൻ ഒരു പ്രതേക രസമായിരുന്നു… ആരതി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നിരുന്നു…
“എന്താണ് ഇത്ര ആലോചിക്കാൻ?” ഞാൻ ചോദിച്ചു…
“ഒന്നുമില്ല ” അവളുടെ ശ്രെദ്ധ മുൻപിലുള്ള കാഴ്ചകളിലേക്ക് ആയിരുന്നു… ശല്യപെടുത്തേണ്ട എന്ന് ഞാനും കരുതി… വളരെപെട്ടന്ന് മേഖങ്ങൾ ഇരുന്നുണ്ട് കയറി… അപ്പോൾ തന്നെ ഒരു ഇടിപെട്ടി… എന്തിലോ ശ്രെദ്ധിച്ചിരുന്ന ആരതി ആ ഇടിയുടെ ശബ്ദം കേട്ടു പേടിച്ചുപോയി… ഇരുണ്ടുമൂടിയ കാർമേഖങ്ങളിൽ നിന്ന് വെള്ളം മഴയായി താഴേക്ക് വീണു… ഇവിടെ വെച്ച് മഴ പെയ്യുമെന്ന് പ്രേധിക്ഷിക്കാത്തത് കൊണ്ട് കുട പോലും എടുത്തിട്ടില്ല… എന്ത് ചെയ്യുമെന്ന് അറിയാതെ നിക്കുമ്പോഴാണ് അടുത്ത ഉള്ള മരത്തിന്റെ കീഴിൽ മഴ നനയാതെ ഇരിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടത്… പക്ഷെ അതിൽ ഒരാൾക്ക് നിൽക്കാൻ മാത്രമേ പറ്റു… ഞാൻ ഒന്നും ചിന്തിക്കാതെ ആരതിയുടെ കൈ പിടിച്ചു അങ്ങോട്ടേക്ക് ഓടി… അവളെ അവിടെ നിർത്തി എന്നിട്ട് ഞാൻ അവിടെ നിന്നു… പക്ഷെ ഞാൻ നല്ല രീതിയിൽ നനയുന്നുണ്ടായിരുന്നു… അപ്പൊ ആരതി എന്നെ അവളുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.. ഇപ്പൊ ഞങ്ങൾ രണ്ട് പേരും ഒട്ടി ചേർന്ന് ആണ് നിൽക്കുന്നത്.. അവളുടെ അടുത്ത് നിന്ന് അങ്ങനെ ഒരു പ്രവർത്തി ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രേധിക്ഷിച്ചില്ല…