നാമം ഇല്ലാത്തവൾ 3
Naamam Ellathaval Part 3 | Author : Vedan | Previous Part
ഒരുപാട് വൈകി എന്നറിയാം.. ക്ഷമ ചോദിക്കനെ കഴിയു,, കാരണങ്ങൾ ഒരുപാടാണ്. അതുകൊണ്ട് അങ്ങോട്ട് കടക്കുന്നില്ല..
പിന്നെ കഥയെകുറിച്ചുള്ള അഭിപ്രായം നന്നായി തന്നെ കമന്റിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി. കമെന്റുകൾ എല്ലാം ഞാൻ വായിക്കുന്നുണ്ട് ഒരുപാട് സന്തോഷം..
പിന്നെ ഹരി ബ്രോ.. ഒരുപാട് നന്ദി കഥ ഇത്രേം സപ്പോർട്ട് ചെയ്തതിനു അതുപോലെതന്നെ വേറെയും കുറച്ച് ഫ്രണ്ട്സും ഉണ്ട് ഇതിൽ… ലവ് യു ഓൾ..
പിന്നെ പറയാൻ ഉള്ളത് വലിയ പ്രതീക്ഷകൾ വച്ചൊന്നും വയ്ക്കരുത് അതിനുമാത്രം ഉള്ളതൊന്നും ഇല്ല..
പിന്നെ കഥ എങ്ങനെ ആയിരിക്കണം എന്ന് ഒരഭിപ്രായം നിങ്ങൾക്കും കാണുമല്ലോ, അതെങ്ങനെ വേണമെന്ന് നിങ്ങളും പറയുക
അപ്പോ കഥയിലേക്ക് കടക്കാം…
സെക്കന്റ് പാർട്ട് ഒന്ന് റിവയിസ് ചെയുന്നത് നല്ലതായിരിക്കും…
വൺസ് എഗൈൻ ലവ് യു ഗുയ്സ്…
” അർജുൻ സാർ… സാർ സാറെന്താ ഇവിടെ..?? ”
എന്നെ അവിടെക്കണ്ട വെപ്രാളത്തിൽ അവൻ ഒന്ന് വിയർത്തു ശേഷം…
” സാറാണോ ഇവളെ… അല്ല അനാമിക മോളെ വിവാഹം ചെയ്തേ… ”
എന്നും കൂടെ കുട്ടിച്ചേർത്തതും അവിടെ നിന്നവർ എല്ലാം മിഴിച്ചു ഞങ്ങളെ നോക്കി.. കാരണം സ്വഭാവികം, ഒന്ന് എന്നെ കണ്ട് അവൻ എന്തിന് ഭയന്നു രണ്ട് വഴിയെ കൂടെ പോലും സംസ്കാരം ന്നൊരു വാക്ക് കടന്നുപോകാത്ത അവന്റെ വായിൽനിന്ന് ഇങ്ങനെ കേട്ടതിൽ ഉള്ള അമ്പരപ്പ് രണ്ട്
അവന്റ അമ്മേടെ ഒരു എളിമ.. ഇപ്പോളത്തെ പിള്ളേർ കണ്ട് പഠിക്കുകെ ചെയ്യരുതാത്ത ഒരു ജന്മമാണ് ഇവൻ.. പത്തു തന്തയാ ഇവന് തനി തന്തയില്ലാത്തവൻ.. എന്നൊക്കെ വേണേൽ വിശേഷിപ്പികാം..
” ഇവനെന്താ ഇവിടെ..! ”